ADVERTISEMENT

ചെറിയ പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാകുന്നവരാണ് ഇന്നത്തെ കൊച്ചു കുട്ടികൾ. മാതാപിതാക്കളായിരിക്കും അവരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.  കുഞ്ഞു പ്രായം മുതലുള്ള കുസൃതികളും ഭാവങ്ങളും കുറുമ്പുകളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ക്യാമറ കാണുമ്പോൾ എക്സ്പ്രഷൻസ് വാരി വിതറുന്നവരാണ് മിക്ക കുരുന്നുകളും. ആധാർ കാർഡിന് ഫോട്ടോ എടുക്കാൻ പോയപ്പോൾ ഭാവങ്ങൾ വാരി വിതറിയ കുരുന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

ആധാർ കാർഡിന് ഫോട്ടോ എടുക്കാനായി കുഞ്ഞിനെ ഒരു കസേരയിൽ കയറ്റി നിർത്തുകയായിരുന്നു. ക്യാമറ കണ്ടതും കുഞ്ഞിന്റെ മുഖത്ത് ഭാവങ്ങൾ വിരിഞ്ഞും. ചാഞ്ഞും ചെരിഞ്ഞും കൈ താടിക്ക് കൊടുത്തുമെല്ലാം വ്യത്യസ്തമായ രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആധാർ കാർഡിന് ഫോട്ടോ എടുക്കാനാണെന്നും അനങ്ങാതെ നിന്ന് പോസ് ചെയ്യണമെന്നൊന്നും കുഞ്ഞു ഗുൻഗുനിന് അറിയില്ലല്ലോ. ബേബി നൈഷയുടെ ഗുൻഗുൻ ആൻഡ് മോം എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

ജൂൺ 28ന്  ഗുൻഗുൻ ആൻഡ് മോം എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പങ്കുവെച്ച വിഡിയോ ഇതിനകം 18.5 മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു. ആധാർ കേന്ദ്രത്തിൽ ആധാർ എടുക്കുന്നതിനായി മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് ഈ കുഞ്ഞ്. ഒരു കസേരയുടെ മുകളിൽ നിന്നാണ് ആധാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. എന്നാൽ, ക്യാമറ കണ്ടതോടെ റീലുകൾ എടുക്കുന്ന ഓർമയാണ് കുഞ്ഞിന് വന്നതെന്ന് തോന്നുന്നു. ചിരിച്ച് വ്യത്യസ്ത ഭാവങ്ങളിൽ കുഞ്ഞു ഗുൻഗുൻ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആധാർ കാർഡിലേക്ക് ഒരു ഫോട്ടോ കിട്ടാതെ കഷ്ടപ്പെടുകയാണ് ആധാർ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ.

മാതാപിതാക്കളും കുഞ്ഞിനെ നേരെ നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ ശ്രമിക്കുന്നുണ്ട്. വ്യത്യസ്തമായ നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ചിലർക്ക് ആധാർ കാർഡ് ഒന്ന് കാണണം എന്നുണ്ട്. 'പാർലെ ജി ഗേൾ', 'അവൾ ജനിച്ചത് തന്നെ ഒരു മോഡലായിട്ടാണ്', 'ആധാർ കാർഡിൽ ക്യൂട് ആയി തോന്നാൻ പോകുന്ന ഒരേയൊരാൾ' അങ്ങനെ പോകുന്നു കമന്റുകൾ. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ നിന്ന് ഏറ്റവും മനോഹരമായ ആധാർ കാർഡ് ഫോട്ടോ ലഭിക്കാൻ പോകുന്നു കുഞ്ഞ് ഇവളാണെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ.

English Summary:

Adorable Baby Kurun's Viral Aadhaar Photo Shoot: Social Media's New Darling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com