സ്നേഹവാത്സല്യ സന്ദേശമോതി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 'അമ്മയ്ക്കൊരുമ്മ' രണ്ടാം ഭാഗം

സംഗീതപ്രേമികൾ നെഞ്ചിലേറ്റിയ 'അമ്മയ്ക്കൊരുമ്മ' വിഡിയോ ആൽബത്തിന്റെ രണ്ടാം ഭാഗവും ശ്രദ്ധേയമാകുന്നു.സ്നേഹത്തലോടലുകൾക്ക് സമയമില്ലാതാകുന്ന ഈ കാലത്ത്, മാതൃ പിതൃ കുടുംബബന്ധങ്ങൾക്ക് ജീവിതത്തിലുള്ള സ്വാധീനം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ്

സംഗീതപ്രേമികൾ നെഞ്ചിലേറ്റിയ 'അമ്മയ്ക്കൊരുമ്മ' വിഡിയോ ആൽബത്തിന്റെ രണ്ടാം ഭാഗവും ശ്രദ്ധേയമാകുന്നു. സ്നേഹത്തലോടലുകൾക്ക് സമയമില്ലാതാകുന്ന ഈ കാലത്ത്, മാതൃ പിതൃ കുടുംബബന്ധങ്ങൾക്ക് ജീവിതത്തിലുള്ള സ്വാധീനം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ ആശയ സംവിധാനം നിർവഹിച്ചു പുറത്തിറക്കിയ സംഗീത ആൽബത്തിന്റെ രണ്ടാം ഭാഗം 'അമ്മയ്ക്കൊരുമ്മ' 2 റിലീസ് ചെയ്‌തു.
എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലെ വിവിധ സ്‌കൂളുകളിലെ കൊച്ചുകുട്ടികൾ അവരുടെ അമ്മമാർക്കൊപ്പം സ്നേഹസല്ലാപത്തിന്റെയും സ്നേഹചുംബനങ്ങളുടെയും ചിത്രങ്ങളും രംഗങ്ങളും കോർത്തിണക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വാക്കുകളിലല്ല പ്രവൃത്തിയിലാണ് അമ്മയോടും കുടുംബത്തിനോടുമുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നു സ്വന്തം അമ്മയോടൊപ്പമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാട്ടിത്തരികയും ചെയ്യുന്നു. ആശയ സംവിധായകനായ ഡോ.ഗീവർഗീസ് യോഹന്നാൻ. എഴുപത്തഞ്ചുകാരിയായ സീതാലക്ഷ്മിയമ്മയുടെ വരികൾക്ക് ഒ.കെ രവിശങ്കറിന്റെ സംഗീതവും ഉദയ് രാമചന്ദ്രന്റെ ആലാപനവും ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. സുനീഷ് ബെൻസൺ ആണ് ശബ്ദ മിശ്രണം. ക്രീയേറ്റീവ് ഡയറക്ടർ എംജിഎം അഡ്മിൻ മാനേജർ ആർ.സുനിൽ കുമാർ. സംഗീത പ്രേമികളുടെയും കുടുംബ പ്രേക്ഷകരുടെയും മികച്ച പ്രതികരണമാണ് ആൽബത്തിന് കിട്ടിയിരിക്കുന്നത്.