'അവൾ അമ്മ എന്നും ഡാഡ എന്നും പറയുന്നു'; ഇളയമകൾ ഇഷയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ
ഇളയമകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടിയും ആർജെയും വിജെയുമായ ശ്രീലക്ഷ്മി ശ്രീകുമാർ. നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. മകൾ ഇഷയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി തന്റെ പ്രിയപ്പെട്ട കുഞ്ഞുമകൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നത്. 'ഇഷ മമ്മ എന്ന് പറഞ്ഞു, അവൾ ഡാഡ എന്നും പറഞ്ഞു. ഓരോ

ഇളയമകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടിയും ആർജെയും വിജെയുമായ ശ്രീലക്ഷ്മി ശ്രീകുമാർ. നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. മകൾ ഇഷയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി തന്റെ പ്രിയപ്പെട്ട കുഞ്ഞുമകൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നത്.
'ഇഷ മമ്മ എന്ന് പറഞ്ഞു, അവൾ ഡാഡ എന്നും പറഞ്ഞു. ഓരോ പുഞ്ചിരിയും ഓരോ ചിരിയും ഓരോ ആലിംഗനവും നിധിപോലെയാണ്. സന്തോഷകരമായ ഒന്നാം പിറന്നാൾ ആശംസകൾ ഇഷ. ഞാൻ നിന്നെ സ്നേഹിക്കുന്നു' - ഇഷയുടെ മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ട് ശ്രീലക്ഷ്മി കുറിച്ചു.
ദുബായിൽ ആർ ജെ ആയി പ്രവർത്തിച്ചു വരികയാണ് ശ്രീലക്ഷ്മി. ഭർത്താവ് ജിജിൻ ജഹാംഗീറിനും മക്കൾക്കും ഒപ്പമാണ് ശ്രീലക്ഷ്മി ദുബായിൽ കഴിയുന്നത്. അർഹാം എന്ന് ഒരു മകൻ കൂടിയുണ്ട് ശ്രീലക്ഷ്മി - ജിജിൻ ദമ്പതികൾക്ക്. തന്നെയും രണ്ടു കുഞ്ഞുങ്ങളെയും പ്രസവസമയത്ത് പരിപാലിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തിനൊപ്പം ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരുന്നു. കൺസൾട്ടേഷൻ മുതൽ പ്രസവം വരെ അവർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ളതായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
2019 നവംബർ മാസത്തിലായിരുന്നു ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരവും മുസ്ലിം ആചാര പ്രകാരവും വിവാഹ ചടങ്ങുകൾ നടന്നിരുന്നു. അഞ്ചു വർഷത്തെ പ്രണയമായിരുന്നു വിവാഹത്തിലെത്തിയത്.