'നിങ്ങളെ കണ്ടപ്പോഴുള്ള ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല': മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു നയൻതാര
ഷൂട്ടിംഗ് കഴിഞ്ഞെത്തിയ വിഘ്നേഷ് ശിവനെ കുട്ടികളുമായി കാത്തുനിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ചിത്രങ്ങൾ വൈറലാകുന്നു. നീണ്ട ഇരുപതു ദിവസങ്ങൾക്ക് ശേഷം നിങ്ങളെ കണ്ടപ്പോഴുള്ള ഞങ്ങളുടെ മൂന്നുപേരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന കുറിപ്പുമായി നയൻതാര തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ

ഷൂട്ടിങ് കഴിഞ്ഞെത്തിയ വിഘ്നേഷ് ശിവനെ കുട്ടികളുമായി കാത്തുനിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ചിത്രങ്ങൾ വൈറലാകുന്നു. നീണ്ട ഇരുപതു ദിവസങ്ങൾക്ക് ശേഷം നിങ്ങളെ കണ്ടപ്പോഴുള്ള ഞങ്ങളുടെ മൂന്നുപേരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന കുറിപ്പുമായി നയൻതാര തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരട്ടക്കുട്ടികളുമായി വിഘ്നേഷ് ശിവനെ കാത്തുനിന്ന സ്വീകരിക്കുന്ന നയന്‍താരയെയാണ് ചിത്രത്തിൽ കാണുന്നത്. നയൻതാരയെ ചേർത്തുപിടിച്ചുകൊണ്ട് കുട്ടികളെ എടുത്ത് വിഘ്നേഷ് മുത്തം കൊടുക്കുന്ന സ്നേഹചിത്രങ്ങൾ ആരാധർ ഏറ്റെടുക്കുകയാണ്. ഒരു ഉത്തമ കുടുംബിനിയെപ്പോലെ ഭർത്താവിനെ കാത്തുനിൽക്കുന്ന നയൻതാരയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് എത്തുന്നത്.
"നീണ്ട 20 ദിവസത്തെ ഷെഡ്യൂളിന് ശേഷം നിങ്ങളെ കണ്ടപ്പോൾ ഞങ്ങൾ മൂന്ന് പേർക്കും തോന്നുന്ന സന്തോഷം വിശദീകരിക്കാൻ കഴിയുന്നില്ല. ഞങ്ങൾ നിങ്ങളെ ശരിക്കും മിസ്സ് ചെയ്തു." ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും കുടുംബ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായി എത്തുന്നത് . ഇത് നല്ലൊരു കുടുംബ ചിത്രമാണ് നിങ്ങളുടെ സ്നേഹം കണ്ടിട്ട് വളരെ സന്തോഷമുണ്ട്, ഒരു കുട്ടി വിഘ്നേഷിനെപ്പോലെയും മറ്റൊരു കുട്ടി നയൻതാരയെ പോലെയുമാണ് എന്ന തരത്തിലാണ് കമന്റുകൾ. തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ നയൻ താരയും വിഘ്നേശ് ശിവനും സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണില്‍ ആണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. 2024 ഒക്ടോബറിൽ വാടകഗര്‍ഭധാരണം വഴി പിറന്ന ഇവരുടെ കുഞ്ഞുങ്ങൾക്ക് ഉയിര് രുദ്രോനീല്‍ എന്‍. ശിവന്, ഉലക് ദൈവിക് എന്‍. ശിവന് എന്നിങ്ങനെയാണ് പേരുകൾ.