‘അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല, അച്ഛൻ കുറച്ചു സ്നേഹത്തോടെ ഇടപെടണം’; കണ്ണുനിറയ്ക്കും വിഡിയോ
മാതാപിതാക്കളുടെ പിഴവുകൾ കുഞ്ഞു മനസുകളിൽ ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുമെന്നതിനു ഈ വിഡിയോ ഒരു ഉദാഹരണമാണ്. നാല് വയസ് മാത്രം പ്രായമുള്ള കുട്ടി തന്റെ മാതാപിതാക്കൾ തന്നെ ഒട്ടും തന്നെയും പരിഗണിക്കുന്നില്ലെന്നു പറയുന്നത് കേൾക്കുമ്പോൾ മനസിലാകും ഈ ചെറുപ്രായത്തിൽ അവൻ എത്രമാത്രം ഏകാന്തത

മാതാപിതാക്കളുടെ പിഴവുകൾ കുഞ്ഞു മനസുകളിൽ ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുമെന്നതിനു ഈ വിഡിയോ ഒരു ഉദാഹരണമാണ്. നാല് വയസ് മാത്രം പ്രായമുള്ള കുട്ടി തന്റെ മാതാപിതാക്കൾ തന്നെ ഒട്ടും തന്നെയും പരിഗണിക്കുന്നില്ലെന്നു പറയുന്നത് കേൾക്കുമ്പോൾ മനസിലാകും ഈ ചെറുപ്രായത്തിൽ അവൻ എത്രമാത്രം ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന്. വിഡിയോ കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത് ആ മാതാപിതാക്കൾ ഈ കുഞ്ഞിനെ അർഹിക്കുന്നില്ല എന്ന് തന്നെയാണ്.
കൊറിയൻ റിയാലിറ്റി ഷോ ആയ മൈ ഗോൾഡൻ കിഡ്സിലാണ് ആ നാല് വയസുകാരൻ തന്റെ ദുഃഖം വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ അവഗണനയും യാതനകളും വെളിപ്പെടുത്തുന്ന ആ വിഡിയോ കാണുന്നവരുടെയും കണ്ണുകൾ ഈറനണിയിക്കും. പരിപാടിയുടെ ആരംഭത്തിൽ മാതാവിനെയാണോ പിതാവിനെയാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അവൻ തന്റെ അവസ്ഥകൾ വിശദീകരിക്കുന്നത്. ആരെയാണ് കൂടുതലിഷ്ടമെന്നു തനിക്കറിയില്ലെന്നും താൻ വീട്ടിലെപ്പോഴും തനിച്ചാണെന്നും തനിക്കൊപ്പം കളിക്കാനായി ആരുമില്ലെന്നും അവൻ പറയുന്നുണ്ട്. തന്റെ പിതാവ് കുറച്ചു സൗമ്യമായും സ്നേഹത്തോടെയും തന്നോട് ഇടപെടണമെന്നു ആഗ്രഹിക്കുന്നതായും ആ ബാലൻ കൂട്ടിചേർക്കുന്നു. മാതാവിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ തന്നെ ഇഷ്ടപ്പെടുന്നില്ലന്നെന്നാണ് കരുതുന്നതെന്ന് പറഞ്ഞു കൊണ്ട് അവൻ പൊട്ടിക്കരയുന്നു. അവർ തന്നെ ഒരിക്കലും കേൾക്കാറില്ലെന്നും അവൻ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
സോഷ്യൽ ലോകത്തു വൈറലായ വിഡിയോ കണ്ടവരെല്ലാം തന്നെ ശ്രദ്ധിക്കാനും പരിഗണിക്കാനും സ്നേഹിക്കാനും ഒപ്പം നിൽക്കാനും കഴിയുകയില്ലായിരുന്നുവെങ്കിൽ കുട്ടികളെ കുറിച്ച് ചിന്തിക്കരുതെന്നുള്ള അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ പേരും ആ നാലുവയസുകാരന്റെ സങ്കടത്തിനൊപ്പം തന്നെയാണ്. ഏറെ രോഷത്തോടെയാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്