'നിനക്ക് വേണ്ടിയാണ് ഞാൻ എല്ലാം ചെയ്യുന്നത്...എല്ലാം.'' ലോകക്കപ്പ് മത്സരങ്ങൾക്ക് ശേഷം വസതിയിലെത്തിയ ഹാർദിക് പാണ്ഡ്യ വിജയികൾക്കുള്ള മെഡൽ മകന്റെ കഴുത്തിലണിയിച്ചുകൊണ്ടു കുറിച്ച വാക്കുകളാണിത്. മകനെ ചേർത്തുനിർത്തി, ഇറുകെ പുണർന്നുള്ള ചിത്രങ്ങളും കുറിപ്പും കാഴ്ചക്കാരിലും സന്തോഷം നിറയ്ക്കും. ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'നിനക്ക് വേണ്ടിയാണ് ഞാൻ എല്ലാം ചെയ്യുന്നത്...എല്ലാം.'' ലോകക്കപ്പ് മത്സരങ്ങൾക്ക് ശേഷം വസതിയിലെത്തിയ ഹാർദിക് പാണ്ഡ്യ വിജയികൾക്കുള്ള മെഡൽ മകന്റെ കഴുത്തിലണിയിച്ചുകൊണ്ടു കുറിച്ച വാക്കുകളാണിത്. മകനെ ചേർത്തുനിർത്തി, ഇറുകെ പുണർന്നുള്ള ചിത്രങ്ങളും കുറിപ്പും കാഴ്ചക്കാരിലും സന്തോഷം നിറയ്ക്കും. ഏറെ അഭിമാനത്തോടെയാണ് ട്വന്റി - ട്വന്റി ലോകക്കപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ തന്റെ ഈ വിജയം മകന് വേണ്ടിയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പിതാവിന്റെ ആ ആഹ്ളാദത്തെ, അത്​ഭുതം നിറന്ന കണ്ണുകളും ആശ്ചര്യത്താൽ വിടർന്ന മുഖവുമായാണ് കുഞ്ഞു പാണ്ഡ്യ ആഘോഷമാക്കുന്നത്. 

ഘോഷപൂർവം നാട്ടിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് വൻസ്വീകരണമാണ് വീട്ടിൽ ഒരുക്കിയിരുന്നത്. ‘അഭിനന്ദനങ്ങൾ എച്ച് പി’ എന്നെഴുതി, ബലൂണുകൾ കൊണ്ടുള്ള അലങ്കാരങ്ങൾ കാണാം. വെള്ളയും നീലയും ബലൂണുകൾക്കു മധ്യത്തിൽ മകനെ ഒപ്പം നിർത്തി, അവനെ ഏറെ സന്തോഷത്തോടെ ചേർത്തു പിടിച്ചും കവിളിൽ ചുംബനം നൽകിയും തന്റെ വിജയം ആഘോഷിക്കുകയാണ് താരം. കുറച്ചു നാളുകൾക്കു മുമ്പുവരെ ഏറെ വിമർശനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്ന, ലോകക്കപ്പ് ടീമിലേക്കു എന്തിനു തിരഞ്ഞെടുത്തു എന്നുള്ള പഴികൾ വരെ കേട്ട ഹാർദിക്കിന് ഈ വിജയം ഇരട്ടിമധുരം തന്നെയാണ്. 

ADVERTISEMENT

ഹാർദിക് പാണ്ഡ്യ പങ്കുവെച്ച  ചിത്രങ്ങൾക്ക് താഴെ മാതാവ് നളിനി, മകനോടും കൊച്ചുമകനോടുമുള്ള സ്നേഹം ''ലവ് യു'' എന്ന് കുറിച്ചുകൊണ്ടാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ ഈ പിതാവിനോടും മകനോടുമുള്ള സ്നേഹത്തിനു ഹൃദയത്തിന്റെ ഇമോജികൾ നൽകിയിട്ടുണ്ട്. 2020 ജൂലൈ 30 നാണ് ഹാർദിക് പാണ്ഡ്യയ്ക്കും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിക്കിനും മകൻ ജനിച്ചത്. അഗസ്ത്യ പാണ്ഡ്യ എന്നാണ് കുഞ്ഞിന്റെ പേര്.

English Summary:

Heartwarming: Hardik Pandya Puts World Cup Medal Around Son's Neck