'എടാ മോനേ, രംഗൻ ചേട്ടൻ കാണിക്കുമെന്ന് പറഞ്ഞാൽ കാണിക്കും'; രംഗണ്ണനായി തകർത്ത് അഭിനയിച്ച് ആദം
സിനിമയിൽ കാണുന്ന കഥാപാത്രം ഒരു ആവേശമായി മാറിയാൽ പിന്നെ ആ കഥാപാത്രമാകാൻ കൊച്ചുകുട്ടികൾക്ക് വരെ ഇഷ്ടമായിരിക്കും. സ്കൂളിലും വീട്ടിലുമെല്ലാം അതിന്റെ ത്രില്ലിലുമായിരിക്കും. യു കെ ജിക്കാരൻ ആദം റോഷനാണ് ആവേശം കണ്ടപ്പോൾ അംബാനെ ഹൃദയത്തിലേക്ക് ആവാഹിച്ചത്. പിന്നൊന്നും ആലോചിച്ചില്ല സ്കൂളിലെ ആർട്സ് വീക്കിന്

സിനിമയിൽ കാണുന്ന കഥാപാത്രം ഒരു ആവേശമായി മാറിയാൽ പിന്നെ ആ കഥാപാത്രമാകാൻ കൊച്ചുകുട്ടികൾക്ക് വരെ ഇഷ്ടമായിരിക്കും. സ്കൂളിലും വീട്ടിലുമെല്ലാം അതിന്റെ ത്രില്ലിലുമായിരിക്കും. യു കെ ജിക്കാരൻ ആദം റോഷനാണ് ആവേശം കണ്ടപ്പോൾ അംബാനെ ഹൃദയത്തിലേക്ക് ആവാഹിച്ചത്. പിന്നൊന്നും ആലോചിച്ചില്ല സ്കൂളിലെ ആർട്സ് വീക്കിന് അംബാൻ വേഷത്തിൽ തന്നെ സിനിമാറ്റിക് ഡാൻസിൽ പങ്കെടുത്തു. ആവേശം സിനിമയിലെ രംഗണ്ണനെ പോലെ ഒരുങ്ങിയാണ് ആദം സിനിമാറ്റിക് ഡാൻസിൽ പങ്കെടുത്തത്.
ഡാൻസിന് ഒരുങ്ങിയപ്പോൾ എടുത്ത വിഡിയോ അച്ഛൻ റോഷൻ രാജനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആ വിഡിയോ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലൈഫ് വാലി ഇന്റർനാഷണൽ സ്കൂളിലെ യു കെ ജി വിദ്യാർത്ഥിയാണ് ആദം റോഷൻ. കുഞ്ഞുനാൾ മുതലേ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് വളരെ ഇഷ്ടമാണ് ഈ കൊച്ചുമിടുക്കന്. സ്കൂളിൽ പോയി തുടങ്ങിയപ്പോഴും തന്റെ ഇഷ്ടം ആദം മുന്നോട്ട് കൊണ്ടു പോയി.
സിനിമാറ്റിക് ഡാൻസ് കൂടാതെ പ്രച്ഛന്ന വേഷത്തിലും സ്കൂളിലെ ആർട്സ് വീക്കിൽ ഇത്തവണ ആദം പങ്കെടുത്തു. ശിവവേഷമായിരുന്നു പ്രച്ഛന്നവേഷത്തിന് കെട്ടിയത്. അച്ഛനും അമ്മയും എല്ലാ പിന്തുണയുമായി എപ്പോഴും ആദത്തിന്റെ ഒപ്പമുണ്ട്. അച്ഛൻ റോഷൻ രാജൻ ബിസിനസുകാരനാണ്. അമ്മ ഷാരു മാത്യൂസ്. സഹോദരി ഈവ അന്ന റോഷൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.