ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന ഉന്നത പുരസ്‌കാരമാണ് മാഗ്‌സസെ അവാർഡ്. 1958 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. എല്ലാ വർഷവും ഓഗസ്റ്റ് 31നാണ് പുരസ്‌കാര ദാനച്ചടങ്ങ്. ഇതുവരെ മുന്നൂറോളം ആളുകളും സംഘടനകളും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. ഏഴാമത്തെ ഫിലിപ്പീൻസ് പ്രസിഡന്റായ രമൺ മാഗ്‌സസെയുടെ സ്മരണാർഥം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന ഉന്നത പുരസ്‌കാരമാണ് മാഗ്‌സസെ അവാർഡ്. 1958 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. എല്ലാ വർഷവും ഓഗസ്റ്റ് 31നാണ് പുരസ്‌കാര ദാനച്ചടങ്ങ്. ഇതുവരെ മുന്നൂറോളം ആളുകളും സംഘടനകളും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. ഏഴാമത്തെ ഫിലിപ്പീൻസ് പ്രസിഡന്റായ രമൺ മാഗ്‌സസെയുടെ സ്മരണാർഥം ഫിലിപ്പീൻസ്  സർക്കാരും റോക്‌ഫെല്ലർ ബ്രദേഴ്‌സ് ഫണ്ട് ട്രസ്റ്റികളും ചേർന്നാണ് പുരസ്‌കാരം നൽകുന്നത്. 

ADVERTISEMENT

ഫിലിപ്പീൻസ് പ്രസിഡന്റായി 1953-ലാണ് മാഗ്സസെ തെരഞ്ഞെടുക്കപ്പെട്ടത്. 15 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഭരണമേറ്റ കാലയളവു മുതൽ തന്നെ ഫിലിപ്പീൻസിലെ ഭരണരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അഴിമതിക്കെതിരെ അദ്ദേഹം വലിയ ക്യാംപെയ്‌നുകൾ നടത്തി. അഴിമതിയും സ്വജന പക്ഷപാതിത്വവും അക്കാലത്ത് ഫിലിപ്പീൻസിലെ പ്രധാന പ്രശ്‌നമായിരുന്നു. അഴിമതിക്കു തടയിടുന്നതിനായി ഉദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും മാഗ്‌സസെ ശ്രമിച്ചു. സ്വന്തം കുടുംബക്കാരെ പോലും അധികാരകേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്താൻ മാഗ്‌സസെ നിരന്തരം ശ്രദ്ധിച്ചിരുന്നു.

ADVERTISEMENT

മൂന്നു വർഷവും മൂന്നുമാസവുമാണ് പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹം പൊതുജനങ്ങളോടൊപ്പം സമയം ചെലവിടുകയും അവരുടെ പ്രശ്‌നങ്ങളും പരാതികളും കേൾക്കുകയും പരിഹാരമാർഗങ്ങൾ തേടുകയും ചെയ്തു. ഇക്കാരണങ്ങളാൽ മാഗ്‌സസെ വമ്പിച്ച ജനപ്രീതിയും പിന്തുണയും സ്വന്തമാക്കി. ഫിലിപ്പീൻസിലെ ഹക്ബാലഹാപ് പ്രക്ഷോഭത്തിന് അവസാനമായതും മാഗ്‌സസെയുടെ കാലത്താണ്.

ADVERTISEMENT

1907 ഓഗസ്റ്റ് 31-നു ഫിലിപ്പീൻസിലെ ഇബായിലാണു മാഗ്സസെ ജനിച്ചത്. ഇരുമ്പുപണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, മാതാവ് ഒരു അധ്യാപികയും. ആദ്യകാലത്ത് ഒരു ഓട്ടമൊബീൽ മെക്കാനിക്കായിരുന്നു മാഗ്‌സസെ.  ഇതിനിടെ മനിലയ്ക്ക് സമീപമുള്ള ജോസ് റിസാൽ കോളജിൽ നിന്ന് കൊമേഴ്‌സിൽ അദ്ദേഹം ബിരുദം നേടുകയും മനില ട്രാൻസ്‌പോർട് കോർപറേഷന്റെ ജനറൽ മാനേജരായി പ്രവർത്തിക്കുകയും ചെയ്തു.

രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി 1941 മുതൽ 45 വരെ നടന്ന പസിഫിക് പോരാട്ടത്തിൽ അദ്ദേഹം സൈനികനായി. അക്കാലത്ത് ഫിലിപ്പീൻസ് യുഎസിന്റെ അധീനതയിലായിരുന്നു. പസിഫിക് യുദ്ധ സമയത്ത് ഫിലിപ്പീൻസിൽ ജപ്പാൻ അധിനിവേശം നടത്തി.

ഗറില്ലാ യുദ്ധമുറകളിൽ പ്രാവീണ്യമുണ്ടായിരുന്ന മാഗ്‌സസെ ധീരത കൊണ്ടും കഴിവുകൊണ്ടും പ്രശസ്തനായി. 1946ൽ ഫിലിപ്പീൻസ് സ്വതന്ത്രരാഷ്ട്രമായി. മിലിട്ടറി ഗവർണറായി ആയിടെ മാഗ്‌സസെ നിയമിക്കപ്പെട്ടിരുന്നു. തുടർന്ന് ലിബറൽ പാർട്ടിയുടെ അംഗമായി മാഗ്‌സസെ പ്രതിനിധി സഭയിലെത്തി. 1950 പ്രതിരോധ സെക്രട്ടറിയെന്ന ഉന്നത സ്ഥാനത്തേക്ക് അദ്ദേഹം നിയമിതനായി. ഫിലിപ്പീൻസിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപ്പാർട്ടിയായ നാഷനലിസ്റ്റ് പാർട്ടിയുടെ അംഗമായാണ് അദ്ദേഹം ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും.1957 മാർച്ച് 17-നാണ് മാഗ്സസെ മരിച്ചത്. ഫിലിപ്പീൻസിലെ സെബു ദ്വീപിൽനിന്നു തലസ്ഥാനമായ മനിലയിലേക്കു പോകുന്നതിനിടെ വിമാനം തകർന്നായിരുന്നു മരണം. മാഗ്‌സസെയോടൊപ്പം യാത്ര ചെയ്ത 24 യാത്രികരും കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അന്ത്യോപചാര ചടങ്ങുകളിൽ സംബന്ധിക്കാനായി 50 ലക്ഷം ആളുകളാണ് തടിച്ചുകൂടിയത്.

Content Summary : Ramon Magsaysay of Philippines

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT