11 വയസ്സുകാരൻ വിദ്യാർഥി, ഇഷ്ടപ്പെട്ട ഹോബി റോക്കറ്റ് നിർമാണം! വീട്ടിലെ മുറി റോക്കറ്റ് ലാബ്
ചൈനയിലെ ഷീജിയാങ്ങിൽ താമസിക്കുന്ന 11 വയസ്സുകാരനാണ് യാൻ ഹോങ്‌സെൻ. സ്‌കൂളിലും ട്യൂഷനും പോയി ഹോംവർക്കുകളും ചെയ്ത് വിദ്യാർഥി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പരമ്പരാഗത കുട്ടിയല്ല യാൻ. ഒരു ഇന്‌റർനെറ്റ് താരമായ യാനിന് റോക്കറ്റുകളോടാണ് താൽപര്യം. നാലാം വയസ്സിൽ ചൈനയിലെ ഒരു വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ലോങ്

ചൈനയിലെ ഷീജിയാങ്ങിൽ താമസിക്കുന്ന 11 വയസ്സുകാരനാണ് യാൻ ഹോങ്‌സെൻ. സ്‌കൂളിലും ട്യൂഷനും പോയി ഹോംവർക്കുകളും ചെയ്ത് വിദ്യാർഥി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പരമ്പരാഗത കുട്ടിയല്ല യാൻ. ഒരു ഇന്‌റർനെറ്റ് താരമായ യാനിന് റോക്കറ്റുകളോടാണ് താൽപര്യം. നാലാം വയസ്സിൽ ചൈനയിലെ ഒരു വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് 2 റോക്കറ്റ് പറന്നുപൊങ്ങിയത് നോക്കിനിന്നപ്പോൾ തുടങ്ങിയ കമ്പമാണ്. ഇന്ന് റോക്കറ്റ് നിർമാണമാണ് യാനിന്റെ ഇഷ്ടമേഖല. ഇന്‌റർനെറ്റിലും സാമൂഹികമാധ്യമങ്ങളിലും ധാരാളം ആരാധകരും യാനിനുണ്ട്.
റോക്കറ്റ് നിർമാണത്തിൽ ധാരാളം ഓൺലൈൻ കോഴ്‌സുകളും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ സിലബസിനപ്പുറം ഉന്നതപഠനവും നടത്തിയിട്ടുള്ള യാൻ 2022 ഓഗസ്റ്റിൽ സ്വന്തമായി റോക്കറ്റ് നിർമിക്കാൻ തുടങ്ങി. പത്തു മാസത്തെ കഠിനാധ്വാനത്തിനു ശേഷം ലക്ഷ്യം പൂർത്തീകരിച്ച യാൻ സെൻ സിങ് എന്നു പേരിട്ട് ആ റോക്കറ്റ് വിക്ഷേപിച്ചെങ്കിലും പാരഷൂട്ട് പ്രവർത്തിക്കാഞ്ഞതിനാൽ പരാജയപ്പെട്ടു. പക്ഷേ അപ്പോഴും തളരുകയോ സങ്കടപ്പെടുകയോ ചെയ്യാതെ തന്റെ റോക്കറ്റിന്റെ പോരായ്മ വിലയിരുത്തുകയാണ് യാൻ ചെയ്തത്, ശാസ്ത്രജ്ഞർ ചെയ്യുന്നതുപോലെ.
വരുംഭാവിയിൽ തന്നെ രണ്ടാമത്തെ റോക്കറ്റ് വിടാൻ യാനിനു താൽപര്യമുണ്ട്. ഭാവിയിൽ ഒരു യഥാർഥ റോക്കറ്റിന്റെ നിർമാണപദ്ധതിയിൽ പങ്കാളിയാകുക എന്നതാണ് യാനിന്റെ ലക്ഷ്യം. സമൂഹമാധ്യമങ്ങളിൽ യാൻ തന്റെ ജീവിതം തുറന്നുകാട്ടാറുമുണ്ട്. ഇക്കാണത്താൽ ലക്ഷക്കണക്കിനുപേർ യാനിന്റെ അക്കൗണ്ട് പിന്തുടരുന്നു. റോക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട സോഫ്‌റ്റ്വേർ കോഡിങ്ങിലും യാനിന് പ്രാവീണ്യമുണ്ട്. ഒരിക്കൽ 600 ലൈനുകൾ