പ്രേക്ഷകരെ എപ്പോഴും കുടുകുടെ ചിരിപ്പിക്കുന്ന റിമി ടോമി ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് തന്റെ സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും ചിത്രങ്ങൾ റിമി പങ്കുവെച്ചിരിക്കുന്നത്. പിങ്കും വൈറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകരെ എപ്പോഴും കുടുകുടെ ചിരിപ്പിക്കുന്ന റിമി ടോമി ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് തന്റെ സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും ചിത്രങ്ങൾ റിമി പങ്കുവെച്ചിരിക്കുന്നത്. പിങ്കും വൈറ്റും നിറത്തിലുള്ള കുട്ടിയുടുപ്പാണ് കുട്ടിമണി ധരിച്ചിരിക്കുന്നത്. ഉടുപ്പിനു മുകളിൽ 'ഐ ലവ് മമ്മി' എന്ന് എഴുതിയിട്ടുമുണ്ട്. ഷർട്ടും പാന്റ്സുമാണ് കുട്ടാപ്പിയുടെ വേഷം. കൈയിൽ ഒരു കൊച്ചു താക്കോൽ കൂട്ടവുമുണ്ട്. രണ്ടു പേരും ചിരിച്ചും വശത്തേക്കും തിരിഞ്ഞുമെല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.

കുട്ടിമണിയുടെ ഉടുപ്പ് ഇഷ്ടപ്പെട്ടവരാണ് കമന്റ് ബോക്സിൽ ഏറെയും. ബോബനും മോളിയും കോമിക് ബുക്കിലെ മോളിയുടെ ഉടുപ്പ് പോലെയുണ്ട് കുട്ടിമണിയുടെ ഉടുപ്പ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. രാജാധിരാജ സിനിമയിൽ റിമി ടോമി പാടിയ 'മിടുമിടുമിടുക്കൻ മുയലച്ചൻ' എന്ന ഗാനമാണ് ചിത്രങ്ങൾക്ക് അകമ്പടിയായി ചേർത്തിരിക്കുന്നത്. ഏതായാലും ഫോട്ടോ എടുക്കാൻ പോസ് ചെയ്തുള്ള കുട്ടിമണിയുടെ ആറ്റിറ്റ്യൂഡ് പോസിനും ഏറെ ആരാധകരുണ്ട്. വേദിയിലെ താരമാണെങ്കിലും വീട്ടിലെത്തിയാൽ കുട്ടി പട്ടാളത്തിലെ പ്രധാനിയാണ് റിമി. സഹോദരൻ റിങ്കുവിന്റെ മകൾ കണ്മണിയും സഹോദരി റീനുവിന്റെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയുമാണ് റിമിയുടെ ബെസ്റ്റ് കമ്പനി. മക്കൾക്കൊപ്പം ഇടയ്ക്ക് ഔട്ടിംഗിനു പോകുന്നതും യാത്ര പോകുന്നതുമെല്ലാം റിമിയുടെ ശീലമാണ്. ഇത്തവണ റിമിയുടെ പിറന്നാൾ ആഘോഷിക്കാൻ കുട്ടിപ്പട്ടാളത്തെയും കൂട്ടി റിമി പോയത് മാലിദ്വീപിലേക്ക് ആയിരുന്നു. ഒപ്പം റിമിയുടെ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. മക്കൾക്കൊപ്പം വിമാനത്തിൽ പോകുന്നതിന്റെയും മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും റിമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ആരാധകർ വലിയ ആവേശത്തോടെ ആയിരുന്നു ആ ചിത്രങ്ങൾ ഏറ്റെടുത്തത്.

English Summary:

Rimi Tomy shares photos of niece, nephew