പ്രധാന ആശയങ്ങൾ-രോഗകാരികളായ സൂക്ഷ്മജീവികളാണ് മിക്കരോഗങ്ങൾക്കും കാരണം. രോഗകാരികളായ സൂക്ഷ്മജീവികൾ- ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവമുതലായവ രോഗം പകരുന്ന വിധം -സ്പർശനം, മലിനമായ ആഹാരവും ജലവും, ചുമ,തുമ്മൽ, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ, വാഹകാരായ ജന്തുക്കൾ, വസ്ത്രം.‍ പകരാത്ത രോഗങ്ങൾ-

പ്രധാന ആശയങ്ങൾ-രോഗകാരികളായ സൂക്ഷ്മജീവികളാണ് മിക്കരോഗങ്ങൾക്കും കാരണം. രോഗകാരികളായ സൂക്ഷ്മജീവികൾ- ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവമുതലായവ രോഗം പകരുന്ന വിധം -സ്പർശനം, മലിനമായ ആഹാരവും ജലവും, ചുമ,തുമ്മൽ, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ, വാഹകാരായ ജന്തുക്കൾ, വസ്ത്രം.‍ പകരാത്ത രോഗങ്ങൾ-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന ആശയങ്ങൾ-രോഗകാരികളായ സൂക്ഷ്മജീവികളാണ് മിക്കരോഗങ്ങൾക്കും കാരണം. രോഗകാരികളായ സൂക്ഷ്മജീവികൾ- ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവമുതലായവ രോഗം പകരുന്ന വിധം -സ്പർശനം, മലിനമായ ആഹാരവും ജലവും, ചുമ,തുമ്മൽ, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ, വാഹകാരായ ജന്തുക്കൾ, വസ്ത്രം.‍ പകരാത്ത രോഗങ്ങൾ-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന ആശയങ്ങൾ- രോഗകാരികളായ സൂക്ഷ്മജീവികളാണ് മിക്കരോഗങ്ങൾക്കും കാരണം.

രോഗകാരികളായ സൂക്ഷ്മജീവികൾ- ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവമുതലായവ

ADVERTISEMENT

രോഗം പകരുന്ന വിധം -സ്പർശനം, മലിനമായ ആഹാരവും ജലവും, ചുമ,തുമ്മൽ, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ, വാഹകാരായ ജന്തുക്കൾ, വസ്ത്രം.‍

പകരാത്ത രോഗങ്ങൾ- ജീവിതശൈലീരോഗങ്ങൾ (പ്രമേഹം,ഫാറ്റിലിവർ, പക്ഷാഘാതം) ‍‍,പോഷക ഘടകങ്ങളുടെ അപര്യാപ്തത മൂലമുള്ള രോഗങ്ങൾ (ക്വാഷിയോർക്കർ), ജനിതക രോഗങ്ങൾ (ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ)‍, തൊഴിൽജന്യ രോഗങ്ങൾ (സിലിക്കേസിസ്, ആസ്ബസ്റ്റോസിസ്)

കാൻസർ-അനിയന്ത്രിതമായ കോശവിഭജനമാണ് കാൻസർ. കോശവിഭജനപ്രക്രിയയിലെ നിയന്ത്രണസംവിധാനങ്ങൾ തകരാറിലാവുന്നതാണ് ഇതിന് കാരണം. വികിരണ ചികിത്സ, ശസ്ത്രക്രിയ, രാസചികിത്സ എന്നിവയാണ് ചികിത്സാരീതികൾ.

ജന്തുരോഗങ്ങൾ- ആന്ത്രാക്സ്, അകിടുവീക്കം ( ബാക്ടീരിയ രോഗങ്ങൾ), കുളമ്പ് രോഗം (വൈറസ്) മുതലായവ. 

ADVERTISEMENT

സസ്യരോഗങ്ങൾ- ബ്ലൈറ്റ് (നെൽച്ചെടി), വാട്ടരോഗം(വഴുതന), മൊസൈക്ക് (മരച്ചീനി), ദ്രുതവാട്ടം (കുരുമുളക്) മുതലായവ.

പകരുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് വലതുവശത്തു നൽകിയിരിക്കുന്നത്. ഇത് നിരീക്ഷിച്ച് കുറിപ്പുകൾ തയാറാക്കുന്നത് പഠനം എളുപ്പമാക്കും.

യൂണിറ്റ് 5

പ്രതിരോധത്തിന്റെ കാവലാളുകൾ

ADVERTISEMENT

മാസ്ക് ധരിക്കുന്നത് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് രോഗാണുക്കൾ ശരീരത്തിൽ കയറുന്നത് തടയുന്നതിന് വേണ്ടിയാണെന്ന് നമുക്ക് അറിയാം. അതേ പോലെ നമ്മുടെ ശരീരത്തിനകത്ത് രോഗാണുക്കൾ  പ്രവേശിക്കുന്നത് തടയുന്നതിനും പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കുന്നതിനുമുള്ള  ശരീരത്തിന്റെ കഴിവാണ് പ്രതിരോധശേഷി.

പ്രധാന ആശയങ്ങൾ

ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ- ശരീര ആവരണങ്ങൾ (ത്വക്ക്, ശ്ലേഷ്മസ്തരം) ശരീരസ്രവങ്ങൾ (ശ്ലേഷ്മം, ഉമിനീർ, കണ്ണുനീർ), ശരീരദ്രവങ്ങൾ (രക്തം, ലിംഫ്) മുതലായവ.

ത്വക്കും പ്രതിരോധവും- 

എപ്പിഡെർമിസിൽ കാണപ്പെടുന്ന കേരാറ്റിൻ രോഗാണുക്കളെ തടയുന്നു.

സെബേഷ്യസ്ഗ്രന്ഥിയിലെ സ്രവം ത്വക്കിനെ എണ്ണമയമുള്ളതാക്കുന്നു

സ്വേദഗ്രന്ഥി ഉൽപാദിപ്പിക്കുന്ന വിയർപ്പ് അണുനാശിനിയായി പ്രവർത്തിക്കുന്നു.

ശ്ലേഷ്മസ്തരവും പ്രതിരോധവും- 

ശ്ലേഷ്മം രോഗാണുക്കളെ നശിപ്പിക്കുന്നു, സീലിയ കോശങ്ങൾ നശിപ്പിച്ച രോഗാണുക്കളെ പുറംതള്ളുന്നു.

ശരീരദ്രവങ്ങളും പ്രതിരോധവും- 

ശരീരദ്രവങ്ങളായ രക്തവും ലിംഫും രോഗപ്രതിരോധത്തിൽ മുഖ്യ പങ്കു വഹിക്കുന്നു. 

ശ്വേതരക്താണുക്കൾ(ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനോഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ്) രോഗപ്രതിരോധത്തിൽ മുഖ്യപങ്കു വഹിക്കുന്നു. 

വീങ്ങൽ പ്രതികരണം ഒരു പ്രതിരോധപ്രവർത്തനമാണ്.

ഫാഗോസൈറ്റോസിസ്- രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനം. ഈ പ്രവർത്തനം നടത്തുന്ന കോശങ്ങളാണ് ഫാഗോസൈറ്റുകൾ. ഉദാ-മോണോസൈറ്റ്, ന്യൂട്രോഫിൽ.

ഫാഗോസൈറ്റോസിസ്- ഘട്ടങ്ങൾ

രോഗാണു----->രോഗാണു സ്തരസഞ്ചിയിൽ -----> ലൈസോസൈം -----> സ്തരസഞ്ചികൾ ലൈസോസോമുമായി ചേരുന്നു ----->ലൈസോസോമിലെ എൻസൈമുകൾ രോഗാണുക്കളെ  നശിപ്പിക്കുന്നു.

രക്തവുംപ്രതിരോധപ്രവർത്തനങ്ങളും-  രക്തം കട്ടപിടിക്കൽ, വീങ്ങൽ പ്രതികരണം, മുറിവുണങ്ങൾ, ആന്റിബോഡികളുടെ ഉൽപാദനം, ഫാഗോസൈറ്റോസിസ്, ശരീരോഷ്മാവ് ഉയർത്തൽ, ആന്റിബോഡികളുടെ ഉൽപാദനം. 

ലിംഫും പ്രതിരോധവും- ലിംഫിലെ ലിംഫോസൈറ്റുകൾ രോഗകാരികളായ ബാക്ടീരിയകളെ ലിംഫ്നോഡിലും സ് പ്ലീനിലും വച്ച് നശിപ്പിക്കുന്നു.

കൃത്രിമപ്രതിരോധവൽക്കരണം- വാക്സീനുകൾ ഉപയോഗിച്ച് രോഗപ്രതിരോധശേഷി നേടുന്നതാണ് കൃത്രിമ പ്രതിരോധവൽക്കരണം. 

 വാക്സീനുകൾ- കൃത്രിമപ്രതിരോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് വാക്സീനുകൾ. ജീവനുള്ളതോ മൃതമാക്കപ്പെട്ടതോ നിർവീര്യമാക്കപ്പെട്ടതോ ആയ രോഗാണുക്കൾ, നിർവീര്യമാക്കപ്പെട്ട വിഷവസ്തുക്കൾ, രോഗകാരികളുടെ കോശഭാഗങ്ങൾ എന്നിവയാണ് സാധാരണയായി വാക്സീനുകളായി ഉപയോഗിക്കുന്നത്. ഉദാഹരണം- ബി.സി.ജി (ക്ഷയം), ഒ.പി.വി (പോളിയോ) മുതലായവ.

 

വിവിധ ചികിത്സാരീതികൾ- ആയുർവേദം, ഹോമിയോപ്പതി, ആധുനിക വൈദ്യശാസ്ത്രം, സിദ്ധ വൈദ്യം, യുനാനി മുതലായവ.

ആന്റിബയോട്ടിക്കുകൾ-ബാക്ടീരിയ,

ഫംഗസ്‌ തുടങ്ങിയ സൂക്ഷ്മജീവികളിൽ നിന്നു വേർതിരിച്ചെടുക്കുകയും ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ഔഷധങ്ങളാണ്‌ ആന്റിബയോട്ടിക്കുകൾ. 

 

പാർശ്വഫലങ്ങൾ

സ്ഥിരമായ ഉപയോഗം രോഗാണുക്കൾക്ക്‌ ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധശേഷിയുണ്ടാക്കുന്നു.

ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.

ശരീരത്തിലെ ചില വിറ്റാമിനുകളുടെ അളവ്‌ കുറയ്ക്കുന്നു.

 

English Summary : How to keep away from diseases