അമ്മയ്ക്ക് തണ്ണിമത്തൻ ജൂസ് തയാറാക്കി കുഞ്ഞു മൽഹാർ; തണ്ണീർമത്തന്റെ പരിപ്പ് എടുത്തല്ലോ എന്ന് കമന്റ്
ചില കാര്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന ചില മനുഷ്യരുണ്ട്. കുഞ്ഞു മൽഹാറിന്റെ തണ്ണീർമത്തൻ ജൂസ് (Watermelon Juice) ഉണ്ടാക്കൽ അത്തരത്തിലൊന്നാണ്. വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യരുടെയും കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥിന്റെയും മകൻ മൽഹാർ അമ്മയ്ക്കു വേണ്ടി ജൂസ് ഉണ്ടാക്കിയതിന്റെ

ചില കാര്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന ചില മനുഷ്യരുണ്ട്. കുഞ്ഞു മൽഹാറിന്റെ തണ്ണീർമത്തൻ ജൂസ് (Watermelon Juice) ഉണ്ടാക്കൽ അത്തരത്തിലൊന്നാണ്. വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യരുടെയും കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥിന്റെയും മകൻ മൽഹാർ അമ്മയ്ക്കു വേണ്ടി ജൂസ് ഉണ്ടാക്കിയതിന്റെ വിഡിയോ 'നമ്മടെ സ്വന്തം തണ്ണീർമത്തൻ ദിനങ്ങൾ' എന്ന പേരിൽ ദിവ്യ എസ്. അയ്യരാണ് പങ്കുവച്ചത്.
പകുതി തണ്ണിമത്തൻ എടുത്ത് അതൊരു കുഞ്ഞു കത്തി കൊണ്ട് മുറിച്ച ശേഷം ഒരു സ്പൂൺ എടുത്ത് തണ്ണിമത്തന്റെ ചെറിയ കഷണങ്ങൾ ഒരു പാത്രത്തിലേക്ക് മാറ്റുന്നു. വീണ്ടും കത്തിയെടുത്ത് തണ്ണിമത്തന്റെ ചുവന്ന കഷണങ്ങളെ കുഞ്ഞു കുഞ്ഞു കഷണങ്ങളായി മുറിക്കുന്നു. ഇനിയാണ് ജൂസ് ഉണ്ടാക്കാൻ ആരംഭിക്കുന്നത്. ഒരു പാത്രമെടുത്ത് അതിനുമേൽ ഒരു അരിപ്പ വച്ച് ചെറുതായി അരിഞ്ഞ കഷണങ്ങൾ വച്ച് കൈ കൊണ്ട് പിഴിഞ്ഞെടുക്കുന്നു. പിഴിഞ്ഞെടുക്കുന്ന നീര് ഒരു ഗ്ലാസിലേക്ക് മാറ്റുന്നു. ജൂസ് ഉണ്ടാക്കുമ്പോൾ ഒരു കൈ സഹായത്തിനായി അച്ഛമ്മ സുലേഖയും സമീപമുണ്ട്. ഒരു ചിരിയോടെയാണ് അച്ഛമ്മ സുലേഖ കൊച്ചുമകന്റെ ജൂസ് ഉണ്ടാക്കൽ ആസ്വദിക്കുന്നത്. ജൂസ് ഉണ്ടാക്കിയതിനു ശേഷം ഗ്ലാസിൽ അടച്ച് അമ്മയുടെ അടുത്തേക്ക് ഒറ്റയോട്ടമാണ്. മകൻ ഉണ്ടാക്കിയ ജൂസ് അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ജൂസ് സൂപ്പർ ആയിട്ടുണ്ടെന്ന് പറയുന്നതിനൊപ്പം ചക്കരക്കുഞ്ഞിന് ഒരു ചക്കരയുമ്മ കൂടി നൽകുന്നു അമ്മ. വളരെ ക്യൂട്ട് ആയ വിഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസ് ആണ് ഇതിനകം ലഭിച്ചിരിക്കുന്നത്.
കരുതലുള്ളതും എന്നാൽ രസകരവുമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വിഡിയോ ഒത്തിരി ഇഷ്ടമായെന്നും എന്നാൽ കത്തിയൊക്കെ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നുമാണ് ഒരു കമന്റ്. 'കുട്ടികളെ ചെറുപ്പം മുതൽ തന്നെ ഇങ്ങനുള്ള കാര്യങ്ങൾ പരിശീലിപ്പിക്കുന്നത് നല്ല കാര്യം ആണ്', 'തണ്ണീർ മത്തന്റെ പരിപ്പ് എടുത്തല്ലോ', 'കൊള്ളാം അടിപൊളി, ഇഷ്ടപ്പെട്ടു', 'ഒരു ടേബിൾ നിറയെ മത്തൻ" ദിനം അണ്' എന്നിങ്ങനെ പോകുന്നു കമന്റുകൾ. കെ.എസ്.ശബരീനാഥൻ - ദിവ്യ എസ് അയ്യർ ദമ്പതികൾക്ക് 2019 ലാണ് കുഞ്ഞു മൽഹാർ ജനിച്ചത്. മൽഹാറിന്റെ കൊച്ചു വിശേഷങ്ങളും കുസൃതികളുമെല്ലാം സോഷ്യൽ മീഡിയയിൽ ദിവ്യ എസ്.അയ്യർ പങ്കുവെയ്ക്കാറുണ്ട്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും വീണു കിട്ടുന്ന ചെറിയ നിമിഷങ്ങൾ ആസ്വദിക്കുന്ന ദിവ്യയെ ആണ് വിഡിയോയിൽ നമുക്ക് കാണാൻ കഴിയുക. തിരക്കിനിടയിലും കുഞ്ഞിനോടൊപ്പവും കുടുംബത്തിനൊപ്പവും ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന ദിവ്യയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം പങ്കുവച്ച, മൽഹാർ കോലം വരയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു.
വിഡിയോ