മകള്‍ ഓംഷികയുടെ എട്ടാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി മന്യ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം മകൾക്ക് ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവച്ചു.ചിത്രങ്ങൾക്കു താഴെ നിരവധിയാളുകളാണ് ഓംഷികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകള്‍ ഓംഷികയുടെ എട്ടാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍  പങ്കുവച്ചിരിക്കുകയാണ് നടി മന്യ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം മകൾക്ക് ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവച്ചു.ചിത്രങ്ങൾക്കു താഴെ നിരവധിയാളുകളാണ് ഓംഷികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. എന്റെ ആത്മാവ്, എന്റെ ഹൃദയം, ദൈവം എനിക്ക് നല്‍കിയ ഏറ്റവും നല്ല അനുഗ്രഹം എന്നിവയാണ് എന്റെ രാജ്ഞി ഓംഷിക, എന്റെ ഓമു. ദൈവം നിന്നെ എപ്പോഴും സംരക്ഷിക്കട്ടെ, സുരക്ഷിതമായി സൂക്ഷിക്കുകയും നല്ല ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എന്റെ പ്രിയ മകളേ, നീ എന്റെ ജീവിതം വളരെ വിലപ്പെട്ടതാക്കി. നിന്റെ ദയയുള്ള ഹൃദയത്തിലും  എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന രീതിയിലും അമ്മ അഭിമാനിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഓമി’.– ചിത്രങ്ങൾക്കൊപ്പം മന്യ കുറിച്ചു.

ADVERTISEMENT

വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നടി മന്യ നായിഡു. മകൾ ഓംഷികയുമൊത്തുള്ള നിരവധി റീൽസും  ചിത്രങ്ങളുമാണ് താരം പങ്കുവയ്ക്കാറുള്ളത്. ഓംഷികക്കൊപ്പം ഡാൻസ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ്  മന്യയുടെ സോഷ്യൽ മീഡിയ പേജിൽ. 

ജോക്കര്‍, കുഞ്ഞിക്കൂനന്‍, അപരിചിതന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. വികാസ് ബാജ്പേയ് ആണ് താരത്തിന്റെ ഭര്‍ത്താവ്. 

ADVERTISEMENT

വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ നടി  കുടുംബിനിയുടേയും അമ്മയുടെയും റോളുകൾ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാനും മികച്ച മാർക്കോടെ സ്റ്റാറ്റിസ്സ്റ്റിക്സിൽ വിജയം കൈവരിക്കാനും നടിക്ക് സാധിച്ചു അമേരിക്കയില്‍ സിറ്റി ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍.

English Summary:

Manya Naidu celebrates daughter Omshika's 8th birthday