വിവാഹ ദിനത്തിലും ലളിതയെ മറക്കാതെ അംബാനി കുടുംബം; വളർത്തമ്മയെ ചേർത്തുപിടിച്ച് അനന്ത്
ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. വിവാഹച്ചടങ്ങുകളും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും അവസാനിച്ചെങ്കിലും വിശേഷങ്ങൾ അവസാനിക്കുന്നില്ല. അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് അനന്തിന്റെ കുഞ്ഞുനാളിലെ നാനി അഥവാ വളർത്തമ്മയായ ലളിത ഡി സിൽവയും

ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. വിവാഹച്ചടങ്ങുകളും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും അവസാനിച്ചെങ്കിലും വിശേഷങ്ങൾ അവസാനിക്കുന്നില്ല. അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് അനന്തിന്റെ കുഞ്ഞുനാളിലെ നാനി അഥവാ വളർത്തമ്മയായ ലളിത ഡി സിൽവയും എത്തിയിരുന്നു. അനന്ത് അംബാനിക്കൊപ്പവും അംബാനി കുടുംബത്തിന് ഒപ്പവും ചേർന്നു നിൽക്കുന്ന ലളിതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കുഞ്ഞുനാളിൽ അനന്തിനെ കൈപിടിച്ച് നടത്തിയ വളർത്തമ്മയെ ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂർത്തത്തിൽ അംബാനി കുടുംബം മറന്നില്ല എന്നത് തന്നെയായിരുന്നു അതിന് കാരണം.
പീഡിയാട്രിക് നഴ്സ് ആയ ലളിത ഡി സിൽവ നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെ വളർത്തമ്മ ആയിരുന്നു. ഏകദേശം 11 വർഷമാണ് അംബാനി കുടുംബത്തിന് ഒപ്പം ലളിത ഡി സിൽവ ഉണ്ടായിരുന്നത്. അനന്ത് അംബാനി ആയിരുന്നു ലളിത ഡി സിൽവ ആദ്യമായി വളർത്തമ്മയായ കുട്ടി. അതുകൊണ്ടു തന്നെ അനന്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നത് തന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമായിരുന്നെന്ന് ലളിത പറഞ്ഞു. കുഞ്ഞുനാളിൽ തന്നെ കൈപിടിച്ച് നടത്തിയ നാനിയോടുള്ള സ്നേഹം അനന്തും ലളിതയും ഒരുമിച്ചുള്ള വിവാഹച്ചിത്രങ്ങളിൽ വ്യക്തമാണ്. അന്നുതന്നെ അനന്ത് വളരെ നല്ല കുഞ്ഞായിരുന്നെന്നും അതുപോലെ തന്നെയാണ് ഇപ്പോഴുമെന്നും ലളിത പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും അനന്തിന്റെ ജീവിതത്തിൽ ഒരു പ്രധാനച്ചടങ്ങ് വന്നപ്പോൾ തന്നെ ഓർത്ത നിത അംബാനിയെയും മുകേഷ് അംബാനിയെയും പ്രശംസിക്കാനും ലളിത മറന്നില്ല. ഇത്രകാലമായിട്ടും താനുമായി അവർ ബന്ധം നിലനിർത്തുന്നുണ്ടെന്നും അതൊരു ദൈവാനുഗ്രഹമാണെന്നും ലളിത ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. അനന്തിനെ മാത്രമല്ല, ഇഷയെയും ആകാശിനെയും നോക്കിയിട്ടുണ്ട്. ആ സമയത്ത് നിത ബാബി എന്നായിരുന്നു നിത അംബാനിയെ വിളിച്ചിരുന്നതെന്നും ഇപ്പോൾ മാം എന്നാണ് വിളിക്കുന്നതെന്നും ലളിത വ്യക്തമാക്കി. അവർ വളരെ സമ്പന്നരാണെന്നും പക്ഷേ തന്നെ ഇപ്പോഴും മറന്നിട്ടില്ലെന്നും ലളിത പറഞ്ഞു.
ഇഷയുടെയും ആകാശിന്റെയും വിവാഹത്തിന് ലളിതയെ ക്ഷണിച്ചിരുന്നെങ്കിലും ആ സമയത്ത് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകൻ തൈമൂറുമൊത്ത് യാത്രയിൽ ആയിരുന്നതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. കരീനയുടെ രണ്ട് മക്കളായ തൈമൂറിന്റെയും ജേയുടെയും കൂടെ നാനി ആയി ലളിത പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും മകൾ ക്ലിൻ കാരയുടെ നാനിയായി പ്രവർത്തിച്ചു വരികയാണ് ലളിത ഡി സിൽവ.