ADVERTISEMENT

സദസ്സുകളെ ഇളക്കിമറിക്കുന്ന ഗായിക ആണെങ്കിലും റിമി ടോമിയുടെ കുട്ടിത്തം തന്നെയാണ് അവരിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്. യാത്രകളും ഷോകളും കഴിഞ്ഞ് വീട്ടിൽ എത്തിയാൽ റിമിയുടെ സന്തോഷം എന്നുപറയുന്നത് സഹോദരങ്ങളുടെ കുട്ടികളാണ്. കണ്മണിക്കുട്ടിയും കുട്ടാപ്പിയും കുട്ടിമണിയുമാണ് ആ കുട്ടികൾ. അവധി ദിവസം കുട്ടിമണിക്ക് മേക്കപ്പ് ഇട്ട് കൊടുക്കുകയാണ് കണ്മണി. കുട്ടാപ്പിയും അടുത്ത് തന്നെയുണ്ട്. ഗ്ലിറ്റർ മേക്കപ്പാണ് കുട്ടിമണിക്ക് ഇട്ടു കൊടുക്കുന്നതെന്ന് കണ്മണി ചേച്ചി വ്യക്തമാക്കുന്നുമുണ്ട്.

കുട്ടിമണിക്ക് കണ്മണി മേക്കപ്പ് ഇട്ട് കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഒന്ന് കാണട്ടെയെന്ന് റിമി പറയുന്നുണ്ട്. എന്നാൽ, സർപ്രൈസ് ആണെന്ന മറുപടിയാണ് കണ്മണി കൊടുക്കുന്നത്. 'അല്ലേ ബേബി' എന്ന് കുട്ടിമണിയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്. 'ഒന്ന് കാണട്ടെ' എന്ന് റിമി വീണ്ടും വീണ്ടും പറയുന്നുണ്ട്. ഇതിനിടയിൽ സ്റ്റൈലൻ, സ്റ്റൈലൻ എന്ന് കുട്ടാപ്പി ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്യുന്നുണ്ട്. ഒടുവിൽ കുട്ടിമണിയെ എടുത്തുകൊണ്ട് കണ്മണിക്കുട്ടി റിമി കൊച്ചമ്മയുടെ അടുത്തേക്ക് എത്തിക്കുന്നുണ്ട്.

റിമി കൊച്ചമ്മയെ കാണുമ്പോൾ കുട്ടിമണി ചിരിക്കുന്നുണ്ട്. ഗ്ലിറ്റർ എവിടെയെന്ന് റിമി ചോദിക്കുമ്പോൾ ഒന്നു ചെരിഞ്ഞു നോക്കി ചിരിക്കുന്ന കുട്ടിമണിയെ കാണാം. അപ്പോൾ കുട്ടിമണിയുടെ മുഖത്ത് ഗ്ലിറ്റർ കാണാൻ കഴിയുന്നുണ്ട്. 'കണ്മണി ചേച്ചീടെ ഗ്ലിറ്റർ മേക്കപ്പ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ റിമി ടോമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ബോക്സിൽ സ്നേഹവുമായി എത്തിയിരിക്കുന്നത്. 

റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും ഭാര്യയും നടിയുമായ മുക്തയുടെയും മകളാണ് കണ്മണി. സഹോദരിയായ റീനു ടോമിയുടെ മക്കളാണ് കുട്ടാപ്പിയും കുട്ടിമണിയും. തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ റിമിയുടെ ഒഴിവുസമയം സഹോദരങ്ങളുടെ മക്കൾക്കൊപ്പമാണ്. കുട്ടികളുമായി ഇടയ്ക്ക് യാത്രകളും പോകാറുണ്ട് റിമി. സമയം കിട്ടുമ്പോൾ കുട്ടി പട്ടാളവുമായി പുറത്ത് ഭക്ഷണം കഴിക്കാനും പോകാറുണ്ട്.

English Summary:

Rimi Tomy's Heart Melts as Niece Gives Baby Cousin Adorable "Glitter Makeup" Makeover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com