അസർബൈജാനിലെ ബാക്കുവിൽ കാലാവസ്ഥാ ഉച്ചകോടി (സിഒപി29) നടക്കുകയാണെന്ന് അറിയാമല്ലോ. 2021ൽ ഇതേ ഉച്ചകോടി നടന്നത് സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ്. ലോക കാലാവസ്ഥയെയും പരിസ്ഥിതിയെയും പറ്റി ചർച്ചചെയ്യാനായി നടന്ന ആ യുഎൻ ഉച്ചകോടിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിദ്യാർഥിനി താരമായിരുന്നു.വിനിഷ ഉമാശങ്കർ എന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസർബൈജാനിലെ ബാക്കുവിൽ കാലാവസ്ഥാ ഉച്ചകോടി (സിഒപി29) നടക്കുകയാണെന്ന് അറിയാമല്ലോ. 2021ൽ ഇതേ ഉച്ചകോടി നടന്നത് സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ്. ലോക കാലാവസ്ഥയെയും പരിസ്ഥിതിയെയും പറ്റി ചർച്ചചെയ്യാനായി നടന്ന ആ യുഎൻ ഉച്ചകോടിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിദ്യാർഥിനി താരമായിരുന്നു.വിനിഷ ഉമാശങ്കർ എന്നായിരുന്നു ആ വിദ്യാർഥിയുടെ പേര്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. വിനിഷയുടെ പ്രസംഗം ബ്രിട്ടനിലെ വില്യം രാജകുമാരൻ ട്വീറ്റ് ചെയ്യുകയും അവളെ അഭിനന്ദിക്കുകയും ചെയ്തു. ഞങ്ങളുടെ തലമുറ പൊള്ളയായ വാഗ്ദാനങ്ങളിൽ അമർഷം കൊണ്ടിരിക്കുകയാണ്, അമർഷം കൊള്ളാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാഗ്ദാനങ്ങൾ പ്രസംഗിച്ചുകൊണ്ടിരിക്കാതെ പ്രവർത്തിക്കുകയാണ് വേണ്ടത്. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ 15 വയസ്സുകാരിയായ വിനിഷ പറഞ്ഞ പ്രസംഗത്തിലേതാണ് ഈ വരികൾ.

ഇന്ന് ശിശുദിനം. കുട്ടികളാണ് ഭാവി ലോകത്തിന്റെ പ്രതീക്ഷ. കുട്ടികളും യുവാക്കളും നമ്മുടെ പരിസ്ഥിതിപ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടാൻ തുടങ്ങിയത് തികച്ചും നല്ലൊരു ലക്ഷണം തന്നെ.വിഖ്യാത യുവ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യുൻബെർഗ് സ്കൂൾ കാലഘട്ടം മുതല്‍ പരിസ്ഥിതി പ്രവർത്തനങ്ങളും ക്യാംപെയ്നുകളും തുടങ്ങിയിരുന്നു. ഇന്ത്യയിലും ലിസിപ്രിയ കങ്കുജം, ഖുശി ഛിൻഡലിയ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ കുട്ടിക്കാലത്തേ പരിസ്ഥിതി പ്രവർത്തനം തുടങ്ങിയിരുന്നു.

ADVERTISEMENT

തിരുവണ്ണാമലെയിലെ എസ്‌കെപി വനിതാ ഇന്‌റർനാഷനൽ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന വിനിത സൗരോർജത്തിൽ പ്രവർത്തിക്കുന്ന തേപ്പുപെട്ടി കണ്ടെത്തിയതോടെയാണു രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്നത്. ഇന്ത്യയിൽ വസ്ത്രം തേപ്പുതൊഴിലാളികൾ ഉപയോഗിക്കുന്ന കരി ഉപയോഗിക്കുന്ന തേപ്പുപെട്ടികൾക്കു പകരം ഇതുപയോഗിക്കുന്നത് കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നായിരുന്നു വിനിഷയുടെ നിഗമനം. ഇന്ത്യയിൽ ഒരു കോടിയോളം കരിത്തേപ്പുപെട്ടികളുണ്ടെന്നും ഇവ ദിനം പ്രതി 5 കിലോയോളം കരി കത്തിക്കുന്നുണ്ടെന്നും വിനിഷ മനസ്സിലാക്കി. മറ്റുള്ളവർ നിസ്സാരമെന്നു തള്ളിവിടുന്ന ഈ കാര്യം മനസ്സിലാക്കുകയും അതിനു വേണ്ട പരിഹാരം കണ്ടെത്തുകയും ചെയ്ത വിനിഷയുടെ മികവ് അന്നേ ലോകം ശ്രദ്ധിച്ചിരുന്നു. സ്‌കൂളിൽ നിന്നു തിരികെ വീട്ടിലേക്കു പോകുമ്പോൾ വഴിയരികിലുള്ള ഒരു വസ്ത്രം തേപ്പുതൊഴിലാളി ഉപയോഗിച്ച ശേഷമുള്ള ചാരം കളയുന്ന കാഴ്ചയാണ് വിനിഷയുടെ മനസ്സിൽ ആശയത്തിനു തിരികൊളുത്തിയത്.

കാലാവസ്ഥാ മേഖലയിലെ യുവ സംരംഭകർക്കുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് പ്രൈസ്  വിനിഷയ്ക്കു ലഭിച്ചിരുന്നു. ഇതിനു മുൻപ് പരിസ്ഥിതിയുടെ ഓസ്‌കർ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പ്രൈസും വിനിഷ നേടി. തിരുവണ്ണാമലയിൽ ബിസിനസ് കൺസൽറ്റന്‌റായ എസ്. ഉമാശങ്കറിന്റെയും അധ്യാപികയായ സംഗീതയുടെയും മകളാണു വിനിഷ.