‘നിന്റെ സാന്നിധ്യം എന്റെ ജീവിതം ഏറ്റവും മധുരതരമാക്കുന്നു’; മകൾക്ക് ആശംസകളുമായി അല്ലു അർജുൻ
തന്റെ ജീവിതത്തിലെ ഏറ്റവും ക്യൂട്ട് ആയ സന്തോഷത്തിനു ജന്മദിനാശംസകൾ, എട്ടു വർഷത്തെ പരിശുദ്ധമായ ആഹ്ളാദം...എന്റെ കുഞ്ഞ് അർഹ, നിന്റെ സാന്നിധ്യം എന്റെ ജീവിത വഴികൾ ഏറ്റവും മധുരതരമാക്കുന്നു. ഒരിക്കലും അവസാനിക്കാത്ത സ്നേഹം, ഉമ്മകൾ, കെട്ടിപിടുത്തം. മകൾക്കു പിറന്നാളാശംസകൾ നേർന്നു കൊണ്ട് തെന്നിന്ത്യയുടെ

തന്റെ ജീവിതത്തിലെ ഏറ്റവും ക്യൂട്ട് ആയ സന്തോഷത്തിനു ജന്മദിനാശംസകൾ, എട്ടു വർഷത്തെ പരിശുദ്ധമായ ആഹ്ളാദം...എന്റെ കുഞ്ഞ് അർഹ, നിന്റെ സാന്നിധ്യം എന്റെ ജീവിത വഴികൾ ഏറ്റവും മധുരതരമാക്കുന്നു. ഒരിക്കലും അവസാനിക്കാത്ത സ്നേഹം, ഉമ്മകൾ, കെട്ടിപിടുത്തം. മകൾക്കു പിറന്നാളാശംസകൾ നേർന്നു കൊണ്ട് തെന്നിന്ത്യയുടെ സൂപ്പർതാരം അല്ലു അർജുൻ കുറിച്ചതാണ് ഈ വാക്കുകൾ. നവംബർ 21 നായിരുന്നു അല്ലു അർഹയുടെ എട്ടാം ജന്മദിനം. മകളുടെ പിറന്നാൾ ദിനത്തിന്റെ സന്തോഷം മധുരം പങ്കിട്ടുകൊണ്ടു കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അല്ലു അർജുൻ മാത്രമല്ല, മാതാവ് സ്നേഹ റെഡ്ഢിയും അർഹയ്ക്കു പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജന്മദിനാശംസയുള്ള കേക്ക് മുറിക്കുന്നതിനായി ചിരിച്ചു കൊണ്ട് കത്തുന്ന മെഴുകുതിരികൾക്ക് സമീപം നിൽക്കുന്ന കുഞ്ഞ് അർഹ തന്നെയാണ് സ്നേഹ റെഡ്ഢി പങ്കുവെച്ച ചിത്രത്തിലെ പ്രധാനാകർഷണം. മകൻ അയാനും സ്നേഹ റെഡ്ഢിയും അല്ലു അർജുനും അർഹയ്‌ക്കൊപ്പമുണ്ട്. പിതാവിനൊപ്പം പിറന്നാൾ ദിനത്തിൽ മനോഹരമായ തടാകത്തിലൂടെ കയാക്കിങ് നടത്തുന്ന അർഹയുടെ ദൃശ്യങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ലക്ഷ്മി മഞ്ജുവും രാകുൽ പ്രീതുമടക്കമുള്ള താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അർഹയ്ക്കു ആശംസകൾ നേർന്നിരിക്കുന്നത്. പിതാവിനെപ്പോലെ സിനിമയിലും സജീവമാണ് അല്ലു അർഹ. സമാന്തയ്‌ക്കൊപ്പം ശാകുന്തളം എന്ന ചിത്രത്തിൽ അഭിനയിച്ച താരപുത്രി ഇപ്പോൾ പുതിയൊരു സിനിമയുടെ തിരക്കിലാണ്.