അഷ്ടമി ആഘോഷത്തിന് മകളുടെ കാലു കഴുകി കന്യാപൂജ നടത്തി ശിൽപ ഷെട്ടി
ചൈത്ര നവരാത്രി ആഘോഷത്തിന് നാലുവയസ്സുകാരി മകൾ സമിഷയുടെ കാൽ കഴുകി കന്യാപൂജ നടത്തി ശിൽപ ഷെട്ടി. ‘ഞങ്ങളുടെ സ്വന്തം ദേവി സമിഷയ്ക്കു കന്യാപൂജ നടത്തി അഷ്ടമിയുടെ ശുഭമുഹൂർത്തം ആഘോഷിക്കുന്നു. മഹാഗൗരി എല്ലാവരെയും സമ്പത്തും സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ’- കന്യാപൂജയുടെ വിഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

ചൈത്ര നവരാത്രി ആഘോഷത്തിന് നാലുവയസ്സുകാരി മകൾ സമിഷയുടെ കാൽ കഴുകി കന്യാപൂജ നടത്തി ശിൽപ ഷെട്ടി. ‘ഞങ്ങളുടെ സ്വന്തം ദേവി സമിഷയ്ക്കു കന്യാപൂജ നടത്തി അഷ്ടമിയുടെ ശുഭമുഹൂർത്തം ആഘോഷിക്കുന്നു. മഹാഗൗരി എല്ലാവരെയും സമ്പത്തും സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ’- കന്യാപൂജയുടെ വിഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ചൈത്ര നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്കാണ് പെൺകുട്ടികളുടെ കാൽ കഴുകി ആരാധിച്ച് കന്യാപൂജ നടത്തുന്നത്. പിങ്ക് നിറത്തിലുള്ള ക്രോപ് ടോപ്പും പാവാടയും ധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന സമിഷയുടെ കാൽ കഴുകിത്തുടച്ച് ആരതി ഉഴിയുകയും പ്രസാദം നൽകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ശിൽപയുടെ വീട്ടിലെ പൂജാ മുറിയിൽ വച്ചായിരുന്നു ചടങ്ങുകൾ. 2009 ലാണ് ബോളിവുഡ് താരം ശിൽപ ഷെട്ടിയും വ്യവസായി രാജ് കുന്ദ്രയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളാണുള്ളത്