മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ദുൽഖർ സൽമാൻ. തന്റെ പ്രിയപുത്രിയുടെ ഏഴാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. മകൾ മറിയം അമീറ സൽമാന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ച ദുൽഖർ മനോഹരമായ ചിത്രങ്ങളും പങ്കുവെച്ചു. 2017 മെയ് ആറിന് ആയിരുന്നു ദുൽഖറിനും ഭാര്യ അമാലിനും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പിയാനോ വായിക്കുന്ന എന്റെ അഭ്യാസിക്ക്, എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടർ പ്രേമിക്ക്, സന്തോഷകരമായ ജന്മദിനം. എന്റെ കുഞ്ഞുപാവയ്ക്ക് സന്തോഷം നിറഞ്ഞ ഏഴാം പിറന്നാൾ ആശംസകൾ. നിനക്ക് ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും കൊണ്ട് സമ്പന്നമായ, അളവില്ലാത്ത ആവേശം നിറഞ്ഞ, ഏറ്റവും മാന്ത്രികമായ ഒരു പിറന്നാളാകട്ടെ എന്ന് ആശംസിക്കുന്നു...’ മകൾ മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ

കുഞ്ഞു മറിയത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങളാണ് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ പിറന്നാൾ കേക്കിന് മുന്നിൽ ചിരിയോടെ ഇരിക്കുന്ന മറിയത്തെ കാണാം. രണ്ടാമത്തെ ചിത്രത്തിൽ അൽപം മാസ് ലുക്കിലാണ് കുഞ്ഞു മറിയം. മൂന്നാമത്തെ ചിത്രമാണ് ഏറെ രസകരം. ഒരു കുഞ്ഞു പിയാനോ വായിക്കുന്ന മറിയത്തെ ആണ് ഈ ഫോട്ടോയിൽ കാണാൻ കഴിയുന്നത്. തലകുത്തി നിൽക്കുന്ന അഭ്യാസിയായ മറിയമാണ് നാലാമത്തെ ചിത്രത്തിൽ.

ADVERTISEMENT

നിരവധി പേരാണ് കുഞ്ഞു മറിയത്തിന് പിറന്നാൾ ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. അതിൽ തന്നെ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ആശംസകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 'ഞങ്ങളുടെ ചെറിയ മിന്നിക്ക് സന്തോഷകരമായ പിറന്നാൾ' എന്ന് സുപ്രിയ കുറിച്ചപ്പോൾ 'ഹാപ്പി ബെർത്ത് ഡേ മിന്നി മൌസ് ' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. വെങ്കട് പ്രഭു, സുരേഷ് റെയ്ന, നഹാസ് ഹിദായത്ത്, ലുക്മാൻ അവറാൻ, ഡയാന പെന്റി, ഖുശ്ബു സുന്ദർ, ഡാബ്സീ, ബാലചന്ദ്ര മേനോൻ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് കുഞ്ഞു മറിയത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

English Summary:

Dulquer Salmaan Shares Heartfelt Birthday Wishes for Daughter Maryam