പ്രിയപ്പെട്ട അമ്മയ്ക്ക് ഒരു വയ്യായ്ക വന്നപ്പോൾ ചേർത്തു പിടിക്കാൻ മകൻ സായി കൃഷ്ണയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വിശക്കുന്ന അമ്മയ്ക്ക് ആഹാരം സ്നേഹത്തോടെ വാരി നൽകി. മനോഹരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടു കൂടിയാണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്. ഒരു ചെറിയ ചിരിയോടെയാണ് സായി കൃഷ്ണ അമ്മയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട അമ്മയ്ക്ക് ഒരു വയ്യായ്ക വന്നപ്പോൾ ചേർത്തു പിടിക്കാൻ മകൻ സായി കൃഷ്ണയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വിശക്കുന്ന അമ്മയ്ക്ക് ആഹാരം സ്നേഹത്തോടെ വാരി നൽകി. മനോഹരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടു കൂടിയാണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്. ഒരു ചെറിയ ചിരിയോടെയാണ് സായി കൃഷ്ണ അമ്മയ്ക്ക് ആഹാരം വാരി നൽകുന്നത്. നിറഞ്ഞ ചിരിയോടെ, സ്നേഹത്തോടെ നവ്യ ഭക്ഷണം കഴിക്കുന്നതും വിഡിയോയി കാണാം.

മനോഹരമായ ഒരു കുറിപ്പോടെയാണ് നവ്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞാൻ എന്റെ മകനെ സ്നേഹിക്കുന്നു. എന്റെ കുഞ്ഞ് എന്നെ ഭക്ഷണം കഴിപ്പിക്കുന്നു. എനിക്ക് കഠിനമായ കഴുത്തു വേദനയായതിനെ തുടർന്ന് സ്വന്തമായി ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു. അപ്പോൾ എന്റെ കുഞ്ഞ് എനിക്ക് ഭക്ഷണം നൽകുന്നു.' - വിശ്വാസം സിനിമയിലെ കണ്ണാന കണ്ണേ എന്ന ഗാനം ചേർത്താണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്.

ADVERTISEMENT

വിഡിയോയിൽ ഊണുമേശക്കരികിൽ ഇരിക്കുന്ന നവ്യയെയും സായി കൃഷ്ണയെയും ആണ് കാണാൻ കഴിയുന്നത്. നീല നിറത്തിലുള്ള ടീ ഷർട്ട് ആണ് സായി കൃഷ്ണയുടെ വേഷം. കുർത്തിയാണ് നവ്യയുടെ വേഷം. വളരെ ശ്രദ്ധയോടെയാണ് നവ്യയ്ക്ക് മകൻ ആഹാരം നൽകുന്നത്. മനോഹരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മകൻ വാരി തന്ന കഴിക്കുമ്പോൾ വല്ലാത്തൊരു രുചി ആയിരിക്കുമെന്നും കാരണം ആ ഭക്ഷണത്തിൽ സ്നേഹം കൂടി കലർന്നിട്ടുണ്ടെന്നുമായിരുന്നു ഒരു കമന്റ്.

മകനോടൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും നവ്യ പങ്കുവെച്ചിട്ടുണ്ട്. 2024 ഫെബ്രുവരി ആദ്യവാരത്തിൽ സായി കൃഷ്ണ നൃത്തം വേദിയിൽ അവതരിപ്പിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു. അതേസമയം, വലുതാകുമ്പോൾ അമ്മയെ പോലെ  ഒരു അഭിനേതാവ് ആകാനാണ് സായി കൃഷ്ണയ്ക്ക് ഇഷ്ടം. നവ്യ നായർ നായികയായി എത്തിയ ജാനകി ജാനേ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ ആയിരുന്നു മാധ്യമപ്രവർത്തകരോട് സായി കൃഷ്ണ ഇക്കാര്യം പറഞ്ഞത്.

English Summary:

Heartwarming Video: Sai Krishna Serves Food to His Mother Navya Nair