യുവനടൻമാരിൽ ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു നടനില്ല. സംവിധായകനായും നടനായും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. ആ നിഷ്കളങ്കമായ ചിരിയും വർത്തമാനവും ശത്രുക്കളുടെ പോലും മനസ് അലിയിപ്പിക്കും. ഏപ്രിൽ 28ന് ആയിരുന്നു ബേസിലിന്റെ ജന്മദിനം. നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 28ന് ആയിരുന്നു ബേസിലിന്റെ ജന്മദിനം. നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നത്. അതിൽ ഏറ്റവും രസകരമായത് ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവെച്ച വിഡിയോ ആയിരുന്നു. 'ഹാപ്പി ബെർത്ത് ഡേ റ്റു ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പാ' എന്നാണ് വിഡിയോ പങ്കുവെച്ച് എലിസബത്ത് കുറിച്ചത്. രണ്ടു ദിവസം കൊണ്ടു തന്നെ 34 ലക്ഷം ആളുകളാണ് എലിസബത്ത് പങ്കുവെച്ച വിഡിയോ കണ്ടത്. ഒരു അരമണിക്കൂർ നേരത്തേക്ക് കുഞ്ഞു ഹോപ്പിനെ അപ്പനായ ബേസിലിന്റെ കൈയിൽ ഏൽപിച്ച് പുറത്തു പോയതാണ് എലിസബത്ത്. തിരിച്ചു വന്നപ്പോൾ വാതിലിനരികിലായി ഇരിക്കുന്ന അപ്പനെയും മോളെയുമാണ് എലിസബത്ത് കണ്ടത്. പുറത്തു പോകുന്നതിന് മുമ്പ് ഹോപ് വാവയെ പാന്റും ടോപ്പും ഒക്കെ ധരിപ്പിച്ച് മിടുക്കിയാക്കി ആയിരുന്നു അപ്പനെ ഏൽപിച്ചത്. എന്നാൽ, തിരിച്ചു വന്നപ്പോൾ കുഞ്ഞു ഹോപ്പിന് പാന്റില്ലെന്ന് മാത്രമല്ല ആ മുഖത്ത് കുറച്ച് കലിപ്പും ഉണ്ട്. 

പുറത്തു നിന്ന് വന്നപ്പോൾ തന്നെ അപ്പനെയും മോളെയും കണ്ട് എലിസബത്ത് കാര്യം അന്വേഷിച്ചു. രണ്ടു പേരും എന്താ ഇവിടെ ഇരിക്കുന്നതെന്ന് ആയിരുന്നു ആദ്യ ചോദ്യം. താൻ പോകുമ്പോൾ ഹോപ്പിന് ഇച്ചിരി കൂടി തുണി ഉണ്ടായിരുന്നല്ലോ എന്നും, പാന്റ് എവിടെ പോയി എന്നുമായിരുന്നു അടുത്ത അന്വേഷണം. വാഷ് ബേസിനിൽ പോയപ്പോൾ വെള്ളം കൊണ്ട് നനഞ്ഞു എന്നായിരുന്നു ബേസിൽ ആദ്യം നൽകിയ ഉത്തരം. ബേസിലിന്റെ തുടർന്നുള്ള മറുപടി കേട്ട് ആരാധകർ പോലും അന്തം വിട്ടു പോയി.

വാഷ് ബേസിനിൽ ഇറങ്ങി പൈപ്പ് തുറന്നപ്പോൾ വെള്ളം മേത്തോട്ട് തെറിച്ചു എന്ന ഉത്തരത്തിൽ ബേസിൽ കാര്യങ്ങൾ ചുരുക്കാൻ ശ്രമിച്ചെങ്കിലും എലിസബത്ത് വിട്ടില്ല. എന്തിനാണ് വാഷ് ബേസിനിൽ പോയത് എന്ന ചോദ്യത്തിന് ഒടുവിൽ കാര്യങ്ങൾ കൃത്യം കൃത്യമായി ബേസിൽ പറഞ്ഞു. 'കരഞ്ഞപ്പോൾ ഞാൻ അതിന്റകത്ത് കൊണ്ടു പോയി ഇരുത്തി. (ചിരി). പിന്നെ കുറച്ചു നേരം ഫ്രിഡ്ജിൽ കേറ്റി. അതിലെ സാധനങ്ങളൊക്കെ താഴെ വീണു കിടക്കുന്നുണ്ട്. ചോക്ലേറ്റ് ഒക്കെ നിലത്തിട്ടിട്ടുണ്ട്. അത് കഴിഞ്ഞ് ബോറടിച്ചപ്പോൾ ലിഫ്റ്റ് കാണിക്കാന്ന് വിചാരിച്ച് ഇവിടെ വന്നിരുന്നതാ. ലിഫ്റ്റ് കണ്ടപ്പോൾ ഇത്തിരി സമാധാനമായി.'. ബേസിൽ പറഞ്ഞു പൂർത്തിയാക്കുമ്പോൾ എലിസബത്തിന്റെ ദീർഘനിശ്വാസം കേൾക്കാം. 'ഒരു അരമണിക്കൂർ കൊച്ചിന്റെ അപ്പനെ ഏൽപിച്ചിട്ട് പോയതാ' എന്ന് എലിസബത്ത് ആത്മഗതം ചെയ്യുന്നതും വിഡിയോയിൽ കേൾക്കാം.

ഏതായാലും രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതുപോലൊരു അപ്പനെ കിട്ടിയത് ആ മോൾടെ ഭാഗ്യമെന്നാണ് ഒരു കമന്റ്. 'പെട്ടെന്ന് വന്നത് നന്നായി അല്ലെങ്കിൽ കുളിപ്പിക്കാൻ എന്ന് പറഞ്ഞു വാഷിംഗ്‌ മെഷീനിൽ ഇട്ടേനെ', 'പെട്ടെന്ന് വന്നത് നന്നായി കുറച്ചൂടെ വൈകിയാല്‍ മസാല തേച്ച് ഓവണില്‍ വെച്ചേനേ', 'ഇതിനെയാണ് ശരിക്കും തന്ത വൈബ് എന്ന് പറയുന്നേ', 'സൈക്കോ തന്തപ്പടി', 'ഒരു പ്രത്യേകതരം ജീവിതമാണല്ലേ', 'കൊച്ചിനെ നോക്കാൻ ഇത്ര പാടില്ല, അപ്പനെ നോക്കാനാ പാടാ ' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

English Summary:

Elizabeth Celebrates Basil Joseph's Unforgettable Dad Antics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT