‘ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’; ധ്വനിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുലയും യുവയും
മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ വിശേഷ ങ്ങളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും. ധ്വനിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ പിറന്നാളാഘോഷം. ‘ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി

മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും. മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ പിറന്നാളാഘോഷം. ‘ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’ എന്നാണ് മകൾക്ക് പിറന്നാള്‍ ആശംസ നേർന്ന് മൃദുല കുറിച്ചത്. നിരവധി താരങ്ങള്‍ കുഞ്ഞുധ്വനിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.
പിറന്നാളാഘോഷത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒരു കുഞ്ഞു കാറില്‍ ധ്വനി ഇരിക്കുന്നതും തൊട്ടുപിന്നിൽ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ആദ്യത്തെ കൺമണിയായി ‘ധ്വനി കൃഷ്ണ’ എത്തിയ വിശേഷം ഇരുവരും ആരാധകർക്കായി പങ്കുവച്ച് കുറിച്ചത് ‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’ എന്നായിരുന്നു, ധ്വനി ബേബിക്ക് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചോറൂണ്. ധ്വനിയുടെ ചിത്രങ്ങള്‍ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.
Content Highlight : Yuvakrishna and Mridula | Dhvani's first birthday | Celebrity birthday celebrations | Viral video of Dhvani's birthday | Yuva and Mridula's family priorities