കാലമെത്ര കഴിഞ്ഞാലും എത്രയെത്ര വേഷങ്ങൾ ചെയ്താലും നരേയ്നെ മലയാളികൾ എക്കാലവും ഓർക്കുക എന്റെ ഖൽബിലെ എന്ന പാട്ടിലൂടെയായിരിക്കും. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളുമായി സജീവമാകുന്ന താരത്തിന്റെ മകന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് മലയാളത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലമെത്ര കഴിഞ്ഞാലും എത്രയെത്ര വേഷങ്ങൾ ചെയ്താലും നരേയ്നെ മലയാളികൾ എക്കാലവും ഓർക്കുക എന്റെ ഖൽബിലെ എന്ന പാട്ടിലൂടെയായിരിക്കും. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളുമായി സജീവമാകുന്ന താരത്തിന്റെ മകന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആ  ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു. നരേൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിൽ മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും കാണാം.

ഞങ്ങളുടെ പ്രിയ മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്താൽ ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനം  അവസാനിക്കുന്നത് ഏറെ അനുഗ്രഹീതമായാണ് എന്നാണ് ചിത്രങ്ങൾക്ക് ചുവടെ നരേൻ കുറിച്ചിരിക്കുന്നത്. ചിത്രങ്ങളിൽ ഓംകാറിനെ കയ്യിലെടുത്തിരിക്കുന്ന താരത്തെ കാണാം. കൂടെ ചിരിച്ചു കൊണ്ട് നിൽക്കുന്ന മമ്മൂട്ടിയുടെ പ്രിയ പത്നിയും നരേനും ഭാര്യ മഞ്ജുവും മകൾ തന്മയിയുമുണ്ട്. മറ്റൊരു ചിത്രത്തിൽ നരേന്റെ മാതാപിതാക്കൾക്കൊപ്പം ചിരിച്ചുകൊണ്ട് ചേച്ചിയുടെ കൈകളിലിരിക്കുന്ന  കുഞ്ഞ് ഓംകാറിനെയും കാണാം.

ADVERTISEMENT

നരേൻ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ക്ലാസ്സി, ക്യൂട്ട് എന്നാണ് ആരാധകപക്ഷം. നടൻ ഇന്ദ്രജിത്തും ഷറഫുദ്ധീനും ബാലു വർഗീസും അടക്കമുള്ളവരാണ് നരേൻ പങ്കുവെച്ച ചിത്രങ്ങൾക്ക് ഇഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.