അച്ഛന്റെ കായികപ്രേമം തലയ്ക്ക് പിടിച്ച കുഞ്ഞ് അദ്വിക്: മകന്റെയും കൂട്ടുകാരുടെയും വിഡിയോ പകർത്തി ശാലിനി
തൽക്കാലം വെള്ളിത്തിരയിലേക്ക് ഒന്നുമല്ല കുഞ്ഞ് ആദ്വികിന്റെ നോട്ടം, ഒരു പന്തിനു പിറകേയാണ്. അച്ഛൻ അജിത്തും അമ്മ ശാലിനിയും വലിയ സിനിമാതാരങ്ങൾ ആണെങ്കിലും ഫുട്ബോൾ ആണ് ആദ്വികിന്റെ മനസിളക്കിയത്. അച്ഛൻ അജിത്തിന്റെ കായികപ്രേമം മകന് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബിലെ ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമാണ് ആദ്വിക്. കഴിഞ്ഞയിടെ ഒരു ടൂർണമെന്റിൽ ആദ്വിക് സ്വർണം നേടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.

തൽക്കാലം വെള്ളിത്തിരയിലേക്ക് ഒന്നുമല്ല കുഞ്ഞ് ആദ്വികിന്റെ നോട്ടം, ഒരു പന്തിനു പിറകേയാണ്. അച്ഛൻ അജിത്തും അമ്മ ശാലിനിയും വലിയ സിനിമാതാരങ്ങൾ ആണെങ്കിലും ഫുട്ബോൾ ആണ് അദ്വികിന്റെ മനസിളക്കിയത്. അച്ഛൻ അജിത്തിന്റെ കായികപ്രേമം മകന് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബിലെ ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമാണ് അദ്വിക്. കഴിഞ്ഞയിടെ ഒരു ടൂർണമെന്റിൽ അദ്വിക് സ്വർണം നേടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
ഇപ്പോൾ വീണ്ടും അദ്വികിന്റെ ഒരു സ്പോർട്സ് ഇവന്റിൽ നിന്നുള്ള വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുട്ബോൾ ജൂനിയർ ടീം അംഗമായ അദ്വിക്കിന്റെയും കൂട്ടുകാരുടെയും ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു അമ്മ ശാലിനി. മകൻ കൂട്ടുകാർക്കൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ബാഗിൽ നിന്ന് മൊബൈൽ എടുത്ത് മകനെയും കൂട്ടുകാരെയും അതിലേക്ക് പകർത്തി. അതിനു ശേഷം മകനും കൂട്ടുകാർക്കും കൈ കൊടുത്ത് ആശംസ നേരുകയും ചെയ്തു. ഡിപ്ലോമാറ്റിക് പ്രീമിയർ ലീഗ് ആയിരുന്നു വേദി.
ഏതായാലും ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. മകന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്കാളിയാകുന്ന മികച്ച അമ്മയാണ് ശാലിനി എന്നാണ് എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നത്. കായികപ്രേമിയാണെങ്കിലും മകന്റെ ഇത്തരം നിമിഷങ്ങൾക്ക് സാക്ഷിയാകാൻ സിനിമാതിരക്കുകൾ മൂലം അച്ഛൻ അജിത്തിന് സാധിക്കാറില്ല. എന്നാൽ, അച്ഛന്റെ അസാന്നിധ്യം അറിയിക്കാതെ പൂർണ പിന്തുണയുമായാണ് മകനൊപ്പം ശാലിനി നിലകൊള്ളുന്നത്.
കാർ റേസിംഗ്, ബൈക്ക് റേസിംഗ് എന്നിവയാണ് അജിത്തിന്റെ ഇഷ്ടമേഖല. എന്നാൽ, ഫുട്ബോളിനോടുള്ള കുഞ്ഞ് അദ്വിക്കിന്റെ ഇഷ്ടത്തിന് പൂർണ പിന്തുണയാണ് അജിത്തും ശാലിനിയും നൽകുന്നത്. നേരത്തെ, ശാലിനിക്ക് ഒപ്പം ചെന്നൈ എഫ് സിയുടെ ഫുട്ബോൾ മത്സരം കാണാൻ അദ്വിക് എത്തിയിരുന്നു. അതിന്റെ ഫോട്ടോയും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
അജിത്ത് - ശാലിനി ദമ്പതികൾക്ക് രണ്ടു കുട്ടികളാണ്. മൂത്ത മകൾ അനുഷ്കയും ഇളയമകൻ അദ്വിക്കും. തമിഴ് പ്രേക്ഷകർക്കെന്ന പോലെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരരാണ് അജിത്തും ശാലിനിയും കുടുംബവും. അതുകൊണ്ട് തന്നെ താരകുടുംബത്തിലെ ഏത് ചെറിയ വിശേഷവും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മാമാട്ടിക്കുട്ടിയായി എത്തി മലയാളികളുടെ മനസ് കവർന്ന ശാലിനി അന്നും ഇന്നും എന്നും സിനിമാപ്രേമികൾക്ക് അത്രയേറെ പ്രിയങ്കരിയാണ്. അതുകൊണ്ട് തന്നെ ശാലിനിയുടെ കുടുംബവിശേഷവും മലയാളികൾക്ക് പ്രിയങ്കരമാണ്.