ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഇടയിലുള്ള കടലിടുക്കായ ഇംഗ്ലിഷ് ചാനലിനടിയിൽ ട്രെയിൻ കടന്നുപോകാൻ തുരങ്കങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ദിവസേന 400 ട്രെയിനുകൾ ആണ്, ഏകദേശം അറുപതിനായിരത്തിലേറെ ആൾക്കാരുമായി കടലിനടിയിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. അതോടൊപ്പം 4,600 ട്രക്കുകളും 7,300 കാറുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഇടയിലുള്ള കടലിടുക്കായ ഇംഗ്ലിഷ് ചാനലിനടിയിൽ ട്രെയിൻ കടന്നുപോകാൻ തുരങ്കങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ദിവസേന 400 ട്രെയിനുകൾ ആണ്, ഏകദേശം അറുപതിനായിരത്തിലേറെ ആൾക്കാരുമായി കടലിനടിയിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. അതോടൊപ്പം 4,600 ട്രക്കുകളും 7,300 കാറുകളും ട്രെയിനുകളിൽ കൊണ്ടുപോകുന്നു.1988ൽ പണിതുടങ്ങി, രണ്ടുവശത്തുനിന്നുമായി തുരക്കൽ യന്ത്രങ്ങൾ തുരന്നുതുരന്ന് തമ്മിൽ കൂട്ടിമുട്ടിയപ്പോൾ അവ തമ്മിൽ 36 സെന്റീമീറ്ററിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും പോകാൻ മുപ്പതുമീറ്റർ അകലത്തിൽ ഏഴര മീറ്റർ വ്യാസമുള്ള ഓരോ തുരങ്കങ്ങളും മധ്യത്തിൽ അഞ്ചുമീറ്ററോളം വ്യാസമുള്ള ഒരു സർവീസ് തുരങ്കവുമാണ് ഉള്ളത്. ഇത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. 

ADVERTISEMENT

കടലിന്റെ അടിത്തട്ടിൽ നിന്നും ശരാശരി 50 മീറ്റർ താഴെയാണ് തുരങ്കങ്ങൾ. ആകെ 12,000 ടൺ ഭാരം വരുന്ന 11 തുരക്കൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് തുരങ്കങ്ങൾ നിർമിച്ചത്. രണ്ടുഭാഗത്തുനിന്നും തുല്യ അളവിൽ വൈദ്യുതി ടണലിൽ ലഭ്യമാക്കുന്നു. ഇതുപയോഗിച്ച് ഓടിക്കുന്ന ഇലക്ട്രിക് എൻജിനുകളാണ് 750 മീറ്ററോളം നീളമുള്ള ട്രെയിനുകളെ കൊണ്ടുപോകുന്നത്. ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു വശത്തുനിന്നുമാത്രം വൈദ്യുതി എടുത്ത് പ്രവർത്തിക്കത്തക്കരീതിയിൽ ആണ് ഈ പദ്ധതി തയാറാക്കിയിട്ടുള്ളത്. 

ADVERTISEMENT

തുരന്നുകൊണ്ടിരുന്നപ്പോൾ പുറത്തേക്കെത്തിയ മണ്ണിന്റെ ഒരു ഭാഗം കൊണ്ട് കടൽ നികത്തി ബ്രിട്ടിഷുകാർ 74 എക്കർ വിസ്താരമുള്ള ഒരു പാർക്കും ഉണ്ടാക്കിയിട്ടുണ്ട്. പലകാര്യങ്ങളിലും ബ്രിട്ടിഷുകാർക്കും ഫ്രഞ്ചുകാർക്കും തമ്മിൽ കണ്ണെടുത്താൽ കണ്ടുകൂടാ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വൈരം. ഫ്രഞ്ചുകാരുടെ ഏറ്റവും മഹാനായ ഭരണാധികാരി നെപ്പോളിയനെ ബ്രിട്ടിഷുകാർ തോൽപിച്ചത്, അവരവരുടെ ഭാഷകളാണു മികച്ചതെന്ന വിശ്വാസം, അമേരിക്കയിൽ ഫ്രഞ്ചിനുപകരം ഇംഗ്ലിഷിനു മേൽക്കൈ കിട്ടിയത്, അങ്ങനെ ഒട്ടേറെ കാരണങ്ങൾ ഇതിനുണ്ട്. എങ്കിലും രണ്ടു രാജ്യങ്ങളും തങ്ങളുടെ രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി പരസ്പര സഹകരിക്കാൻ എന്നും മുന്നിലാണ്. അതിന്റെ ഭാഗമാണ് ഈ ചാനൽ ടണൽ.

ഒരു കോടിയിലേറെ ആൾക്കാരും 12 ലക്ഷം ടൺ ചരക്കും ആണ് പ്രതിവർഷം തുരങ്കത്തിൽക്കൂടി കടന്നുപോകുന്നത്. ഇതുകൂടാതെ 26 ലക്ഷം കാറുകൾ, 16 ലക്ഷം ലോറികൾ എന്നിവയും ട്രെയിൻമാർഗം കടന്നുപോകുന്നു. 

ADVERTISEMENT

ഇംഗ്ലിഷ് ചാനലിലൂടെയുള്ള ഏറ്റവും വേഗമേറിയതും ചെലവു കുറഞ്ഞതുമായ മാർഗമാണ് ചാനൽ ടണൽ. കാർ ഓടിച്ച് ട്രെയിനിൽ കയറ്റി അതിൽത്തന്നെ ഇരുന്ന് 35 മിനിറ്റുകൊണ്ട് ടണൽ കടന്ന് അവിടുന്ന്‌ കാറിൽതന്നെ യാത്ര തുടരാം. ബ്രിട്ടനിൽ റോഡിന്റെ  ഇടതുവശത്തും ഫ്രാൻസിൽ വലതുവശത്തുമാണ് കാർ ഓടിക്കേണ്ടത് എന്നു മാത്രം. 2000ൽ ട്രെയിനിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി നൽകിയശേഷം കാൽകോടിയോളം നായ്ക്കളും പൂച്ചകളും ഈ തുരങ്കപ്പാതവഴി കടന്നുപോയി. വാലന്റൈൻ ദിനത്തിൽ ഓരോ വർഷവും ഒരു കോടിയോളം പൂക്കളും ടണൽ വഴി കൊണ്ടുപോകുന്നു. ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ നാലിലൊന്നും ഈ തുരങ്കം വഴിയാണ്. ഒരു ദ്വീപുരാഷ്ട്രമായ ബ്രിട്ടന്റെ ചരിത്രം തന്നെ മാറ്റിമറിച്ച് ജനജീവിതം ലളിതമാക്കിയതിൽ ചാനൽ ടണലിനുള്ള പങ്ക് ചെറുതൊന്നുമല്ല.

English Summary : Tunnel under the english channel