ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശ്രീമാളവികയ്ക്ക് വീടൊരുങ്ങുന്നു. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൌണ്ടേഷനാണ് വീട് നിർമിച്ചു നൽകുന്നത്. ശുചിമുറി ഇല്ലാത്ത, ടാർപോളിൻ കൊണ്ട് കെട്ടിമറിച്ച വീട്ടിൽ നിന്ന് ഉറച്ച ചുവടുകളുമായി മുന്നേറി ദേശീയ ചാമ്പ്യൻഷിപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശ്രീമാളവികയ്ക്ക് വീടൊരുങ്ങുന്നു, ഒപ്പം പ്ലസ് ടു വരെയുള്ള പഠനത്തിന് സ്പോൺസർഷിപ്പുമായി. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൌണ്ടേഷനാണ് വീട് നിർമിച്ചു നൽകുന്നത്. സാമൂഹ്യപ്രവർത്തകനും നിയമ സേവന അതോറിറ്റിയുടെ പ്രവർത്തകനുമായ ജയരാജൻ അനുഗ്രഹയാണ് ശ്രീമാളവികയുടെ പ്ലസ് ടു വരെയുള്ള പഠനം സ്പോൺസർ ചെയ്തിരിക്കുന്നത്. 

ഇതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ശ്രീമാളവികയുടെ വീട്ടിലെത്തിയ  കോഴിക്കോട് ജില്ല നിയമ സേവന അതോറിറ്റിയുടെ പാരാലീഗൽ വോളണ്ടിയർമാരായ ജയരാജൻ അനുഗ്രഹയും രഞ്ജിത്ത് പറമ്പിലും ചേർന്ന് അടുത്ത അധ്യയന വർഷത്തേക്കുള്ള പഠനോപകരണങ്ങൾ ശ്രീമാളവികയ്ക്ക് കൈമാറി. അതിനുശേഷം ദേവീകൃപ കളരിയിൽ എത്തിയ ഇവർ ശ്രീമാളവികയെയും സുഭാഷ് ഗുരുക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു.

മാളവിക
ADVERTISEMENT

ശുചിമുറി ഇല്ലാത്ത, ടാർപോളിൻ കൊണ്ട് കെട്ടിമറിച്ച വീട്ടിൽ നിന്ന് ഉറച്ച ചുവടുകളുമായി മുന്നേറി ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കിയ മാളവികയുടെ ദൃഢനിശ്ചയത്തിന്റെ കഥ 'മനോരമ ഓൺലൈൻ'  ഓഗസ്റ്റ് 17ന് ആണ് റിപ്പോർട്ട് ചെയ്തത്. ഗ്ലോബൽ ചാരിറ്റബിൾ ഫൌണ്ടേഷന്റെ സ്വപ്നക്കൂട് എന്ന ഭവനനിർമാണ പദ്ധതിയിലെ ആദ്യ സംരംഭമായാണ് ശ്രീമാളവികയ്ക്ക് വീടൊരുങ്ങുന്നത്. തളി ശ്രീ ഗുരുവായൂരപ്പൻ ഹാളിൽ സെപ്റ്റംബർ എട്ടിന് രാവിലെ പത്തരയ്ക്ക് പദ്ധതി എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. 

ശ്രീമാളവിക

പുതുപ്പാടി കാക്കവയൽ ആച്ചിയിലുള്ള ശ്രീമാളവികയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ വീട് നിർമിച്ചു നൽകാനുള്ള സന്നദ്ധത ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികൾ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ശ്രീമാളവികയുടെ അമ്മയായ ശ്രീനയിൽ നിന്ന് വീടിന്റെയും സ്ഥലത്തിന്റെയും രേഖകൾ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡന്റ് പാട്ടം കൃഷ്ണൻ നമ്പൂതിരി ഏറ്റുവാങ്ങി. 

ദേവീകൃപ കളരിയിൽ എത്തിയ ജയരാജൻ അനുഗ്രഹയും രഞ്ജിത്ത് പറമ്പിലും ശ്രീമാളവികയെയും സുഭാഷ് ഗുരുക്കളെയും പൊന്നാട അണിയിച്ച് ആദരിക്കുന്നു
ADVERTISEMENT

തിരുവനന്തപുരത്ത് വെച്ച് നടന്ന പതിനാറാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആയിരുന്നു സബ്ജൂനിയർ വിഭാഗം ചവിട്ടിപ്പൊങ്ങൽ ഇനത്തിൽ ശ്രീമാളവിക സ്വർണമെഡൽ കരസ്ഥമാക്കിയത്. ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയ ശ്രീമാളവിക കാക്കവയൽ ദേവീകൃപ കളരിസംഘത്തിലാണ് കളരി അഭ്യസിക്കുന്നത്. കളരി ഗുരുക്കൾ സുഭാഷ് കഴിഞ്ഞ രണ്ടുവർഷമായി സൗജന്യമായിട്ടാണ് ശ്രീമാളവികയെയും അനിയത്തി ശ്രീമയൂഖയെയും കളരി അഭ്യസിപ്പിക്കുന്നത്

English Summary:

From Tarpaulin Shack to Champion's Home: Kalaripayattu Prodigy Gets Dream House