'മ്മാ, ഇൻക്കൊന്ന് മോഹൻലാലിന്റെ പാട്ട് പാടിയാലോ'; അമ്മയോട് ചേർന്ന് 'ചാഞ്ചക്കം' പാടി കുരുന്ന്
കുഞ്ഞുങ്ങൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നത് അറിയുകേയില്ല. അവരുടെ കളിചിരികളും തമാശകളും ഒക്കെയായി സമയം വളരെ വേഗത്തിൽ പോകും. ഇവിടെ ഒരു കൊച്ചുമിടുക്കിക്ക് മോഹൻലാലിന്റെ പാട്ടാണ് പാടേണ്ടത്. അമ്മയോട് ചോദിക്കുകയാണ് മോഹൻലാലിന്റെ പാട്ട് പാടിയാലോയെന്ന്. അമ്മ ഓക്കെ പറഞ്ഞതോടെ കൊച്ചുമിടുക്കി പാട്ടു പാടി തുടങ്ങി.

കുഞ്ഞുങ്ങൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നത് അറിയുകേയില്ല. അവരുടെ കളിചിരികളും തമാശകളും ഒക്കെയായി സമയം വളരെ വേഗത്തിൽ പോകും. ഇവിടെ ഒരു കൊച്ചുമിടുക്കിക്ക് മോഹൻലാലിന്റെ പാട്ടാണ് പാടേണ്ടത്. അമ്മയോട് ചോദിക്കുകയാണ് മോഹൻലാലിന്റെ പാട്ട് പാടിയാലോയെന്ന്. അമ്മ ഓക്കെ പറഞ്ഞതോടെ കൊച്ചുമിടുക്കി പാട്ടു പാടി തുടങ്ങി. കിലുക്കം സിനിമയിലെ ‘കിലുകിൽ പമ്പരം’ എന്ന പാട്ടിലെ രണ്ടാമത്തെ അനുപല്ലവിയാണ് കുഞ്ഞ് പാടിയത്.
'ഏത് വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ, ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ, താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ, കാലം നെയ്ത ജാലമോ മായാജാലമോ, തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ, ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...)' ഈ വരികളാണ് കൊച്ചു മിടുക്കി പാടിയത്. ആദ്യത്തെ ഒരു വരി കഴിഞ്ഞപ്പോൾ തന്നെ അമ്മയും ഒപ്പം പാടാൻ തുടങ്ങി. അമ്മ നല്ല ഈണത്തിൽ പാടി തുടങ്ങിയപ്പോൾ അമ്മയുടെ ശബ്ദത്തിനോട് സിങ്ക് ചെയ്യുന്ന രീതിയിൽ ആയി കുഞ്ഞിന്റെ പാട്ടും.
ഇടയ്ക്ക് അമ്മ പാട്ടൊന്നു നിർത്തിയപ്പോൾ 'നമ്മൾ രണ്ടാളും' എന്നു പറഞ്ഞ് അമ്മയെ ഒപ്പം കൂട്ടാനും കുഞ്ഞ് മറന്നില്ല. വളരെ മനോഹരമായാണ് അമ്മയും കുഞ്ഞും പാട്ട് പാടുന്നത്. മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അമ്മ പാട്ടു നിർത്തിയപ്പോൾ 'നമ്മൾ രണ്ടാളും' എന്ന് പറഞ്ഞതാണ് ആസ്വാദകരെ ഏറെ ആകർഷിച്ചത്. എത്രയും പെട്ടെന്ന് ലാലേട്ടൻ ഈ വിഡിയോ കാണട്ടെ എന്ന് ആശംസിക്കുന്നവരും ഉണ്ട്.