വാക്സിനേഷന് പാട്ടുംപാടി പോയ അജുക്കുട്ടൻ; തിരിച്ചു വരുമ്പോഴും ഈ പാട്ട് വേണമെന്ന് അമ്മ - വിഡിയോ പങ്കുവെച്ച് അമ്പിളിദേവി
ചേട്ടനും അമ്പിളിയമ്മയ്ക്കും ഒപ്പമാണ് അജുക്കുട്ടൻ വാക്സിനേഷൻ എടുക്കാൻ പോയത്. പാട്ടൊക്കെ പാടി നല്ല ഉഷാറോടെയാണ് വാക്സിനേഷൻ എടുക്കാനായി ഉള്ള യാത്ര. എന്നാൽ, വാക്സിനേഷൻ എടുത്തപ്പോൾ കഥയാകെ മാറി. പാട്ടൊക്കെ പോയി, കരച്ചിലായി, ബഹളമായി ജഗപൊകയായി. അമ്പിളിദേവി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇളയമകന്

ചേട്ടനും അമ്പിളിയമ്മയ്ക്കും ഒപ്പമാണ് അജുക്കുട്ടൻ വാക്സിനേഷൻ എടുക്കാൻ പോയത്. പാട്ടൊക്കെ പാടി നല്ല ഉഷാറോടെയാണ് വാക്സിനേഷൻ എടുക്കാനായി ഉള്ള യാത്ര. എന്നാൽ, വാക്സിനേഷൻ എടുത്തപ്പോൾ കഥയാകെ മാറി. പാട്ടൊക്കെ പോയി, കരച്ചിലായി, ബഹളമായി ജഗപൊകയായി. അമ്പിളിദേവി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇളയമകന് വാക്സിനേഷൻ നൽകാൻ പോയതിന്റെ വിഡിയോ പങ്കുവെച്ചത്.
വാക്സിനേഷനായി പോകുന്ന സമയത്ത് അജുക്കുട്ടൻ യുട്യൂബിൽ കണ്ടതാണെന്ന് പറഞ്ഞ് പാട്ടൊക്കെ പാടുന്നുണ്ട്. അപ്പോൾ തന്നെ തിരിച്ചുവരുമ്പോഴും ഈ പാട്ടൊക്കെ കാണണേയെന്ന് അമ്പിളിദേവി പറയുന്നുണ്ട്. ധൈര്യശാലി ആണെന്നൊക്കെ പറഞ്ഞ് വാക്സിനേഷന് വേണ്ടി ഇരുന്നുകൊടുത്തെങ്കിലും സൂചി കുത്തിയപ്പോൾ അജുക്കുട്ടൻ അലറിക്കറഞ്ഞു പോയി. 'വാവു വരാതിരിക്കാൻ അല്ലിയോ' എന്ന് അമ്പിളിദേവി മോനോട് സ്നേഹത്തോടെ ചോദിക്കുന്നുണ്ട്.
വാക്സിനേഷന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചേട്ടൻ അനിയനെ സ്നേഹം കൊണ്ട് പൊതിയുന്നതും കാണാം. തുടർന്ന് കടയിൽ പോയി കളിപ്പാട്ടങ്ങളും മറ്റും വാങ്ങിയാണ് അജുക്കുട്ടൻ വീട്ടിലേക്ക് മടങ്ങിയത്. മക്കൾക്കൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും അമ്പിളിദേവി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മൂത്ത മകൻ അപ്പുവും രണ്ടാമത്തെ മകൻ അർജുനും അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് വിഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്.
2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു അമ്പിളിദേവി. അതിനു ശേഷമാണ് സിനിമകളിലേക്കും മറ്റും താരം സജീവമായി എത്തി തുടങ്ങിയത്. താഴ് വാര പക്ഷികൾ എന്ന മലയാള പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് അമ്പിളി ദേവി കടന്നു വന്നത്.