കൊച്ചുമകൾക്കൊപ്പം കളിക്കുന്ന, തന്റെയും ഭർത്താവിന്റെയും വിഡിയോ ആണ് മലയാളത്തിന്റെ പ്രിയ ഗായിക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്

കൊച്ചുമകൾക്കൊപ്പം കളിക്കുന്ന, തന്റെയും ഭർത്താവിന്റെയും വിഡിയോ ആണ് മലയാളത്തിന്റെ പ്രിയ ഗായിക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളോട് എത്ര കാർക്കശ്യത്തിൽ ഇടപെടുന്ന മാതാപിതാക്കളും കൊച്ചുമക്കളെ കൊഞ്ചിച്ചും ലാളിച്ചും അവരിലൊരാളായി മാറുന്ന കാഴ്ച നമ്മുടെ വീടുകളിലെല്ലാം തന്നെ കാണാവുന്നതാണ്. പേരക്കുട്ടികൾക്കൊപ്പം കളിക്കാനും അവരുടെ കളികളിൽ കൂട്ടുകാരെ പോലെ കൂടാനും മുത്തശ്ശനും മുത്തശ്ശിക്കുമൊക്കെ ഏറെ ഇഷ്ടവുമായിരിക്കും. അത്തരത്തിലൊരു കാഴ്ച ഗായിക സുജാത മോഹനും കഴിഞ്ഞ ദിവസം ഷെയർ ചെയ്തു .കൊച്ചുമകൾക്കൊപ്പം കളിക്കുന്ന, തന്റെയും ഭർത്താവിന്റെയും വിഡിയോ ആണ് മലയാളത്തിന്റെ പ്രിയ ഗായിക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഏറെ രസകരമായ ആ കാഴ്ച കാണുന്നവരുടെ ചുണ്ടിൻ ചെറുകോണിൽ ഒരു പുഞ്ചിരി വിരിയിക്കുക തന്നെ  ചെയ്യും. 

വർഷങ്ങൾക്കു ശേഷം ഒരു സ്ലൈഡിൽ കയറി എന്നർഥമാക്കുന്ന വരികളോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്വേതയുടെ മകൾ  ശ്രേഷ്ഠയ്​ക്കൊപ്പമാണ് സുജാതയും ഭർത്താവ് മോഹനും കളിയിൽ  ഏർപ്പെട്ടിരിക്കുന്നത്. കൊച്ചുമകളുടെ പിന്തുണയോടെ മുത്തച്ഛനും  മുത്തശ്ശിയും ഒരു സ്ലൈഡിൽ കയറുകയും അതിൽ നിന്നും താഴേക്ക് ഊർന്നു ഇറങ്ങുന്നതും കാണാം. കൊച്ചുമകൾ മുത്തശ്ശിക്ക് ധൈര്യം പകരുന്നതിന്റെ ഭാഗമായി കൈകളിൽ പിടിക്കുന്നുമുണ്ട്. സുജാതയുടെ സ്വതസിദ്ധമായ ഒരു മനോഹര ചിരിയോടെയാണ് വിഡിയോ അവസാനിക്കുന്നത്. മുത്തച്ഛനും മുത്തശ്ശിയ്ക്കും വീണ്ടുമൊരു ബാല്യം സമ്മാനിക്കാൻ കൊച്ചുമക്കൾക്കു കഴിയുമെന്നതിനെ അന്വർത്ഥമാക്കുന്നുണ്ട് ഈ മനോഹര കാഴ്ച.

ADVERTISEMENT

ഗായിക സിതാര കൃഷ്‌ണകുമാർ, രഞ്ജിനി ജോസ് തുടങ്ങി സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് വിഡിയോയുടെ താഴെ രസകരമായ കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. ''ക്യൂട്ടെസ്റ്റ് വിഡിയോ'' , ''ബേബി സുജാത'', ''നിങ്ങൾ ശരിക്കും മാതൃകാ മുത്തച്ഛനും മുത്തശ്ശിയുമാണ്'' എന്നുമൊക്കെയുള്ള കമന്റുകൾ താഴെ കാണാം.

Content Highlight :  Sujatha Mohan | Playtime video | Granddaughter | Sreshta | Swethe Mohan | KIds club