‘എന്‍റെ അച്ഛനും ഡ്രൈവറാണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; രണ്ടാം ക്ലാസുകാരന്‍റെ കുറിപ്പ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് ഒരു രണ്ടാം ക്ലാസുകാരന്‍റെ കുറിപ്പ് വൈറലാകുന്നത്.കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ലാസുകാരന്‍ ഇഷാന്‍റെ ഡയറിയാണ് ഇപ്പോള്‍

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് ഒരു രണ്ടാം ക്ലാസുകാരന്‍റെ ഡയറിക്കുറിപ്പ് വൈറലാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ലാസുകാരന്‍ ഇഷാന്‍റെ ഡയറിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്
ഇഷാന്‍റെ ഡയറിക്കുറിപ്പ്
‘എനിക്ക് ഏറ്റവും സങ്കടമുള്ള ദിവസമാണ് കേരളത്തില്‍ നിന്നും കർണാടകയിലേയ്ക്ക് വണ്ടിയുമായി പോയ അര്‍ജുൻ മണ്ണിടിച്ചിലിൽ കാണാതായി, എന്‍റെ അച്ഛനും ഡ്രൈവറാണ് , ദൈവം കാത്ത് രക്ഷിക്കട്ടെ’. ഒപ്പം ഒരു ലോറിയുടെ ചിത്രവും വരച്ചാണ് ഇഷാന്‍റെ കുറിപ്പ്. ‘കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ 2B യിലെ ഇഷാന്റെ സംയുക്ത ഡയറി.’ എന്ന കുറിപ്പോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഈ ഡയിറിക്കുറിപ്പ് പങ്കുവച്ചത്.