പിയാനിസ്റ്റിന് ഒപ്പം 'ടൈറ്റാനിക്' പാട്ട് പാടി മൂന്നു വയസുകാരി; കണ്ടത് 266 മില്യൺ ആളുകൾ, വൈറലായി ആഞ്ചെലിക
പിയാനിസ്റ്റും മ്യുസിഷ്യനുമായ എമിൽ റെയിനേർട് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യൺ ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്. എന്നാൽ, കഴിഞ്ഞയിടെ അദ്ദേഹം പങ്കുവെച്ച ഒരു റീൽ 266 മില്യണിൽ അധികം ആളുകളാണ് കണ്ടത്. ഒരു മൂന്നു വയസുകാരി ടൈറ്റാനിക് എന്ന ചിത്രത്തിലെ മൈ ഹാർട് വിൽ ഗോ ഓൺ' എന്ന ഗാനം

പിയാനിസ്റ്റും മ്യുസിഷ്യനുമായ എമിൽ റെയിനേർട് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യൺ ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്. എന്നാൽ, കഴിഞ്ഞയിടെ അദ്ദേഹം പങ്കുവെച്ച ഒരു റീൽ 266 മില്യണിൽ അധികം ആളുകളാണ് കണ്ടത്. ഒരു മൂന്നു വയസുകാരി ടൈറ്റാനിക് എന്ന ചിത്രത്തിലെ മൈ ഹാർട് വിൽ ഗോ ഓൺ' എന്ന ഗാനം വായിക്കാനാണ് എമിലിനോട് ആവശ്യപ്പെട്ടത്. പിയാനോയിൽ വായിച്ചു തുടങ്ങിയപ്പോൾ ഈ കൊച്ചുമിടുക്കി പാടാനും തുടങ്ങി. സമീപത്തുണ്ടായിരുന്നവർ അത്ഭുതത്തോടെയാണ് ആ കാഴ്ചയും സംഗീതവും ആസ്വദിച്ചത്.
ഇൻസ്റ്റഗ്രാമിൽ എമിൽ റെയ്നെർട് തന്നെയാണ് മനോഹരമായ ഈ വിഡിയോ പങ്കുവെച്ചത്. 'മൂന്നുവയസുകാരി ആഞ്ചെലിക നെറോ എന്നോട് അവളോടൊപ്പം ടൈറ്റാനിക് പ്ലേ ചെയ്യാമോയെന്ന് ചോദിച്ചു. അവിശ്വസനീയവും മനോഹരവുമായ നിമിഷമായിരുന്നു അത്.' - എന്ന അടിക്കുറിപ്പോടെയാണ് എമിൽ വിഡിയോ പങ്കുവെച്ചത്. വിഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളാണ് ആഞ്ചലികയുടെ ക്യൂട്ട് പാട്ട് വിഡിയോ കണ്ടത്.
പിയാനോ വായിച്ചിരിക്കുന്ന എമിലിന് അടുത്തേക്ക് മൂന്ന് വയസുകാരി ആഞ്ചലിക ഓടിയെത്തുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. എമിലിന് സമീപം എത്തിയ ആഞ്ചലിക സെലിൻ ഡിയോണിന്റെ ക്ലാസിക് ആയ ടൈറ്റാനികിലെ 'മൈ ഹാർട് വിൽ ഗോ ഓൺ' പ്ലേ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എമിൽ ഉടൻ തന്നെ മനോഹരമായ ആ ഗാനം തന്റെ പിയാനോയിൽ പ്ലേ ചെയ്തു. ആഞ്ചലികയുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. പിന്നീട് അവൾ പാടാൻ തുടങ്ങി. അവിടെയുള്ള കാഴ്ചക്കാർ ആ കൊച്ചുമിടുക്കിയുടെ സ്വരമാധുര്യത്തിന്റെ ആരാധകരായി മാറി.
ഇത് ആദ്യമായല്ല ആഞ്ചലികയുടെ ഗാനം സോഷ്യൽ മീഡിയയിലൂടെ ലോകം കേൾക്കുന്നത്. സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ആഞ്ചലിക നെറോ എന്ന മൂന്നു വയസുകാരി താൻ പാടിയ നിരവധി ഗാനങ്ങളാണ് തന്റെ സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ളത്. ഓരോ വിഡിയോസിനും ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്.