‘വേഗത്തിൽ ഉത്തരങ്ങൾ നൽകുന്ന കുട്ടി’; റെക്കോർഡ് സ്വന്തമാക്കി കൊച്ചുമിടുക്കി
രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി മൂന്നര വയസ്സുകാരി വി.എസ്. അപൂർവ. ‘വേഗത്തിൽ ഉത്തരങ്ങൾ നൽകിയ കുട്ടി’ റെക്കോർഡാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തെറ്റാതെ ഉത്തരം പറഞ്ഞ അപൂർവ,

രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി മൂന്നര വയസ്സുകാരി വി.എസ്. അപൂർവ. ‘വേഗത്തിൽ ഉത്തരങ്ങൾ നൽകിയ കുട്ടി’ റെക്കോർഡാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തെറ്റാതെ ഉത്തരം പറഞ്ഞ അപൂർവ, തിരുവനന്തപുരം സ്വദേശി വിശാഖിന്റേയും കോട്ടയം സ്വദേശി സൂര്യയുടേയും മകളാണ്.
ആദി കവിയായ വാൽമീകി എന്ന രത്നാകരനും, കൂനിയായ മന്ദരയും ബാലികേറാമല എന്ന ഋഷ്യമൂകാചലവുമെല്ലാം ഈ കുരുന്നിന് സുപരിചിതം. വളരെ ചെറുപ്പത്തിൽ തന്നെ പുരാണകഥകൾ കേൾക്കാനും, കഥാപാത്രങ്ങളുടെ പേരുകൾ ആവർത്തിക്കാനുമുള്ള കഴിവ് തിരിച്ചറിഞ്ഞത്തോടെയാണ് കഥകളിലൂടെ ചോദ്യോത്തരങ്ങൾ കുഞ്ഞിന് പറഞ്ഞുകൊടുക്കാൻ തുടങ്ങിയതെന്നു അമ്മ സൂര്യ പറഞ്ഞു.
ഒരു പാട്ട് കേട്ടാൽ അതിലെ വരികൾ ഹൃദിസ്ഥമാക്കാനും അർഥം മനസ്സിലാക്കാനും കുഞ്ഞിനുള്ള ഇഷ്ടത്തെ, പുരാണ - ഇതിഹാസ കഥകളിലേക്ക് കൊണ്ടുവരികയും അതൊരു വിനോദമാക്കി മാറ്റുകയും ചെയ്യുകയായിരുന്നുവെന്ന് പിതാവ് വിശാഖ് പറയുന്നു. കുഞ്ഞിന്റെ ഈ ഇഷ്ടത്തിനെക്കുറിച്ചും കഴിവിനെക്കുറിച്ചും കൂട്ടുകാരും വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനെ കുറിച്ച് അറിയാനിടയായത്.