ആദിവാസി കുടിലിൽ നിന്ന് ഓക്സ്ഫഡിൽ: ഭരണത്തിലും കളിക്കളത്തിലും നായകൻ
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയും ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ ഭരണഘടനാ നിർമാണ സഭയിൽ അംഗമായിരുന്ന ഗോത്രവർഗക്കാരൻ ഹോക്കി ക്യാപ്റ്റനെ പരിചയപ്പെടാം. ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ രൂപമായ ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ്
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയും ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ ഭരണഘടനാ നിർമാണ സഭയിൽ അംഗമായിരുന്ന ഗോത്രവർഗക്കാരൻ ഹോക്കി ക്യാപ്റ്റനെ പരിചയപ്പെടാം. ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ രൂപമായ ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ്
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയും ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ ഭരണഘടനാ നിർമാണ സഭയിൽ അംഗമായിരുന്ന ഗോത്രവർഗക്കാരൻ ഹോക്കി ക്യാപ്റ്റനെ പരിചയപ്പെടാം. ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ രൂപമായ ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ്
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയും ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ ഭരണഘടനാ നിർമാണ സഭയിൽ അംഗമായിരുന്ന ഗോത്രവർഗക്കാരൻ ഹോക്കി ക്യാപ്റ്റനെ പരിചയപ്പെടാം.
ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ രൂപമായ ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) 1946 ഡിസംബർ ആറിനാണ് രൂപീകരിച്ചത്. ഇന്ത്യയിലെ എല്ലാ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് ആ സഭയിലെത്തിയ ഒരാളുണ്ട്: ജയ്പാൽ സിങ് മുണ്ട. ഇടക്കാല പാർലമെന്റ്, ലോക്സഭ എന്നീ നിയമനിർമാണ് സഭകളിലും അദ്ദേഹം അംഗമായിരുന്നു. പാർലമെന്റ് അംഗമായ ആദ്യ കായികതാരം, ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ ക്യാപ്റ്റൻ എന്നീ ബഹുമതികളും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
ആദിവാസി കുടിലിൽനിന്ന് ഓക്സ്ഫഡിൽ
1903 ജനുവരി 3ന് പഴയ ബിഹാർ പ്രവിശ്യയിലെ തക്ര പഹാന്തോലിയിലെ ആദിവാസി കുടുംബത്തിൽ ജനിച്ച ജയ്‌പാൽ സിങ്, കാലികളെ മേയിച്ചാണ് ജീവിതം തുടങ്ങിയത്. പ്രമോദ് പഹൻ എന്നായിരുന്നു മറ്റൊരു പേര്. ബാലന്റെ മിടുക്ക് കണ്ട് മിഷനറിമാരാണ് സ്കൂൾ പഠനത്തിനായി പ്രോത്സാഹിപ്പിച്ചത്. റാഞ്ചിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജയ്പാൽ ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പോടെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെത്തി. ഓക്സ്ഫഡിൽ മികച്ച ഹോക്കി കളിക്കാരനായി വളർന്ന ജയ്പാൽ, കായികരംഗത്ത് മികവ് പുലർത്തുന്നവർക്ക് ഓക്സ്ഫഡ് നൽകുന്ന ‘ഓക്സ്ഫഡ് ബ്ലൂ’ പദവി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായി. ഇതിനിടയ്ക്ക് ഇന്ത്യൻ സിവിൽ സർവീസിന്റെ ആദ്യ രൂപമായ ഇംപീരിയൽ സിവിൽ സർവീസ് (ഐസിഎസ്) പരീക്ഷ ജയിച്ചു.
പാർലമെന്റ് അംഗം
പിന്നീട് വിദേശത്തും സ്വദേശത്തും വിവിധ കോളജുകളിൽ അധ്യാപകനായി. ബിക്കാനിർ നാട്ടുരാജ്യത്തെ ഉന്നത പദവികൾ വഹിച്ച ശേഷം അവിടത്തെ വിദേശകാര്യ സെക്രട്ടറിയായി. ഇന്ത്യയിലുടനീളമുള്ള ഗോത്രവർഗക്കാരുടെ പിന്നാക്കാവസ്ഥ കണ്ട് രാഷ്ട്രീയത്തിലെത്തി. 1939ൽ അഖിലേന്ത്യാ ആദിവാസി മഹാസഭയുടെ പ്രസിഡന്റായി. ഗോത്രവർഗക്കാർക്കായി ജാർഖണ്ഡ് എന്നൊരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ശബ്ദമുയർത്തി. 1940ലെ കോൺഗ്രസ് സമ്മേളന വേളയിൽ ഇക്കാര്യം സുഭാഷ് ചന്ദ്ര ബോസുമായി ചർച്ച ചെയ്തെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തെ ബാധിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. 1946 ഡിസംബർ ആറിന് ഭരണഘടനാ നിർമാണ സഭ നിലവിൽ വന്നപ്പോൾ അതിൽ അംഗമായി.
ഭരണഘടനാ സഭ അതിന്റെ ലക്ഷ്യങ്ങൾ സംബന്ധിച്ച പ്രമേയം പരിഗണിച്ചപ്പോൾ ജയ്പാൽ സിങ് നടത്തിയ പ്രസംഗം ആവേശം നിറഞ്ഞതായിരുന്നു: ‘6000 വർഷമായി അവഗണന നേരിടുന്ന ആദിവാസി സമൂഹമാണ് ഭൂമിയിൽ ഏറ്റവും ജനാധിപത്യമുള്ളവർ. ആദിവാസി ജനതയ്ക്കു വേണ്ടത് പ്രത്യേക സംരക്ഷണമല്ല, മറിച്ച് മറ്റെല്ലാ ഇന്ത്യക്കാരെയും പോലെയുള്ള പരിഗണനയാണ്. നമ്മൾ ഒരു പുതിയ അധ്യായം, എല്ലാവർക്കും അവസര തുല്യതയുള്ളതായ, ആരും അവഗണിക്കപ്പെടാത്ത, സ്വതന്ത്ര ഇന്ത്യയുടെ പുതിയ അധ്യായം തുടങ്ങാൻ പോകുന്നുവെന്ന നിങ്ങളുടെ വാക്ക് ഞാൻ വിശ്വസിക്കുന്നു.’ ആദിവാസി മഹാസഭ പിന്നീട് ജാർഖണ്ഡ് പാർട്ടിയായി മാറി. 1952 മുതൽ 1970 വരെ തുടർച്ചയായി 4 ലോക്‌സഭകളിൽ 18 വർഷം ബിഹാറിലെ റാഞ്ചി വെസ്‌റ്റ്, ഖുന്തി മണ്ഡലങ്ങളിൽ നിന്ന് ജയിച്ച ജയ്‌പാൽ തികഞ്ഞൊരു രാഷ്‌ട്രീയക്കാരനായി. പാർലമെന്റിലെത്തിയ ആദ്യ കായികതാരമാണ് ജയ്പാൽ. പ്രൊവിഷനൽ പാർലമെന്റിലും (1950–52) അദ്ദേഹം അംഗമായിരുന്നു. എംപിയായിരിക്കെ 1970ൽ ന്യൂഡൽഹിയിൽ അന്തരിച്ചു. കേന്ദ്ര മന്ത്രിയായിരുന്ന ജഹാനര ജയരത്നമായിരുന്നു ഭാര്യ.
ആദ്യ ഹോക്കി നായകൻ
ഇന്ത്യൻ ടീമിനുവേണ്ടി 1928ൽ ആംസ്റ്റർഡാം ഒളിംപിക്സിൽ കളിക്കാൻ അനുവാദം ലഭിക്കാത്തതിനാൽ അദ്ദേഹം ഐസിഎസ് പരിശീലനത്തിനിടെ രാജിവച്ചു. ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ നായകനായി തിരഞ്ഞെടുക്കപ്പെട്ട ജയ്‌പാൽ സിങ് പക്ഷേ 1928 ഒളിംപിക് ഹോക്കി ഫൈനൽ കളിച്ചതായി രേഖകളില്ല. ആംസ്‌റ്റർഡാം മേളയിൽ ഇന്ത്യയ്ക്കായിരുന്നു സ്വർണം. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങൾ കളിച്ച ജയ്പാൽ ടീമിലെ പടലപിണക്കം മൂലമാണ് ഇടയ്ക്കുവച്ച് ടീം വിട്ടതെന്ന് കരുതുന്നു.
English Summary: Interesting life of Jaipal Singh Munda