ഉപഹാരം സ്വീകരിച്ച് ശ്രീഹരി വീണ്ടും പാടി; കുഞ്ഞുഗായകനെ ഇമ വെട്ടാതെ നോക്കി പ്രിൻസിപ്പൽ
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമായ എ ആർ എമ്മിലെ 'അങ്ങ് വാനക്കോണിലെ' എന്ന ഗാനം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഏറ്റുപാടിയ ഒരു ഗാനമായിരുന്നു. ക്ലാസ് മുറിയിൽ കൂട്ടുകാർക്കു വേണ്ടി ശ്രീഹരി എന്ന കൊച്ചുമിടുക്കൻ ഇത് പാടിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമായ എ ആർ എമ്മിലെ 'അങ്ങ് വാനക്കോണിലെ' എന്ന ഗാനം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഏറ്റുപാടിയ ഒരു ഗാനമായിരുന്നു. ക്ലാസ് മുറിയിൽ കൂട്ടുകാർക്കു വേണ്ടി ശ്രീഹരി എന്ന കൊച്ചുമിടുക്കൻ ഇത് പാടിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രീഹരിയുടെ പാട്ടിന്റെ വിഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആ പാട്ട് ശ്രീഹരി വീണ്ടും പാടിയിരിക്കുകയാണ്.
തിരൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ സ്കൂളിലെ കൊച്ചു മിടുക്കൻ ശ്രീഹരി ക്ലാസ് മുറിയിൽ പാടിയ പാട്ട് ആയിരുന്നു വൈറലായത്. പാട്ട് പാടുന്ന വിഡിയോ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ ശ്രീഹരിക്ക് അഭിനന്ദന പ്രവാഹമായി. ഇതോടെ സ്കൂൾ ശ്രീഹരിയെ അനുമോദിക്കുകയും ചെയ്തു. സ്കൂൾ പി ടി എ കമ്മിറ്റിയുടെ ഉപഹാരം സ്വീകരിച്ചതിന് ശേഷം ശ്രീഹരി പാട്ട് വീണ്ടും പാടിയപ്പോൾ പ്രിൻസിപ്പൽ ഇമ വെട്ടാതെ കൊച്ചു ഗായകനെ തന്നെ നോക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
നടൻ ടൊവിനോ തോമസ് നായകനായി കഴിഞ്ഞയിടെ റിലീസ് ആയ ചിത്രം എആർഎമ്മിൽ നിന്നുള്ള 'അങ്ങു വാനക്കോണില്, മിന്നിനിന്നൊരമ്പിളി' എന്ന ഗാനമായിരുന്നു ശ്രീഹരി പാടിയത്. ആദ്യത്തെ വിഡിയോയിൽ ഗിത്താറും തബലയും വായിച്ച് കൂട്ടുകാർ പാട്ടിന് പിന്തുണ നൽകുന്നത് കാണാം. മറ്റ് കൂട്ടുകാർ ഗാനം ആസ്വദിച്ച് ചുറ്റും കൂടി നിൽക്കുന്നതും കാണാം.
'മോനെ... നന്നായിട്ടുണ്ടെടാ മുത്തേ.... നല്ല ഫീൽ.... ലോകം അറിയപ്പെടുന്ന ഒരു ഗായകൻ ആയി തീരട്ടെ', 'എന്ത് രസ്സാടാ കുഞ്ഞാ നീ പാടുന്ന കേൾക്കാൻ..' ഇങ്ങനെ പോകുന്നു കമന്റുകൾ.