‘എന്റെ എല്ലാമായവനേ, ഞാൻ നിന്നെ സ്നേഹിക്കുന്നു’; സായ് കൃഷ്ണയുടെ നൃത്തച്ചുവടുകൾ പങ്കുവച്ച് നവ്യ നായർ
വിവാഹത്തിന് ശേഷം അത്രയധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും നൃത്തവും ടെലിവിഷൻ പരിപാടികളുമായി സജീവമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. നൃത്തത്തോടു താല്പര്യമുള്ളവരെ അഭ്യസിപ്പിക്കുന്നതിനായി മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചിട്ടുണ്ട്. തന്റെ

വിവാഹത്തിന് ശേഷം അത്രയധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും നൃത്തവും ടെലിവിഷൻ പരിപാടികളുമായി സജീവമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. നൃത്തത്തോടു താല്പര്യമുള്ളവരെ അഭ്യസിപ്പിക്കുന്നതിനായി മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചിട്ടുണ്ട്. തന്റെ വിദ്യാർത്ഥികളുമൊത്തുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ നവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഇത്തവണ താരം പങ്കുവെച്ച വിഡിയോ ഏറെ പ്രത്യേകതകളുള്ളതാണ്. മകൻ സായ് എന്ന് വിളിക്കുന്ന സായ് കൃഷ്ണ നൃത്തത്തിന് തയാറായി നിൽക്കുന്നതും വേദിയിൽ നൃത്തം ചെയ്യുന്നതിനെയുമൊക്കെ ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു വിഡിയോയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹൃദ്യമായ ഒരു കുറിപ്പും ഒപ്പമുണ്ട്.
മകനുമൊപ്പമുള്ള നിമിഷങ്ങൾ പകർത്തുന്നു. വികൃതിയും അതേ സമയം തന്നെ അതിശയിപ്പിക്കുന്ന അനുസരണശീലമുള്ളവനും അശ്രദ്ധയുള്ളവനും അതിനൊപ്പം തന്നെ ശ്രദ്ധാലുവും. അവൻ എന്റെ വഴികാട്ടിയാണ്, സഹായിയാണ്, ചിലപ്പോൾ ആഹ്ലാദകരമായ വേദനയുടെയും. എന്റെ എല്ലാമായവനെ...ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നിങ്ങനെ അർത്ഥമാക്കുന്ന വരികളാണ് നവ്യ മകന്റെ നൃത്തച്ചുവടുകൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ സായിക്കും നവ്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
കൊച്ചിയിലാണ് നവ്യയുടെ മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയം സ്ഥിതി ചെയ്യുന്നത്. അവിടെ മറ്റുകുട്ടികൾക്കൊപ്പം നൃത്തവിദ്യാർഥിയാണ് സായ് കൃഷ്ണ. കഴിഞ്ഞ ഡിസംബറിൽ മകന്റെ ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും നവ്യ പങ്കുവെച്ചിരുന്നു.