നിറങ്ങളോട് ഏറെ പ്രിയമുള്ളവരാണ് കുട്ടികൾ. ചിത്രം വരച്ചും ആ ചിത്രങ്ങൾക്ക് നിറങ്ങൾ നൽകിയും വർണക്കൂട്ടുകൾ കൊണ്ട് ചാലിച്ചെഴുതുന്നതാണ് ഓരോ ബാല്യവും. മകന്റെ ഇത്തവണത്തെ പിറന്നാളിന് വർണങ്ങളുടെ ലോകമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഒരുക്കിയത്. ‘‘ഇത് ഇസുവിന്റെ നിറങ്ങളുടെ ലോകമാണ്’’ എന്ന് പേരിട്ടാണ് മകന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറങ്ങളോട് ഏറെ പ്രിയമുള്ളവരാണ് കുട്ടികൾ. ചിത്രം വരച്ചും ആ ചിത്രങ്ങൾക്ക് നിറങ്ങൾ നൽകിയും വർണക്കൂട്ടുകൾ കൊണ്ട് ചാലിച്ചെഴുതുന്നതാണ് ഓരോ ബാല്യവും. മകന്റെ ഇത്തവണത്തെ പിറന്നാളിന് വർണങ്ങളുടെ ലോകമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഒരുക്കിയത്. ‘‘ഇത് ഇസുവിന്റെ നിറങ്ങളുടെ ലോകമാണ്’’ എന്ന് പേരിട്ടാണ് മകന്റെ ജന്മദിനം ഇത്തവണ പ്രിയ താരം കളറാക്കിയത്. ഇസഹാക്കിന്റെ അഞ്ചാം പിറന്നാളിന്റെ ആഘോഷ ചിത്രം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

എന്റെ കുഞ്ഞിന് അഞ്ച് വയസ് തികയുമ്പോൾ എന്ന ക്യാപ്ഷനോടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ''ഇസൂസ് ആർട് വേൾഡ്'' എന്ന തീമിലാണ് പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്യാൻവാസും കളർപെൻസിലുകളും ബ്രഷുകളും എന്നുവേണ്ട ഒരു ചിത്രകാരന്റെ മുറിയ്ക്കു തുല്യമായ രീതിയിലാണ് കേക്കും മധുരവുമെല്ലാം ഒരുക്കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ട് അണിഞ്ഞു ഒരു കൈ മുകളിലേക്ക് ഉയർത്തി അഞ്ച് വയസായെന്നു സൂചിപ്പിക്കുന്ന രീതിയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഇസുകുട്ടനെ ചാക്കോച്ചൻ പങ്കുവെച്ച ചിത്രത്തിൽ കാണാം. 

ADVERTISEMENT

നിറങ്ങൾ നിറഞ്ഞിരിക്കുന്ന  തീം ഒരുക്കിയതും അതിനുവേണ്ട പ്ലാൻ തയാറാക്കിയതും ഇസുവിന്റെ അമ്മ തന്നെയാണെന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്. മകന്റെ ഓരോ പിറന്നാളും വളരെ വ്യത്യസ്തമായ തീമിൽ ഏറെ മനോഹരമായാണ് പ്രിയ കുഞ്ചോക്കോ ഒരുക്കാറ്. പിറന്നാൾ ചിത്രത്തിന് താഴെ സിനിമാമേഖലയിൽ നിന്നും നിരവധി പേരാണ് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. മന്യ, ഫർഹാൻ ഫാസിൽ, ടിനു പാപ്പച്ചൻ, ഗീതു മോഹൻദാസ്, റീനു മാത്യൂസ്, മണികണ്ഠൻ ആചാരി, സോഫിയ പോൾ തുടങ്ങി ആരാധകരും സുഹൃത്തുക്കളുമടക്കം ധാരാളം പേർ ഇസുവിനു അഞ്ചാം പിറന്നാൾ ആശംസകൾ കുറിച്ചിട്ടുണ്ട്.

English Summary:

"Kunchacko Boban's Son Izu Celebrates a Colorful 5th Birthday with 'Isus Art World' Theme"