പൈങ്കുനി വേലകളി കാണാനെത്തിയ മഹി ബേബിയുടെ ഫ്ലാഷ് ബാക്ക്
തിരക്കുള്ള ഉദ്യോഗസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ എസ്, അയ്യർ ഐ.എ.സ്. കുഞ്ഞുമകൻ മൽഹാറിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഐ.എ.എസ് പങ്കു വെയ്ക്കാറുണ്ട്. മൽഹാറിന്റെ കുസൃതികൾക്കും കുഞ്ഞുകുഞ്ഞു കുറുമ്പുകൾക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തവണ എന്തായാലും

തിരക്കുള്ള ഉദ്യോഗസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ എസ്, അയ്യർ ഐ.എ.സ്. കുഞ്ഞുമകൻ മൽഹാറിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഐ.എ.എസ് പങ്കു വെയ്ക്കാറുണ്ട്. മൽഹാറിന്റെ കുസൃതികൾക്കും കുഞ്ഞുകുഞ്ഞു കുറുമ്പുകൾക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തവണ എന്തായാലും കുറച്ച് വ്യത്യസ്തമായ ഒരു ഫ്ലാഷ് ബാക്കുമായാണ് മൽഹാറിന്റെ വരവ്.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി വേലകളി കാണാനെത്തിയതായിരുന്നു മഹി ബേബി. വിഡിയോയുടെ ആദ്യ ഭാഗത്ത് കാണുന്നത് വേലകളി ആസ്വദിക്കുന്ന കുഞ്ഞു മൽഹാറിനെയാണ്. പെട്ടെന്നാണ് വിഡിയോ ഫ്ലാഷ് ബാക്കിലേക്ക് പോകുന്നത്. അവിടെ മൽഹാർ ആണ് വേലകളിയുടെ വേഷത്തിൽ. പശ്ചാത്തലത്തിൽ ആദ്യം കാണുന്നത് ഒരു ക്ലാസ് മുറിയാണ്. പതിയെ അതൊരു വേദിയിലേക്ക് മാറുന്നു.
ലക്ഷണം കണ്ടിട്ട് പ്രച്ഛന്ന വേഷ മത്സരത്തിലാണ് മഹി ബേബി പങ്കെടുക്കുന്നതെന്ന് തോന്നുന്നു. ചെസ്റ്റ് നമ്പർ 107ലാണ് മൽഹാർ മത്സരിക്കുന്നത്. മധ്യ കാലഘട്ടത്തിലെ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമാണ് വേലകളിയുടെ വേഷം. ഇടതു കൈയിൽ പരിചയും വലതു കൈയിൽ ചെറിയ വാളും ഉണ്ടാകും. എന്നാൽ നമ്മുടെ കുഞ്ഞു മൽഹാർ വേദിയിൽ കയറിയപ്പോൾ വാള് പിടിച്ചത് ചെറുതായിട്ട് ഒന്ന് തിരിഞ്ഞു പോയി. പക്ഷേ, സാധാരണ വേലകളിക്ക് ഒരുങ്ങുന്നതു പോലെ തന്നെ തലപ്പാവും കൊരലാരവും ഒക്കെയായാണ് മഹി ബേബിയും ഒരുങ്ങിയത്.
സാധാരണഗതിയിൽ വേല കളിക്കുന്നവർ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാർത്തിയാണ് വേലകളിക്കായി തയ്യാറെടുക്കുന്നത്. കരിയെഴുതി കണ്ണിമകൾ കറുപ്പിക്കും. കടകം, കേയൂരം എന്നീ കൈയ്യാഭരണങ്ങളും പളുങ്കുമണികൾ കോർത്തുകെട്ടിയ കൊരലാരം മാറത്തും ചാർത്തും. അതിനു ശേഷമാണ് തലപ്പാവും ഉടുവസ്ത്രവും ധരിക്കുക. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടി കസവു റിബൺ കൊണ്ട് കെട്ടിമുറുക്കും. മഹിബേബിയും വളരെ കൃത്യമായാണ് വേലകളിയുടെ വസ്ത്രധാരണം നടത്തിയത്. പിന്നെങ്ങനെ ശരിക്കുമുള്ള വേലകളി കാണുമ്പോൾ കുഞ്ഞു മൽഹാറിന് നൊസ്റ്റു അടിക്കാതിരിക്കും. ഏതായാലും മഹി ബേബിയുടെ വേലകളി സൂപ്പർ ആയെന്ന് കമന്റ് ബോക്സും പറയുന്നു.
2017ലായിരുന്നു കോൺഗ്രസ് എം എൽ എ ആയിരുന്ന കെ എസ് ശബരിനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായത്. 2019 ഏപ്രിലിൽ കുഞ്ഞു മൽഹാർ ഇവരുടെ ജീവിതത്തിലേക്ക് എത്തി. ജോലി തിരക്കിനിടയിലും മൽഹാറിന്റെ വിശേഷങ്ങളും കുസൃതികളുമെല്ലാം ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുണ്ട്.