‘അച്ഛന്റെ പേരെന്താ?' കുട്ടിയുടെ ചോദ്യത്തിന് ഒട്ടും മടിയില്ലാതെ ഉത്തരം നൽകി ഫഹദ് ഫാസിൽ
നാട്ടിൽ രണ്ടും രണ്ടും നാലാള് മാത്രം അറിയുന്നവർക്ക് പോലും 'ആരാ, അച്ഛന്റെ പേരെന്താ' എന്നൊക്കെയുള്ള ചോദ്യം കേട്ടാൽ പെട്ടെന്ന് തന്നെ ഈഗോ മുറിപ്പെടും. മുഖം മാറും, സ്വരത്തിൽ വ്യത്യാസം വരും. ചിലപ്പോൾ അൽപം ധാർഷ്ട്യത്തോടെ ഒന്ന് നോക്കും. അല്ലെങ്കിൽ 'ഇത്ര ഫേയ്മസായ എന്നെ നിനക്ക് മനസിലായില്ലേടാ,' എന്ന് മനസിൽ

നാട്ടിൽ രണ്ടും രണ്ടും നാലാള് മാത്രം അറിയുന്നവർക്ക് പോലും 'ആരാ, അച്ഛന്റെ പേരെന്താ' എന്നൊക്കെയുള്ള ചോദ്യം കേട്ടാൽ പെട്ടെന്ന് തന്നെ ഈഗോ മുറിപ്പെടും. മുഖം മാറും, സ്വരത്തിൽ വ്യത്യാസം വരും. ചിലപ്പോൾ അൽപം ധാർഷ്ട്യത്തോടെ ഒന്ന് നോക്കും. അല്ലെങ്കിൽ 'ഇത്ര ഫേയ്മസായ എന്നെ നിനക്ക് മനസിലായില്ലേടാ,' എന്ന് മനസിൽ എങ്കിലും ചോദിക്കും. എന്നാൽ മലയാളത്തിന്റെ 'ആവേശ'മായി മാറിയ ഫഹദ് ഫാസിൽ ആ ചോദ്യത്തെ നേരിട്ടത് അത്രയേറെ ലാളിത്യത്തോടെ ആയിരുന്നു. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഈ മനോഹരമുഹൂർത്തം പിറന്നുവീണത്.
കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിനു സമർപ്പിക്കുന്നതിനുള്ള ചടങ്ങിനായി ഫഹദ് എത്തിയപ്പോൾ ആയിരുന്നു ഈ മനോഹര മുഹൂർത്തം പിറന്നത്. ഏഴു വയസു മുതൽ 14 വയസു വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പീസ് വാലി ഒരുക്കിയിരിക്കുന്നത്. റെസിഡൻഷ്യൽ ലൈഫ് സ്കൂളും മറ്റ് അനുബന്ധ സംവിധാനങ്ങളുമായാണ് പീസ് വാലിയിലെ ചിൽഡ്രൻസ് വില്ലേജ് ഒരുക്കിയിരിക്കുന്നത്. ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കാൻ എത്തിയപ്പോഴാണ് ഫഹദ് ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിച്ചത്.
ആവേശം സിനിമയുടെ വിശേഷങ്ങൾ പറഞ്ഞാണ് കുട്ടി ഫഹദ് ഫാസിലുമായി സംസാരിച്ചു തുടങ്ങിയത്. 'എടാ മോനേ' എന്ന് ഫഹദിനെ വിളിക്കുകയും ചെയ്തു. വളരെ മയത്തിൽ തിരിച്ച് ഫഹദും ഹിറ്റായി മാറിയ 'എടാ മോനേ' എന്ന ഡയലോഗ് പറഞ്ഞു. തുടർന്ന് കൂടെയുള്ളവർ എന്തിയേ എന്നായി അന്വേഷണം. അവർ പഠിക്കാൻ പോയെന്ന് ഫഹദ് മറുപടിയായി പറഞ്ഞു. അടിപൊളിയായി ചേട്ടാ എന്ന് പറഞ്ഞ കുട്ടിയോട് സിനിമ എവിടെയാണ് കണ്ടതെന്ന് ഫഹദ് അന്വേഷിച്ചു. മൊബൈലിൽ ആണ് കണ്ടതെന്ന് മറുപടിയായി കുട്ടി പറഞ്ഞു. അവസാനം ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്താണ് 'അച്ഛന്റെ പേരെന്താ' എന്ന് ആകാംക്ഷയോടെ അവൻ അന്വേഷിച്ചത്. 'ഫാസിൽ' എന്ന് വളരെ വിനയത്തോടെ ഫഹദ് മറുപടി നൽകുകയും ചെയ്തു.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി മാറിയിരിക്കുകയാണ്. ആ കുട്ടിയുടെ ചോദ്യത്തിന് ഫഹദ് ചിരിച്ചു കൊണ്ട് മറുപടി നൽകിയാണ് എല്ലാവരെയും ഒരുപോലെ ആകർഷിച്ചത്. ഫഹദ് ജീവിതത്തിൽ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ചോദ്യമായിരുന്നു ഇതെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തൽ. ആ ചോദ്യവും അതിന് ഫഹദ് അത്രയേറെ അലിവോടെ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നതും.
പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കാൻ ഫഹദ് എത്തിയപ്പോൾ