വീട്ടിൽ മക്കളുടെ എണ്ണം കൂടുംതോറും മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങളും വർധിക്കും. കുട്ടികൾ തമ്മിലുള്ള ചെറിയ വഴക്കുകളും പിണക്കങ്ങളുമൊക്കെ മാതാപിതാക്കളെ ചെറുതായെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിൽ നിന്നും മാറി കുട്ടികളെ എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാമെന്നു പറയുകയാണ് കെല്ലി ഹെൻറി എന്ന മാതാവ്. നാല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ മക്കളുടെ എണ്ണം കൂടുംതോറും മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങളും വർധിക്കും. കുട്ടികൾ തമ്മിലുള്ള ചെറിയ വഴക്കുകളും പിണക്കങ്ങളുമൊക്കെ മാതാപിതാക്കളെ ചെറുതായെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിൽ നിന്നും മാറി കുട്ടികളെ എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാമെന്നു പറയുകയാണ് കെല്ലി ഹെൻറി എന്ന മാതാവ്. നാല് കുട്ടികളുള്ള താൻ അവരെ എങ്ങനെയാണ് ഉത്തരവാദിത്വമുള്ളവരായി വളർത്തിയെടുക്കുന്നതെന്നു സമൂഹ മാധ്യമങ്ങളിലൂടെയാണ് ആ അമ്മ വെളിപ്പെടുത്തിയത്. കെല്ലിയുടെ മാതൃകാപരമായ നീക്കം കണ്ടു സോഷ്യൽ ലോകം ഒന്നടങ്കം കയ്യടിക്കുകയാണ്. 

ADVERTISEMENT

കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നതിനെ സംബന്ധിച്ചും ഏറ്റവും ഇഷ്ടമുള്ള ടി വി പരിപാടി കാണുന്നതിനെ ചൊല്ലിയുമൊക്കെയായിരിക്കും കുട്ടികൾ തമ്മിലുള്ള വഴക്കുകളിൽ ഏറെയും. ഇതിനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന ചിന്ത പുതിയൊരു കാര്യത്തിലേക്കു വഴി തുറന്നു എന്ന് ആ മാതാവ് വെളിപ്പെടുത്തുന്നു. കുട്ടികളെ ഓരോരുത്തരെയും ഓരോ ദിവസവും പുതിയ കാര്യങ്ങൾ ഏൽപ്പിച്ചു, പ്രധാനമായും തന്നെ വീട്ടുകാര്യങ്ങളിൽ സഹായിക്കുക എന്നതായിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളാണ് അതിനായി തെരെഞ്ഞെടുത്തത്. ചെറിയ കുട്ടിയിൽ നിന്നും മുതിർന്നവരിലേയ്ക്ക് എന്ന രീതിയിലായിരുന്നു ദിവസങ്ങൾ പകുത്തു നൽകിയത്. ആ ദിവസങ്ങളിൽ ഏതു കുട്ടിയാണോ തന്നെ സഹായിക്കുന്നത് അവർക്കു പ്രത്യേക പരിഗണന നൽകുകയും ചെയ്തു. ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനും വീട്ടിലെ വളർത്തുനായക്കു ഭക്ഷണം കൊടുക്കുന്നതിനും തുടങ്ങി അവർക്കു ആ പ്രായത്തിൽ ചെയ്യുവാൻ കഴിയുന്ന കുറെയേറെ കാര്യങ്ങൾ കുട്ടികളെ ഏൽപ്പിച്ചു. തനിക്കു കൂടുതൽ സഹായം വേണ്ടിയിരുന്ന ദിവസങ്ങളിൽ ഓരോ കുട്ടിയും തന്നെ സഹായിക്കുകയും ചെയ്തതായി കെല്ലി പറയുന്നു.

ADVERTISEMENT

ഏൽപ്പിച്ച ദിവസങ്ങളിൽ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നവർക്ക് പ്രതിഫലമായി അവർ ആഗ്രഹിക്കുന്നതു പോലെ കാറിൽ ഇഷ്ടപ്പെട്ട സീറ്റ് തെരഞ്ഞെടുക്കാനും രാത്രിയിൽ അത്താഴമായി എന്ത് ഭക്ഷണം വേണമെന്ന് തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങൾക്കു അവസരം നൽകി. ഇത് തന്റെ വീട്ടിൽ പ്രാവർത്തികമാക്കിയിട്ടു ഒരു വർഷമായെന്നും ശരിയായ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും കെല്ലി പറയുന്നു. അമ്മയെ ജോലിയിൽ സഹായിക്കുന്നത് ശിക്ഷയല്ലെന്നും മറിച്ചു അവ തങ്ങൾക്കു കിട്ടുന്ന പരിഗണനയുടെ ഭാഗമാണെന്നും അവർ മനസിലാക്കുന്നു. മാത്രമല്ല, ഇപ്പോൾ നിസാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കാൻ കുട്ടികൾ മുതിരുന്നുമില്ല. 

ADVERTISEMENT

കെല്ലിയുടെ ഈ പ്രവർത്തിയ്ക്കു സോഷ്യൽ ലോകത്തു മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിന് അമ്മയെ പ്രശംസിക്കുകയാണ് വിഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങൾ. ഇത് നല്ലൊരു പാഠമാണെന്നും ഉത്തരവാദിത്വങ്ങളിലൂടെ ചില നേട്ടങ്ങൾ കൈവരുമെന്ന ചിന്ത കുട്ടികളെ പിന്നീടുള്ള ജീവിതത്തിലും സഹായിക്കുമെന്നാണ് വിഡിയോ കണ്ട ഭൂരിപക്ഷം പേരും പറയുന്നത്. ഈ അമ്മയുടെ ഐഡിയ പ്രാവർത്തികമാക്കുന്നത് കൂടുതൽ മാതാപിതാക്കൾക്ക് സഹായകരമാകുമെന്നാണ് ചിലരുടെ അഭിപ്രായം.

Content Highlight - Super mom tips ​| Resolving fights between children | Raising responsible children | Assigning tasks to children | Handling sibling conflicts