ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പുതുവത്സരം ആരംഭിച്ചു. നമ്മുടെ വിഷുവിനു സമാനമായ ആഘോഷങ്ങളും ആചാരങ്ങളും പല സംസ്ഥാനങ്ങളിലുമുണ്ട്. പഞ്ചാബ്: ബൈശാഖി (ഏപ്രിൽ 13 ) സിഖ് പുതുവത്സരത്തിന്റെ തുടക്കം. ‌ആഘോഷങ്ങളും ഭാംഗ്ഡ നൃത്തവും വിഭവസമൃദ്ധമായ ഭക്ഷ‌ണവുമുണ്ടാകും. മഹാരാഷ്ട്ര, ഗോവ: ഗുഡി പാഡ്‍വ (ഏപ്രിൽ 13

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പുതുവത്സരം ആരംഭിച്ചു.  നമ്മുടെ വിഷുവിനു സമാനമായ ആഘോഷങ്ങളും ആചാരങ്ങളും പല സംസ്ഥാനങ്ങളിലുമുണ്ട്.

പഞ്ചാബ്: ബൈശാഖി (ഏപ്രിൽ 13 )

ADVERTISEMENT

സിഖ് പുതുവത്സരത്തിന്റെ തുടക്കം. ‌ആഘോഷങ്ങളും ഭാംഗ്ഡ നൃത്തവും വിഭവസമൃദ്ധമായ ഭക്ഷ‌ണവുമുണ്ടാകും.

മഹാരാഷ്ട്ര, ഗോവ: ഗുഡി പാഡ്‍വ (ഏപ്രിൽ 13 ) 

ആഘോഷങ്ങളും ഘോഷയാത്രകളും. ഗുഡി പതാകകൾ ഉയർത്തും.

തമിഴ്നാട്: പുത്താണ്ട്

ADVERTISEMENT

തമിഴ് കലണ്ടറിലെ ആദ്യദിനം. ചില ഭാഗങ്ങളിൽ ചിത്തിര നാൾ എന്ന പേരിലും അറിയപ്പെടുന്നു. വിഷുവിന് സമാനമായ രീതിയിൽ ആഘോഷങ്ങൾ.

കർണാടക, ആന്ധ്ര, തെലങ്കാന: ഉഗാദി (ഏപ്രിൽ 13 ) 

പൂക്കളമിടൽ, വീട് അലങ്കരിക്കൽ, സദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗം.

ഒഡീഷ: പാന സംക്രാന്തി– മഹാ വിഷുവെ സംക്രാന്തി

ADVERTISEMENT

കണി വയ്ക്കുന്നതു പോലെ വിവിധ കാർഷിക വിഭവങ്ങളും പൂക്കളും താലത്തിൽ വച്ച് സമർപ്പിക്കും 

ബംഗാൾ: പഹെലാ വൈശാഖ് (ഏപ്രിൽ 15 ) 

ബംഗാളിലും ബംഗ്ലദേശിലും നവവത്സരാഘോഷം. ഏപ്രിൽ 14 ബംഗ്ലദേശിൽ അവധിയാണ്. ഘോഷയാത്രകൾ, സദ്യ, ഒത്തുചേരലുകൾ മുഖ്യം.

മണിപ്പുർ:  ഷാജിബു ചെയ്റോബ (ഏപ്രിൽ 13 ) 

മണിപ്പുരിലെ മെയ്റ്റി വംശജരാണ് ആഘോഷിക്കുന്നത്. ഫലവർഗങ്ങളും മറ്റും കാണിക്കവച്ചും സദ്യയൊരുക്കിയും ഒത്തുചേരലുകളിലൂടെയും ആഘോഷിക്കുന്നു.

അരുണാചൽ പ്രദേശ്: സാങ്‍കെൻ

അസം, ത്രിപുര എന്നിവിടങ്ങളിലെ പോലെ ആഘോഷം.

അസം: ബൊഹാഗ് ബിഹു

കാർഷികോത്സവം കൂടിയാണ് ബിഹു. സദ്യ, നൃത്തം, വീടുകളിൽ ഒത്തുചേരൽ എന്നിവ മുഖ്യം.

ത്രിപുര: ബുയിസു 

ആഘോഷം അസമിലെ പോലെത്തന്നെ.

കശ്മീർ: നവ്‍രേഹ് (ഏപ്രിൽ 13 ) 

കശ്മീരി പണ്ഡിറ്റുകളുടെ നവവത്സരാഘോഷം. അരി, ഗ്രന്ഥങ്ങൾ, പൂക്കൾ, നാണയം, ഫലങ്ങൾ എന്നിവയടങ്ങിയ താലം കണി കാണും.

English Summary : Festivals like vishu in India's others states