മലയാളി പ്രേക്ഷകർക്ക് കുഞ്ചാക്കോ ബോബനോളം തന്നെ ഇഷ്ടമാണ് മകൻ ഇസഹാക്ക് എന്ന ഇസുവിനെയും. മകന്റെ വിശേഷങ്ങളും അവനൊപ്പമുള്ള രസകരമായ നിമിഷങ്ങളുമൊക്കെ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് താരം. അത്തരത്തിൽ ശിശുദിനത്തോട് അനുബന്ധിച്ചു ചാക്കോച്ചൻ പങ്കുവെച്ച രസകരമായ ഒരു വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകർക്ക് കുഞ്ചാക്കോ ബോബനോളം തന്നെ ഇഷ്ടമാണ് മകൻ ഇസഹാക്ക് എന്ന ഇസുവിനെയും. മകന്റെ വിശേഷങ്ങളും അവനൊപ്പമുള്ള രസകരമായ നിമിഷങ്ങളുമൊക്കെ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് താരം. അത്തരത്തിൽ ശിശുദിനത്തോട് അനുബന്ധിച്ചു ചാക്കോച്ചൻ പങ്കുവെച്ച രസകരമായ ഒരു വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇസഹാക്കിനൊപ്പം അവന്റെ കളികൾക്ക് കൂട്ടാകുന്ന താരത്തെ വിഡിയോയിൽ കാണാവുന്നതാണ്. ആരാണിതിൽ കുട്ടി എന്നാണ് വിഡിയോ കണ്ടവരിലേറെയും കമന്റുകളിലൂടെ ചോദിക്കുന്നത്.

റോഡിലെ കാൽപാടുകളിലേയ്ക്ക് ഇരുകാലുകളും ഒരുമിച്ചു വെച്ച് ചാടിയെത്തുന്ന രസകരമായ കളിയിൽ ഏർപ്പെട്ടിരിക്കുകയാണ് ഇസു. മകന്റയൊപ്പമെത്താനുള്ള ശ്രമത്തിലാണ് ചാക്കോച്ചൻ. ഇടയ്ക്കൊന്നു ചാട്ടം തെറ്റിക്കുന്ന അപ്പയെ തിരുത്തി കൊടുക്കുന്നുമുണ്ട് ഇസഹാക്ക്. മകന്റെ നിർദ്ദേശം അനുസരിച്ച് പുറകിലേക്ക് പോകുകയും പിന്നീട് ഓരോ കാൽപ്പാടുകളിലൂടെയും ഇസു പറഞ്ഞതനുസരിച്ച് എത്തുന്ന കുഞ്ചാക്കോ ബോബനെയും വിഡിയോയിൽ കാണാവുന്നതാണ്. ശിശു ദിനത്തിൽ കുട്ടികളുടെ പാത പിന്തുടരുന്നു എന്നർത്ഥമാക്കുന്ന വരികളാണ് താരം കുറിച്ചിരിക്കുന്നത്. 

ADVERTISEMENT

ആ പുറകിൽ ചാടുന്ന കൊച്ച് മൊത്തം തെറ്റിക്കുവാണല്ലോ എന്നും അപ്പാ പുറകിൽ പോയി നിൽക്ക്...കള്ളകളി വേണ്ടെന്നുമൊക്കെയുള്ള കമന്റുകളാണ് വിഡിയോയുടെ താഴെയുള്ളതിലേറെയും. ചാക്കോച്ചനോടും മകനോടുമുള്ള സ്നേഹം വെളിപ്പെടുത്തുന്ന നിരവധി കുറിപ്പുകളും അതിനൊപ്പമുണ്ട്. താരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ  വിഡിയോയുടെ താഴെ കമന്റുകൾ കുറിച്ചിട്ടുണ്ട്.