കുഞ്ഞുങ്ങൾ എപ്പോഴും ആനന്ദമാണ് നൽകുന്നത്. അവരുടെ കളിചിരികളും കുസൃതികളും കാണുമ്പോൾ നമ്മൾ ബാക്കി എല്ലാവിധ പ്രശ്നങ്ങളും മറക്കും. തന്റെ കുഞ്ഞുമകനൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോ ആണ് നടി അമല പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു ഇൻഡോർ കുളത്തിലെ വെള്ളത്തിൽ കൈയിട്ട് കളിക്കുകയാണ് കുഞ്ഞ് ഇളൈ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങൾ എപ്പോഴും ആനന്ദമാണ് നൽകുന്നത്. അവരുടെ കളിചിരികളും കുസൃതികളും കാണുമ്പോൾ നമ്മൾ ബാക്കി എല്ലാവിധ പ്രശ്നങ്ങളും മറക്കും. തന്റെ കുഞ്ഞുമകനൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോ ആണ് നടി അമല പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു ഇൻഡോർ കുളത്തിലെ വെള്ളത്തിൽ കൈയിട്ട് കളിക്കുകയാണ് കുഞ്ഞ് ഇളൈ. കുഞ്ഞിനെ പിടിച്ചു കൊണ്ട് കരയിൽ ഇരിക്കുകയാണ് അമല പോൾ. 'മൈ ലിറ്റിൽ എക്സ്പ്ലോറർ' എന്ന അടിക്കുറിപ്പോടെയാണ് അമല പോൾ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും കുഞ്ഞിനെ സൂക്ഷിച്ചു പിടിക്കണമെന്നും കമന്റ് ബോക്സിൽ നിരവധി പേർ കുറിച്ചു. ഒപ്പം ലവ് ഇമോജിയും നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്. അമ്മയുടെ സെറോക്സ് കോപ്പിയെന്നും മിനി അമല പോൾ എന്നുമായിരുന്നു കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ആരാധകർ കുറിച്ചത്.

ADVERTISEMENT

2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയായിരുന്നു ജഗദ്. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാല യാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

English Summary:

My Little Explorer": Amala Paul Shares Heart-Melting Video of Baby Ilai's Water Fun