'മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ'; മീശക്കാരായി അമ്മയും മോനും, കുട്ടികളി സൂപ്പർ ആയിട്ടുണ്ടെന്ന് നെറ്റിസൺസ്
കുട്ടികളുടെ ഇടയിൽ എല്ലാക്കാലവും പ്രിയമുള്ള പാട്ടാണ് 'മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ' എന്നത്. ദോശയ്ക്കൊപ്പം തന്നെ മീശയും ഈ വരികളിൽ താരമാണ്. മീശ വെച്ചുള്ള പോസ് ആണെങ്കിൽ ഈ പാട്ട് നിർബന്ധവുമാണ്. രണ്ട് അടിപൊളി മീശക്കാരാണ് ഈ പാട്ടിനൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മറ്റാരുമല്ല സോഷ്യൽ

കുട്ടികളുടെ ഇടയിൽ എല്ലാക്കാലവും പ്രിയമുള്ള പാട്ടാണ് 'മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ' എന്നത്. ദോശയ്ക്കൊപ്പം തന്നെ മീശയും ഈ വരികളിൽ താരമാണ്. മീശ വെച്ചുള്ള പോസ് ആണെങ്കിൽ ഈ പാട്ട് നിർബന്ധവുമാണ്. രണ്ട് അടിപൊളി മീശക്കാരാണ് ഈ പാട്ടിനൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മറ്റാരുമല്ല സോഷ്യൽ മീഡിയയ്ക്ക് അത്രയേറെ പ്രിയങ്കരരായ ദിവ്യ എസ് അയ്യർ ഐ എ എസും മകൻ മൽഹാറുമാണ് ആ താരങ്ങൾ. ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലാണെങ്കിലും വീണുകിട്ടുന്ന ചെറിയ സമയം പോലും മകൻ മൽഹാറിനൊപ്പം തമാശ കളിക്കാനും ചിരിക്കാനുമായി ദിവ്യ എസ് അയ്യർ മാറ്റിവെയ്ക്കും.
അപ്പോൾ ലഭിക്കുന്ന മനോഹരമായ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ അവർ പങ്കുവെയ്ക്കുകയും ചെയ്യും. ഇത്തവണ ഏതായാലും കുറച്ച് മീശക്കാര്യമാണ്. മീശമാധവൻ സിനിമയിലെ 'മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ' എന്ന വരികളുടെ അകമ്പടിയോടെയാണ് വിഡിയോ എത്തുന്നത്. വിഡിയോ തുടങ്ങുമ്പോൾ വലിയ കൊമ്പൻ മീശയുമായി നിൽക്കുന്ന മൽഹാറിനെയും അമ്മയെയുമാണ് കാണാൻ കഴിയുന്നത്.
എന്നാൽ, തന്റെ മീശ അത്ര പോരെന്ന് തോന്നിയിട്ടാണോ എന്നറിയില്ല മൽഹാർ പതിയെ വലിച്ചെടുത്തു. എന്നിട്ട് അമ്മയ്ക്ക് ഒരു താടിയും കൂടെ വെച്ചു കൊടുത്തു. അമ്മയുടെ താടി താഴെ പോകില്ലെന്ന് ഉറപ്പു വരുത്താൻ ഇടയ്ക്കിടെ തടവി കൊടുക്കുന്നുമുണ്ട്. അവസാനം മീശക്കാരി അമ്മയുടെ അടുത്തു നിന്ന് ഒരു ഉമ്മ വാങ്ങാനും കുഞ്ഞ് മൽഹാർ മറന്നില്ല. ഏതായാലും സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
തിരക്കിനിടയിൽ വീണു കിട്ടിയ ചെറിയ സമയം പോലും കുഞ്ഞിനൊപ്പം ചെലവഴിക്കുന്ന ദിവ്യ ഐ എ എസിനെ വാനോളം പുകഴ്ത്തുകയാണ് നെറ്റിസൺസ്. കുട്ടിക്കൊപ്പം മനോഹരമായി സമയം ചെലവഴിക്കുന്നു, നിങ്ങൾ ഒരുപാട് വിസ്മയിപ്പിക്കുന്നു, ഹായ് നല്ല താടിക്കാരൻ, രണ്ടു കുഞ്ഞുങ്ങൾ, മോൻ കൊള്ളാം മോൻ സൂപ്പറായിട്ടുണ്ട്, ഇപ്പോളും കുട്ടികളി മാറില്ല, ഇഷ്ടാണട്ടോ കുട്ടികളോട് കളിക്കുമ്പോൾ നമ്മളും കുട്ടികളി മാറത്തവരായിരിക്കണം ഇങ്ങനെ പോകുന്നു കമന്റുകൾ.
മംലൈഫ്, കിഡ്സ്ഫൺ, ലവ് യു സൺ, മൽഹാർ എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് വിഡിയോ ദിവ്യ ഐ എ എസ് പങ്കുവെച്ചത്. 2017ൽ ആയിരുന്നു കോൺഗ്രസ് എം എൽ എ ആയിരുന്ന കെ എസ് ശബരീനാഥനും ദിവ്യ എസ് അയ്യർ ഐ എ എസും വിവാഹിതരായത്. കേരളത്തിലെ ആദ്യത്തെ എം എൽ എ - ഐ എ എസ് ദമ്പതികൾ ആയിരുന്നു ഇവർ. ദിവ്യ എസ് അയ്യർ - ശബരീനാഥൻ ദമ്പതികൾക്ക് 2019ൽ ആയിരുന്നു മൽഹാർ ജനിച്ചത്. മൽഹാറിന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് ദിവ്യ ഐ എ എസ്. തിരക്കുള്ള ജീവിതമാണെങ്കിലും കുഞ്ഞ് മൽഹാറിനൊപ്പം ചെലവഴിക്കാൻ ദിവ്യ ഐ എ എസ് സമയം കണ്ടെത്താറുണ്ട്. അതിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.