റൂഹിക്ക് ചോറൂണ്; ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സിജു വിൽസൺ
ആദ്യമായി പിടിച്ചു നിൽക്കുന്നതും പിച്ച വെയ്ക്കുന്നതും എന്നുവേണ്ട കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും മാതാപിതാക്കൾക്ക് പുതുമയുള്ളതായിരിക്കും. കുഞ്ഞിന്റെ ചോറൂണും ആദ്യമായി എഴുത്തിനിരുത്തുന്നതും മുടി മുറിക്കുന്നതും എന്നുവേണ്ട എല്ലാത്തിനും ആഘോഷങ്ങളുടെ നിറം നൽകും. അത്തരമൊരു ആഘോഷത്തിന്റെ

ആദ്യമായി പിടിച്ചു നിൽക്കുന്നതും പിച്ച വെയ്ക്കുന്നതും എന്നുവേണ്ട കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും മാതാപിതാക്കൾക്ക് പുതുമയുള്ളതായിരിക്കും. കുഞ്ഞിന്റെ ചോറൂണും ആദ്യമായി എഴുത്തിനിരുത്തുന്നതും മുടി മുറിക്കുന്നതും എന്നുവേണ്ട എല്ലാത്തിനും ആഘോഷങ്ങളുടെ നിറം നൽകും. അത്തരമൊരു ആഘോഷത്തിന്റെ ചിത്രങ്ങളാണ് മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ സിജു വിൽസൺ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇളയമകളുടെ ചോറൂണിന്റെ ചിത്രങ്ങളിൽ ഭാര്യ ശ്രുതിയെയും മൂത്ത മകൾ മെഹറിനെയും കാണാം..
ഹൈന്ദവ വിശ്വാസപ്രകാരം കുഞ്ഞിന് ആറുമാസം പൂർത്തിയായതിനു ശേഷമാണ് അന്നപ്രാശ ചടങ്ങുകൾ നടത്തുക. നിലവിളക്കിന്റെ സാമീപ്യത്തിൽ ഇലക്കീറിൽ ചോറും നെയ്യും പരിപ്പും പപ്പടവും പായസവുമെല്ലാം വിളമ്പും. തുടർന്ന് ആ പുതുരുചികൾ കുഞ്ഞിന്റെ നാവിൻ തുമ്പിൽ തൊട്ടുകൊടുക്കും. ചില കുഞ്ഞുങ്ങൾ ആ രുചികൾ ഏറെ ഇഷ്ടത്തോടെ നൊട്ടിനുണയുമ്പോൾ ചിലർ ആ രുചികൾ ആസ്വദിക്കുന്നത് കരച്ചിലിന്റെ അകമ്പടിയോടെയായിരിക്കും.
സിജു വിൽസൺ പങ്കുവെച്ച ചിത്രങ്ങളിൽ ഏറെ സന്തോഷത്തോടെ പരിചിതമല്ലാത്ത രുചികൾ ആസ്വദിക്കുന്ന റൂഹിയെ കാണാം. അച്ഛനും അമ്മയും സഹോദരി മെഹറും കുഞ്ഞു റൂഹിയുടെ നാവിൽ തുമ്പിൽ രുചികൾ തൊട്ടുനൽകുന്നുണ്ട്. പിതാവിന്റെ മടിയിലിരുന്നാണ് റൂഹിയുടെ ചോറൂണ്. അമ്മ ശ്രുതിയുടെ മടിയിലാണ് മെഹർ സ്ഥാനം പിടിച്ചിരിക്കുന്നത്. ചോറും പരിപ്പും പപ്പടവുമെല്ലാം ഒരുമിച്ചു ചേർത്ത ആ പുതുരുചിക്കൂട്ട് കുഞ്ഞിനേറേ ഇഷ്ടപ്പെട്ടെന്നാണ് ചിരിക്കുന്ന ആ മുഖം വ്യക്തമാക്കുന്നത്. സിജു വിൽസൺ പങ്കുവെച്ച ചിത്രങ്ങൾ നിറയെ സ്നേഹം നൽകിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.