രാജ്യാന്തര മാതൃഭാഷാ ദിനമാണ് ഫെബ്രുവരി 21.ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ധപ്പെട്ട സംസ്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നു. 1999ൽ യുനെസ്കോയാണ് മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം ഫെബ്രുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര മാതൃഭാഷാ ദിനമാണ് ഫെബ്രുവരി 21. ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ധപ്പെട്ട സംസ്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നു. 1999ൽ യുനെസ്കോയാണ് മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം ഫെബ്രുവരി 21നായിരുന്നു ആദ്യ രാജ്യാന്തര മാതൃഭാഷാ ദിനം. ‘ബഹുഭാഷാ വികാസം– സമൂഹത്തിനും വിദ്യാഭ്യാസത്തിനും’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആശയം. 

ബംഗ്ലദേശിന്റെ ആശയം

ADVERTISEMENT

ബംഗ്ലാദേശിൽ നിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനെസ്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലയെ പാക്കിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശികൾ (അന്നത്തെ കിഴക്കൻ പാക്കിസ്ഥാൻ) നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21. 1952ൽ ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള റാലിക്കു നേരെ ധാക്കയിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ‌ 5 പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര മാതൃഭാഷാ ദിനം ബംഗ്ലദേശിൽ പൊതുഅവധി ദിനമാണ്. 

ഒന്നാമൻ മൻഡാരിൻ

ലിപിയുള്ളതും ഇല്ലാത്തതുമായി ഇന്ന് ലോകത്താകെ ആറായിരത്തോളം ഭാഷകളുണ്ട്. ലോക ജനസംഖ്യയുടെ 14 ശതമാനത്തോളം പേർ മാതൃഭാഷയായി സംസാരിക്കുന്ന മൻഡാരിൻ ചൈനീസാണ് ഏറ്റവുമധികം പേർ സംസാരിക്കുന്ന ഭാഷ. എന്നാൽ മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താൽ ഇംഗ്ലിഷാണ് ഒന്നാം സ്ഥാനത്ത്. ഈ കണക്കിൽ ഹിന്ദിയാണ് മൂന്നാം സ്ഥാനത്ത്. 

വംശനാശ ഭീഷണി 

ADVERTISEMENT

ഐക്യരാഷ്ട്രസഭയുടെ നിഗമനം അനുസരിച്ച്, ലോകത്ത് നിലവിലുള്ള 6,000 സംസാര ഭാഷകളിൽ 43 ശതമാനവും ഭാവിയിൽ ഇല്ലാതാകാനുള്ള സാധ്യതയുണ്ട്. ശരാശരി  രണ്ടാഴ്ച കൂടുമ്പോൾ ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നാണ് കണക്ക്.

പോളിഗ്ലോട്ടുകൾ എന്ന ‘പുലികൾ’

ഒട്ടേറെ  ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവരാണ് പോളിഗ്ലോട്ടുകൾ (Polyglots). ലൈബീരിയയിൽ ജനിച്ച്, ലെബനനിൽ വളർന്ന് ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന സിയാദ് ഫസ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പോളിഗ്ലോട്ടായി അവകാശപ്പെടുന്നു. 58 ലോകഭാഷകളിൽ ഇദ്ദേഹത്തിന് പ്രാവീണ്യമുണ്ടെന്ന് ഗിന്നസ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന് 17 ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു. 

ഗൂഗിൾ ട്രാൻസ്‌ലേറ്റ്

ADVERTISEMENT

ഗൂഗിൾ 2006 ഏപ്രിലിൽ വികസിപ്പിച്ച വിവർത്തന സേവനമാണ് ഗൂഗിൾ ട്രാൻസ്‌ലേറ്റ്. വാക്കുകളും വാക്യങ്ങളും ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യാൻ സഹായിക്കുന്ന സേവനമാണിത്. നിലവിൽ 109ൽപ്പരം ഭാഷകളുടെ വിവർത്തനം ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ലഭ്യമാണ്. പ്രതിദിനം 10,000 കോടി വാക്കുകൾ ഗൂഗിൾ ട്രാൻസ്‌ലേറ്റ് മുഖേന വിവർത്തനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

English Summary  : International mother language day