വിവാഹവേദിയിൽ എആർഎമ്മിലെ പാട്ട് പാടി കുരുന്ന്, 'അമ്പട സണ്ണിക്കുട്ടാ'യെന്ന് സുരഭി ലക്ഷ്മി, തകർത്തെടായെന്ന് മനു മഞ്ജിത്ത്
പണ്ടത്തെ പോലെയല്ല ഇപ്പോഴുള്ള വിവാഹവേദികൾ. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയാണ്. പാട്ട് പാടാനും നൃത്തമാടാനും ഒക്കെ കഴിവുള്ള കുടുംബത്തിലെ മിടുക്കൻമാരും മിടുക്കികളും ചേർന്ന് കല്യാണം അങ്ങ് കളറാക്കും. ഇവിടെ ഒരു കല്യാണം കളറാക്കാൻ എത്തിയത് ഒരു കൊച്ചുമിടുക്കനാണ്. ആള് ചെറുതാണെന്ന് വിചാരിച്ച് അങ്ങ്

പണ്ടത്തെ പോലെയല്ല ഇപ്പോഴുള്ള വിവാഹവേദികൾ. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയാണ്. പാട്ട് പാടാനും നൃത്തമാടാനും ഒക്കെ കഴിവുള്ള കുടുംബത്തിലെ മിടുക്കൻമാരും മിടുക്കികളും ചേർന്ന് കല്യാണം അങ്ങ് കളറാക്കും. ഇവിടെ ഒരു കല്യാണം കളറാക്കാൻ എത്തിയത് ഒരു കൊച്ചുമിടുക്കനാണ്. ആള് ചെറുതാണെന്ന് വിചാരിച്ച് അങ്ങ് തള്ളിക്കളയേണ്ട. കല്യാണവേദിയിൽ മൈക്ക് കൈയിൽ കിട്ടിയപ്പോൾ ഈ കുട്ടിക്കുറുമ്പൻ പാടിയത് എ ആർ എമ്മിലെ പാട്ടാണ്.
'അങ്ങ് വാനക്കോണില്' എന്ന ഗാനത്തിന്റെ അവസാനഭാഗം പാടിയതാണ് വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജെകെ ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹാഷ് ടാഗുകളിൽ നിന്ന് മനസ്സിലാകുന്നത് ആലപ്പുഴ ഭാഗത്ത് നടന്ന ഒരു വിവാഹവേദിയിൽ നിന്നാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത് എന്നാണ്. നടൻ ടോവിനോ തോമസിനെ ഉൾപ്പെടെ ടാഗ് ചെയ്താണ് വിഡിയോ.
വിഡിയോയ്ക്ക് കമന്റുമായി എ ആർ എമ്മിലെ താരം നടി സുരഭി ലക്ഷ്മിയും എത്തിയിട്ടുണ്ട്. 'ഹമ്പട സണ്ണിക്കുട്ടാ, ലവ് യു' എന്നാണ് സുരഭി ലക്ഷ്മി കുറിച്ചിരിക്കുന്നത്. 'നീ തകർത്തെടാ മോനേ' എന്ന് വരികൾ എഴുതിയ ഗാനരചയിതാവ് മനു മഞ്ജിത്ത് കുറിച്ചു. സംവിധായകൻ ജിതിൻ ലാൽ ലവ് ഇമോജിയാണ് നൽകിയത്. ഏതായാലും പാട്ട് പാടുന്ന കുഞ്ഞിനെ അടുത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്ന ചേട്ടനെ കണ്ടവരുമുണ്ട്. 'ചെക്കന്റെ എനർജി മൊത്തം ആ ചേട്ടനിൽ നിന്നാണ്' എന്നായിരുന്നു ഒരു കമന്റ്. 'ഇവനെ സൂക്ഷിക്കണം ഇവന്റെ കണ്ണിൽ ഒരു തീപ്പൊരി കാണുന്നുണ്ട്', ' ആ മൈക്കിന്റ പിടുത്തം... പക്കാ പ്രൊഫഷണൽ', 'അവസാനം ഒരു ചെറുപുഞ്ചിരിയിൽ ഒരു പ്രൊഫഷണൽ നിൽപ്പുണ്ട് ' ഇങ്ങനെ പോകുന്നു കമന്റുകൾ.