'ഈ കുഞ്ഞുമുഖത്ത് എല്ലാ ദൈവകൃപയും'; കുഞ്ഞുവാവയെ തോളിലേറ്റി നയൻതാര
കുഞ്ഞുവാവകളിൽ ഒരാളെ തോളിലേറ്റി പ്രിയതാരം. ആ ചിത്രം ആരാധകർക്കായി പങ്കുവച്ചപ്പോൾ അതിനേക്കാൾ മനോഹരമായ വാക്കുകളും. എത്ര സുന്ദരമാണീ ചിത്രമെന്നാണ് അതിലേക്ക് നോക്കിയ ആരാധകർ ഒരേ സ്വരത്തിൽ പറഞ്ഞത്. ഇരട്ടക്കുട്ടികളിൽ ഒരാളെ തോളിലേറ്റി നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞദിവസം നയൻതാര പങ്കുവെച്ചത്. 'ഈ

കുഞ്ഞുവാവകളിൽ ഒരാളെ തോളിലേറ്റി പ്രിയതാരം. ആ ചിത്രം ആരാധകർക്കായി പങ്കുവച്ചപ്പോൾ അതിനേക്കാൾ മനോഹരമായ വാക്കുകളും. എത്ര സുന്ദരമാണീ ചിത്രമെന്നാണ് അതിലേക്ക് നോക്കിയ ആരാധകർ ഒരേ സ്വരത്തിൽ പറഞ്ഞത്. ഇരട്ടക്കുട്ടികളിൽ ഒരാളെ തോളിലേറ്റി നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞദിവസം നയൻതാര പങ്കുവെച്ചത്. 'ഈ കുഞ്ഞുമുഖത്ത് എല്ലാ ദൈവകൃപയും' എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നിമിഷനേരം കൊണ്ടു തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സിനിമാലോകത്ത് നിന്നുൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. രസകരമായ നിരവധി കമന്റുകൾക്കിടയിൽ സംവിധായകൻ അൽഫോൻസ് പുത്രൻ കുറിച്ച കമന്റ് നിമിഷനേരം കൊണ്ട് വൈറലായി മാറി. 'മാഡം, രണ്ടു മുഖത്തും' എന്നാണ് അൽഫോൻസ് പുത്രൻ കുറിച്ചത്. സംവിധായകന്റെ ഈ രസകരമായ കമന്റിനെ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിലർ അൽഫോൻസ് പുത്രന്റെ കമന്റിന് മറുപടി നൽകിയപ്പോൾ മറ്റു ചിലർ തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന സിനിമയിൽ നയൻതാര ആയിരുന്നു നായിക.
രസകരമായ പല കമന്റുകളിൽ പ്രധാനപ്പെട്ട ഒന്ന് രത്തമാരേ സോങ് ചിത്രത്തിന് ഒപ്പം ചേർക്കാത്തതിന് നന്ദി പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ്. സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവൻ മക്കളായ ഉയിർ, ഉലകം എന്നിവരുടെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ജയിലർ സിനിമയിലെ രത്തമാരേ ഗാനമാണ് അകമ്പടിയായി ചേർക്കാറുള്ളത്. ഇത്തവണ ആ പാട്ട് ഒഴിവാക്കിയതിന് നന്ദിയുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ജയിലർ സിനിമയിലെ രത്തമാരേ പാട്ടിന് സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് മറ്റൊരാൾ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ ഇല്ലാതിരുന്ന നയൻതാര ജവാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റഗ്രാമിലേക്ക് എത്തിയത്. സിനിമാവിശേഷങ്ങളും തന്റെ കോസ്മെറ്റിക് ബ്രാൻഡിന്റെ കാര്യങ്ങളും സജീവമായി തന്നെ ഇൻസ്റ്റഗ്രാമിൽ നയൻതാര പങ്കുവയ്ക്കാറുണ്ട്. ഒപ്പം, കുഞ്ഞുങ്ങളായ ഉയിർ, ഉലകം എന്നിവരുടെ വിശേഷങ്ങളും നയൻതാര പങ്കുവ.യക്കാറുണ്ട്. കുഞ്ഞുങ്ങളുടെ വിശേഷങ്ങളും കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
ആരാധകർ വളരെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വിഘ്നേഷ് ശിവൻ 2015ൽ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിൽ നയൻതാര ആയിരുന്നു നായിക. പിന്നീട് ജീവിതത്തിലും നയൻതാര വിഘ്നേഷിന്റെ നായികയായി മാറുകയായിരുന്നു. ഏഴു വർഷത്തെ പ്രണയത്തിനു ശേശം 2022 ജൂണിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ആ വർഷം ഒക്ടോബറിൽ ദമ്പതികൾക്ക് ഉയിർ, ഉലകം എന്ന പേരുള്ള രണ്ടു കുഞ്ഞുങ്ങൾ പിറന്നു. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്. ഉയിർ രുദ്രോനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.