റഷ്യയിൽ മഞ്ഞിൽ കളിച്ചും മഞ്ഞുമാലാഖയെ തീർത്തും ദേവനന്ദ!
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമാണ് ദേവനന്ദയ്ക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനായി ഇപ്പോൾ റഷ്യയിലാണ് താരം. റഷ്യയിൽ മഞ്ഞിൽ കളിക്കുന്നതിന്റെയും മറ്റും വിഡിയോകളും

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമാണ് ദേവനന്ദയ്ക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനായി ഇപ്പോൾ റഷ്യയിലാണ് താരം. റഷ്യയിൽ മഞ്ഞിൽ കളിക്കുന്നതിന്റെയും മറ്റും വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ദേവനന്ദ പങ്കുവെച്ചു. മഞ്ഞിൽ മഞ്ഞ് മാലാഖയെ തീർക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മഞ്ഞിൽ കിടന്ന് കൈയും കാലും മഞ്ഞിൽ ഉരസിയാണ് മഞ്ഞുമാലാഖയെ ഉണ്ടാക്കിയത്.
'സ്നോ ഏയ്ഞ്ചലിനെ ഉണ്ടാക്കാൻ പോകുവാ' എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ഞിൽ കിടന്നുകൊണ്ട് ദേവനന്ദ മഞ്ഞുമാലാഖയെ ഉണ്ടാക്കിയത്. തലയുടെ ഭാഗത്ത് ഒരു വട്ടം കൂടി വരച്ചതോടെ സ്നോ ഏയ്ഞ്ചൽ പൂർത്തിയായി. ഒപ്പമുണ്ടായിരുന്നവർ നിറചിരിയോടെയാണ് ദേവനന്ദ സ്നോ ഏയ്ഞ്ചലിനെ ഉണ്ടാക്കുന്നത് നോക്കി നിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ദേവനന്ദ പങ്കുവെച്ചിട്ടുണ്ട്.
മോസ്കോ, സെൻ്റ് പീറ്റേഴ്സ് ബർഗ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമാണ് കുട്ടിതാരം പങ്കുവെച്ചിരിക്കുന്നത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ സിനിമയിലേക്ക് എത്തുന്നത്. മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ, അരൺമനൈ 4, ഗു തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ജിബിൻ - പ്രീത ദമ്പതികളുടെ മകളാണ് ദേവനന്ദ.