ജോലിക്ക് പുറപ്പെടുന്നതിനു മുമ്പ് മക്കൾക്കൊപ്പം കുറച്ചു സമയം, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാര
ജോലിക്ക് വേണ്ടിയാണെങ്കിൽ പോലും മക്കളെ വിട്ടു പിരിയുക എന്നത് എല്ലാ അമ്മമാർക്കും ഒരുപോലെ സങ്കടകരമായ കാര്യമാണ്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ജോലിക്ക് പോകുന്നതിന് മുമ്പായി മക്കളായ ഉയിരിനും ഉലകിനും ഒപ്പം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ

ജോലിക്ക് വേണ്ടിയാണെങ്കിൽ പോലും മക്കളെ വിട്ടു പിരിയുക എന്നത് എല്ലാ അമ്മമാർക്കും ഒരുപോലെ സങ്കടകരമായ കാര്യമാണ്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ജോലിക്ക് പോകുന്നതിന് മുമ്പായി മക്കളായ ഉയിരിനും ഉലകിനും ഒപ്പം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ‘ജോലിക്ക് പോകുന്നതിന് മുമ്പ് സ്നേഹത്തിന്റെ കുറച്ച് മണിക്കൂറുകൾ’ എന്ന അടിക്കുറിപ്പോടെയാണ് മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ നയൻതാര പങ്കുവെച്ചത്.
മനോഹരമായ നിരവധി ചിത്രങ്ങളാണ് നയൻതാര പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ ഉയിരിനും ഉലകിനും ഒപ്പം പുറത്തെ പച്ചപ്പാർന്ന കാഴ്ചകൾ ആസ്വദിക്കുകയാണ് താരം. അടുത്ത ചിത്രങ്ങളിൽ മക്കൾ ഓരോരുത്തർക്കൊപ്പം ആയി അടുത്തുള്ള ജലാശയങ്ങൾ കാണുകയാണ്. അവസാനത്തെ ചിത്രങ്ങൾ ആരുടെയും ഹൃദയം കവരും. ഉയിരും ഉലകവും അവരുടെ അമ്മയുടെ നെഞ്ചോട് ചേർന്നു കിടന്ന് ഉറങ്ങുന്നതാണ് അവസാനത്തെ ചിത്രങ്ങൾ.
നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ മനോഹരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ലേഡീസ് സൂപ്പർസ്റ്റാർ അമ്മയാകുന്നത് കുറച്ചു വ്യത്യസ്തമാണ്', 'ഉയിരും ഉലകും ഭാഗ്യം ചെയ്തവരാണ്', 'മൂന്നുപേരും മനോഹരമായിട്ടുണ്ട്' എന്നിങ്ങനെ പോകുന്നു കമൻറുകൾ.
നയൻതാരയും സംവിധായകനായ വിഘ്നേഷ് ശിവനും 2022 ജൂണിൽ ആയിരുന്നു വിവാഹിതരായത്. അതേ വർഷം തന്നെ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് ഉയിർ, ഉലക് എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. നയൻതാരയും വിഗ്ഘ്നേഷ് ശിവനും അവരുടെ രണ്ടാം രണ്ടാം വിവാഹ വാർഷികം ഹോങ്കോങ്ങിൽ ആയിരുന്നു ആഘോഷിച്ചത്. മക്കളും അവർക്കൊപ്പം ഉണ്ടായിരുന്നു.