വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്ന സ്ഥാപനമാണ് ലോക ബാങ്ക്. ഇത് നമ്മൾ കാണുന്ന സാധാരണ ബാങ്കല്ല. ലോകത്തെ ദാരിദ്ര്യം കുറയ്ക്കുന്നതിനും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നൽകുന്ന ബാങ്ക് ആണ്. വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കി ജീവിതനിലവാരം ഉയർത്തുന്നതിനു വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്ന സ്ഥാപനമാണ് ലോക ബാങ്ക്. ഇത് നമ്മൾ കാണുന്ന സാധാരണ ബാങ്കല്ല. ലോകത്തെ ദാരിദ്ര്യം കുറയ്ക്കുന്നതിനും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നൽകുന്ന ബാങ്ക് ആണ്. വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കി ജീവിതനിലവാരം ഉയർത്തുന്നതിനു വേണ്ടി ലോക ബാങ്ക് വായ്പ നൽകുന്നു. ദരിദ്രരാജ്യങ്ങൾക്ക് ഗ്രാന്റും നൽകുന്നുണ്ട്. രാജ്യാന്തര പുനർനിർമാണ വികസന ബാങ്ക് (International Bank For Reconstruction and Development-IBRD) എന്നും ലോക ബാങ്ക് അറിയപ്പെടുന്നു. വാഷിങ്ടൻ ഡിസി ആസ്ഥാനമായാണ് ബാങ്ക് പ്രവർത്തിക്കുന്നത്. 1944ൽ യുഎൻ മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കോൺഫറൻസിൽ (ബ്രട്ടൻ വുഡ്സ് കോൺഫറൻസ്) വച്ചാണ് ലോകബാങ്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. 

ADVERTISEMENT

രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികളിൽ ഉലഞ്ഞുപോയ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു ലക്ഷ്യം. 1945 ഡിസംബർ 27ന് ബാങ്ക് നിലവിൽവന്നു. 1946 ജൂണിൽ ബാങ്ക് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. പടിഞ്ഞാറൻ‌ യൂറോപ്പിനാണ് ആദ്യം വായ്പ നൽകിയത്. 50കളുടെ മധ്യത്തിൽ വികസ്വര രാജ്യങ്ങളിലെ പശ്ചാത്തല വികസനത്തിന് ആവശ്യമായ ഒട്ടേറെ പദ്ധതികൾക്ക് ധനസഹായം നൽകി. 

അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും ബാങ്ക് വായ്പ നൽകുന്നു. ബാങ്കിന്റെ ഭാഗമായി മറ്റ് 4 സ്ഥാപനങ്ങൾ കൂടി പ്രവർത്തിക്കുന്നു. രാജ്യാന്തര ധനകാര്യകോർപറേഷൻ(1956), രാജ്യാന്തര വികസന സമിതി(1960), ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട്(1966), മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗാരന്റി ഏജൻസി (1988) എന്നിവയാണ് അവ. 

ADVERTISEMENT

ലോകബാങ്കിന്റെ ഒന്നാമത്തെ പ്രസിഡന്റ് യൂജിൻ മേയർ ആണ്. 2019  മുതൽ അമേരിക്കക്കാരനായ ഡേവിഡ് മൽപാസ് ആണ് ബാങ്കിന്റെ പ്രസിഡന്റ്. ഗവർണർമാരുടെ സമിതിയും 25 അംഗ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ മറ്റൊരു സമിതിയും ഒരു പ്രസിഡന്റുമാണ് ബാങ്കിന്റെ ഭരണകാര്യങ്ങൾ നോക്കുന്നത്. പ്രസിഡന്റിന്റെ കാലാവധി 5 വർഷമാണ്. ഗവർണർമാരുടെ സമിതിയിൽ എല്ലാ അംഗരാജ്യങ്ങളിലെയും ധനമന്ത്രിയോ, കേന്ദ്ര ബാങ്ക് ഗവർണറോ പ്രതിനിധിയായി ഉണ്ടാകും. ലോക ബാങ്കിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ പ്രസിഡന്റുമാരും അമേരിക്കക്കാരാണ്. വിവിധ രാജ്യങ്ങളുടെ ഓഹരി പങ്കാളിത്തമാണ് ലോകബാങ്കിന്റെ പ്രധാന മൂലധനം. ഈ ഓഹരി പങ്കാളിത്തത്തിനു അനുസരിച്ചാണ് ഓരോ രാജ്യങ്ങൾക്കും വോട്ടവകാശം. അതിനാൽ സമ്പന്ന രാജ്യങ്ങൾക്ക് ലോകബാങ്കിന്റെ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കും.  

ADVERTISEMENT

നിലവിൽ 189 അംഗരാജ്യങ്ങളും, 170ലധികം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരും, 130ലധികം സ്ഥലങ്ങളിൽ ഓഫിസുകളും ലോക ബാങ്കിനുണ്ട്.

 Content Summary : Functions and objectives of world bank